വെണ്ടയ്ക്ക കിച്ചടി ഈ രീതിയിലാണോ തയ്യാറാക്കുന്നത്.

വെണ്ടയ്ക്ക കൊണ്ട് പല റെസിപ്പീസും നാം തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വെണ്ടയ്ക്ക കിച്ചടി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. അപ്പോൾ ഈ കറി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പിടി വെണ്ടയ്ക്ക നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിക്കുക. ശേഷം വെണ്ടക്കയിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കുക. എന്നിട്ട് ആറ് മിനിറ്റോളം വെണ്ടക്കയെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി മിക്സിയുടെ ചെറിയ ജാറിലേക്ക് കാൽ ടീസ്പൂൺ കടുകും, കാൽ ടീസ്പൂൺ ജീരകവും, അഞ്ചു ടേബിൾ സ്പൂൺ തേങ്ങയും, മൂന്നു ടേബിൾ സ്പൂൺ തൈരും ചേർത്ത് നല്ല പേസ്റ്റായി അരച്ചെടുക്കുക.

ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. എന്നിട്ട് ഓയിലിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള വെണ്ടയ്ക്ക ചേർത്ത് ഇളക്കുക. ശേഷം വെണ്ടക്കയിലേക്ക് മൂന്നു പച്ചമുളക് അരിഞ്ഞത് ചേർത്ത് ഇളക്കുക. കുറച്ചു കറിവേപ്പിലയും ചേർത്ത് ആറ് മിനിറ്റോളം എണ്ണയിലിട്ട് വെണ്ടയ്ക്ക വറുക്കുക. ശേഷം ഒരു ബ്രൗൺ കളർ ആയി വരുമ്പോൾ എണ്ണയിൽ നിന്നും കോരി മാറ്റുക. നൂറ് മില്ലി തൈരാണ്‌ ഈ കിച്ചടിക്കായി വേണ്ടത്.

ഇനി തേങ്ങാ അരക്കാനായി എടുത്ത തൈരിന്റെ ബാക്കി തൈരിനെ ഒന്ന് സ്പൂൺ കൊണ്ട് നന്നായി ഉടച്ചെടുക്കുക. ശേഷം നേരത്തെ അരച്ച് വെച്ചിട്ടുള്ള തേങ്ങയുടെയും തൈരിന്റെയും മിക്സ് ഈ തൈരിലേക്ക് ചേർത്ത് ഇളക്കുക. ശേഷം തൈരിലേക്ക് ഉപ്പ് ചേർത്ത് ഇളക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിൽ ഒരു ടേബിൾ സ്പൂൺ ഓയിൽ ചേർക്കുക. ഇനി ഓയിലിൽ അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം രണ്ട് വറ്റൽമുളക് അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും, രണ്ട് ചെറിയ ഉള്ളി അരിഞ്ഞതും ചേർത്ത് മൂപ്പിച്ചു തൈരിന്റെയും തേങ്ങയുടെയും മിക്സിൽ ചേർത്ത് ഇളക്കുക.

ഇനി വറുത്തു വെച്ചിട്ടുള്ള വെണ്ടയ്ക്ക ചേർത്ത് ഇളക്കുക. ശേഷം സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ വെണ്ടയ്ക്ക കിച്ചടി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് വെണ്ടയ്ക്ക കിച്ചടി തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു കറിയാണ് ഇത്. ചോറിനൊപ്പം ഈ ഒരു കറി മതി വയറു നിറക്കാൻ. സദ്യയിലെ ഒഴിച്ചി കൂടാൻ പറ്റാത്ത ഒരു കറി കൂടിയാണ് ഇത്.

Leave a Reply

You cannot copy content of this page