ഇന്ന് നമുക്കൊരു ഹെൽത്തി ബ്രെക്ഫാസ്റ്റ് പരിചയപ്പെട്ടാലോ. അതെ വളരെ ടേസ്റ്റിയായ ഈ ദോശ പയർ വെച്ചിട്ടാണ് തയ്യാറാകുന്നത്. അപ്പോൾ നമുക്ക് കണ്ടാലോ ഈ ദോശ എങ്ങനെയാണു ഉണ്ടാക്കുന്നത് എന്ന്. അതിനായി ഒന്നര കപ്പ് അളവിൽ ചെറുപയറും, ഒരു കപ്പ് പച്ചരിയും തലേ ദിവസം രാത്രി കുതിർത്തി വെക്കുക. എന്നിട്ട് രാവിലെ ഇത് രണ്ടും കൂടി ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ടു വെക്കുക. ശേഷം അതിലേക്ക് മൂന്നു ചെറിയ ഉള്ളിയും, ഒരു ചെറിയ പീസ് ഇഞ്ചിയും, രണ്ട് പച്ചമുളകും, കൂടി നന്നായി അരച്ചെടുക്കുക.
ഇനി ദോശ മാവിനേക്കാൾ കുറച്ചു കൂടി ലൂസായ മാവാണ് ഈ ദോശക്ക് വേണ്ടത്. എന്നിട്ട് വേണമെങ്കിൽ വെള്ളവും, ആവശ്യമായ ഉപ്പും, ചേർത്ത് നന്നായി മിക്‌സാക്കുക. ഇനി ഒരു ദോശ തവ ചൂടാക്കിയ ശേഷം കുറച്ചു എണ്ണ തടവി കൊടുക്കുക. എന്നിട്ട് ഓരോ തവി മാവ് വീതം വീഴ്ത്തി പരത്തി കൊടുക്കുക. ഇനി വെന്തു വന്ന ദോശയുടെ മുകളിലേക്ക് കുറച്ചു നെയ്യ് സ്പ്രെഡ്ടാക്കി കൊടുക്കുക. എന്നിട്ട് നല്ല പോലെ മൊരിച്ചെടുക്കുക.
ഇനി ഈ ദോശയുടെ കൂടെ കഴിക്കാൻ പറ്റുന്ന നല്ലൊരു ചമ്മന്തിയാണ് ഇനി ഉണ്ടാക്കാൻ പോകുന്നത്. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് ഒരു മീഡിയം സവാള അരിഞ്ഞത് ചേർത്ത് നന്നായി അരച്ചെടുക്കുക. എന്നിട്ട് ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക, ഇനി ആവശ്യത്തിന് ഉപ്പും, മുക്കാൽ ടീസ്പൂൺ മുളക്പൊടിയും, കാൽ ടീസ്പൂൺ പഞ്ചസാരയും, കൂടി നന്നായി അരച്ചെടുക്കുക. ഇനി ഈ ചമ്മന്തിയെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം മുകളിലായി കുറച്ചു പച്ച വെളിച്ചെണ്ണ കൂടി ചേർത്ത് കൊടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ പയർ ദോശയും, ചമ്മന്തിയും എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. നിങ്ങൾക്കും നിങ്ങളുടെ ചാനലിലെ റെസിപ്പികൾ ഇതുപോലെ പബ്ലിഷ് ചെയ്യുവാൻ ആഗ്രഹമുണ്ട് എങ്കിൽ തീർച്ചയായും ഞങ്ങൾക്ക് മെയിൽ ചെയ്യാവുന്നതാണ്. Email : ruchimagazine@gmail.com
