നിങ്ങളും ഈ രീതിയിലാണോ മാങ്ങാ അച്ചാർ ഇടുന്നത്.

അച്ചാർ ഇല്ലാതെ ഊണ് കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മളിൽ പലരും. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി മാങ്ങാ അച്ചാർ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. ആദ്യം ഒരു കിലോ മാങ്ങാ നല്ല പോലെ കഴുകി ആവശ്യമായ അളവിൽ മാങ്ങാ മുറിക്കുക. ശേഷം മുറിച്ചെടുത്ത മാങ്ങയിലേക്ക് ആവശ്യത്തിനുള്ള ഉപ്പ് ചേർത്ത് നന്നായി ഇളക്കുക. ശേഷം മാങ്ങയെ ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടേബിൾ സ്പൂൺ നല്ലെണ്ണ ചേർത്ത് ചൂടാക്കുക. ശേഷം നല്ലെണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക.

ശേഷം പൊട്ടി വന്ന കടുകിലേക്ക് ഒരു പിടി വെളുത്തുള്ളി രണ്ടായി കീറിയത് ചേർത്ത് ഇളക്കുക. ശേഷം കുറച്ചു കറിവേപ്പില ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പൊടികൾ ചേർത്ത് കൊടുക്കാം. ആദ്യം നാല് ടേബിൾ സ്പൂൺ കാശ്മീരി മുളക്പൊടി, മുക്കാൽ ടീസ്പൂൺ ഉലുവപ്പൊടി, ഒരു ടീസ്പൂൺ കടുക് പൊടിച്ചത്, ഒരു ടീസ്പൂൺ കായപ്പൊടി എന്നിവ ചേർത്ത് ഇളക്കിയ ശേഷം ഫ്ളയിം ഓണാക്കുക. ലോ ഫ്ളൈമിൽ ഒന്നര മിനിട്ടോളം ഇളക്കിയ ശേഷം ഒന്നര ടേബിൾ സ്പൂൺ വിനെഗർ ചേർത്ത് ഇളക്കുക. ശേഷം തിളച്ചു വരുമ്പോൾ മാങ്ങാ ചേർത്ത് ഇളക്കുക.

മസാല മാങ്ങയുമായി നന്നായി ഇളക്കിയ ശേഷം ഉപ്പ് ആവശ്യമാണ് എങ്കിൽ ചേർത്ത് ഇളക്കുക. ശേഷം ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് തണുക്കാനായി വെക്കുക. ഇനി തണുത്തു വന്നാൽ ഒട്ടും തന്നെ നനവില്ലാത്ത ഗ്ലാസ് കണ്ടെയ്നറിൽ ഇട്ടു വെക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മാങ്ങാ അച്ചാർ തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് മാങ്ങാ അച്ചാർ തയ്യാറാക്കി നോക്കണേ. വളരെ ഈസിയായി തയ്യാറാക്കാൻ പറ്റിയ അച്ചാറാണ് ഇത്.

Leave a Reply

You cannot copy content of this page