നമ്മുടെ എല്ലാം വീടുകളിൽ മിക്കവാറും കാണുന്ന സാധനമാണ് റവ. എന്നാൽ ഇന്ന് നമുക്ക് റവ കൊണ്ട് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. ആദ്യം ഒരു പാത്രത്തിലേക്ക് ഒന്നര കപ്പ് റവ ചേർക്കുക. ശേഷം റവയിലേക്ക് ഒരു ടീസ്പൂൺ ഡ്രൈ ഈസ്റ്റും, ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് ഇളക്കുക. ശേഷം രണ്ട് ടീസ്പൂൺ ഷുഗറും ചേർത്ത് ഇളക്കുക. എന്നിട്ട് റവയിലേക്ക് കുറെച്ചെയായി പാൽ ചേർത്ത് റവ മിക്‌സാക്കുക. പാൽ തികയാതെ വന്നാൽ ചൂടുള്ള വെള്ളം ചേർത്ത് റവ കുഴച്ചെടുത്താൽ മതിയാകും.
ഇനി ഒരു ബൗളിൽ കുറച്ചു എണ്ണ തടകിയ ശേഷം കുഴച്ചെടുത്ത മാവിനെ അതിലേക്ക് വെച്ച് റെസ്റ്റ് ചെയ്യാനായി വെക്കുക. ഏകദേശം ഒരു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി വീണ്ടും മാവിനെ നന്നായി കുഴച്ച ശേഷം നാല് ബോളുകളായി മാവിനെ ഉരുട്ടി എടുക്കുക. എന്നിട്ട് ഓരോ ബോളും പരത്തി എടുക്കുക. എന്നിട്ട് ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് പരത്തിയെടുത്ത ഓരോ പലഹാരത്തെയും ഇട്ട് കൊടുക്കുക.
ശേഷം ഒരു സൈഡ് മൂത്തു വന്നാൽ തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് രണ്ട് സൈഡും മൂത്തു വന്നാൽ മുകളിലായി കുറച്ചു മല്ലിയില അരിഞ്ഞതും, കുറച്ചു ചില്ലി ഫ്‌ളെക്‌സും ചേർത്ത് ഒന്നും കൂടി മൂപ്പിച്ചെടുക്കുക. മുകളിലായി കുറച്ചു ബട്ടറോ നെയ്യോ തേച്ചു കൊടുക്കുന്നതും നന്നായിരിക്കും. ശേഷം എല്ലാം ഇതുപോലെ ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ റവ കൊണ്ടുള്ള കിടിലൻ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഉറപ്പായും ഇങ്ങനെ തയ്യാറാക്കി നോക്കണേ. എന്നും ഒരേ പലഹാരം കൊടുക്കുന്നതിനേക്കാൾ ഇങ്ങനെ ഇടക്കൊക്കെ ചെയ്തു കൊടുത്താൽ കുട്ടികൾക്കും വളരെ സന്തോഷമാകും.
