പല തരത്തിലുള്ള അച്ചാറുകൾ കഴിച്ചിട്ടുള്ളവരായിരിക്കും നമ്മൾ. എന്നാൽ ഇന്ന് നമുക്ക് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ബീഫ് കൊണ്ട് അച്ചാർ ഉണ്ടാക്കിയാലോ. അപ്പോൾ ബീഫ് അച്ചാർ എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ബീഫ് നല്ല പോലെ കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ബീഫിലേക്ക് ഒന്നര ടീസ്പൂൺ മഞ്ഞൾപ്പൊടി, മൂന്നു ടേബിൾ സ്പൂൺ കാശ്മീരി ചില്ലി പൌഡർ, ഒരു ടീസ്പൂൺ ഗരം മസാല പൊടിയും, ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് നല്ല പോലെ കൈ കൊണ്ട് മിക്‌സാക്കുക.
ശേഷം കുക്കർ അടച്ചു വെച്ച് ബീഫ് രണ്ട് ഫിസിൽ വരുന്നത് വരെ വേവിച്ചെടുക്കുക. ഇനി രണ്ട് കഷ്ണം ഇഞ്ചി നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം നാല് വെളുത്തുള്ളി വൃത്തിയാക്കിയ ശേഷം നീളത്തിൽ അരിഞ്ഞെടുക്കുക. ശേഷം വെന്തു വന്ന ബീഫിലെ വെള്ളം ഫ്ളയിം ഓണാക്കി വറ്റിച്ചെടുക്കുക. ശേഷം വറ്റിവന്ന ബീഫിനെ മറ്റൊരു പാത്രത്തിലേക്ക് മാറ്റുക. ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം കടായിലേക്ക് അര ഭാഗത്തോളം എണ്ണ ഒഴിക്കുക. ശേഷം ഈ ഓയിലിൽ ബീഫിനെ നല്ല പോലെ ഫ്രൈ ആക്കി എടുക്കുക.
ഇനി ഒരു ബൗളിലേക്ക് 3 ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, ഒരു ടീസ്പൂൺ മഞ്ഞൾപ്പൊടി, മുക്കാൽ ടീസ്പൂൺ വറുത്ത ഉലുവപ്പൊടി, മസാലക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക. ശേഷം ആവശ്യത്തിന് വിനാഗിരി ചേർത്ത് മസാലയെ പേസ്റ്റുപോലെ കലക്കിയെടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് മൂന്നു ടേബിൾ സ്പൂൺ നല്ലെണ്ണ ചേർക്കുക. ശേഷം അതിലേക്ക് നേരത്തെ ബീഫ് ഫ്രൈ ചെയ്തെടുത്ത ബാക്കിയുള്ള എണ്ണയും കൂടി ഈ സമയം നല്ലെണ്ണയിലേക്ക് ചേർത്ത് കൊടുക്കുക.
ഇനി എണ്ണ നല്ല പോലെ ചൂടായി വന്നാൽ ഒരു ടീസ്പൂൺ ഉലുവയും, മൂന്നു വറ്റൽമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, നേരത്തെ മുറിച്ചു വെച്ചിട്ടുള്ള ഇഞ്ചി വെളുത്തുള്ളിയും കൂടി എണ്ണയിൽ നല്ല പോലെ വഴറ്റുക. ശേഷം വഴറ്റിയെടുത്ത മിക്സിലേക്ക് നേരത്തെ കലക്കി വെച്ച മസാലകൾ ചേർത്ത് നല്ല പോലെ ഇളക്കുക. ശേഷം അര കപ്പ് വിനാഗിരി കൂടി മസാലയിലേക്ക് ചേർത്തിളക്കുക. ഇനി എല്ലാം നല്ല പോലെ തിളച്ചു വന്നാൽ ഫ്രൈ ചെയ്തു വെച്ചിട്ടുള്ള ബീഫ് ചേർത്ത് ഇളക്കുക.
നല്ല പോലെ ബീഫ് മസാലയുമായി മിക്‌സായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ബീഫ് അച്ചാർ തയ്യാറയിട്ടുണ്ട്. ചോറിനും പലഹാരങ്ങൾക്കുമെല്ലാം വേറെ ഒരു കറി ഇല്ലെങ്കിലും ഈ ഒരു കറി മാത്രം മതി വയറു നിറയെ ചോറുണ്ണാൻ. മറ്റെല്ലാ അച്ചാറിനെക്കാൾ ഇരട്ടി രുചിയാണ് ഈ ബീഫ് അച്ചാറിന്. ഈദിന് ബിരിയാണിക്കൊപ്പം ഈ അച്ചാറും കൂടി ട്രൈ ചെയ്തു നോക്കൂ.
