പണ്ടുകാലം മുതൽക്കേ ബേക്കറിയിലെ ചില്ലുകൂട്ടിൽ ഇട്ടു വെക്കുന്ന പല തരം പലഹാരങ്ങളും ഇന്ന് അന്യമായി കൊണ്ടിരിക്കുകയാണ്. അതിൽ എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു കേക്കാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് നോക്കാം വളരെ ടേസ്റ്റിയായ ഈ കേക്ക് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. ഇനി ഒരു മുട്ട ചേർത്ത് മിക്സാക്കുക. ഒരു ക്രീം പോലെ ആയി വന്നാൽ ഒന്നര കപ്പ് മൈദാ പൊടി ചേർത്ത് കൊടുക്കുക.
ഇനി മുക്കാൽ ടീസ്പൂൺ ബേക്കിങ് പൗഡർ ചേർത്ത് കൊടുക്കുക. ഇനി ഒരു നുള്ളു ഉപ്പും, നാല് ടേബിൾ സ്പൂൺ ബട്ടറും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി കൂടി ചേർത്ത് കൈ കൊണ്ട് കുഴച്ചെടുക്കുക. ഇനി പത്തു മിനിറ്റോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു ചെറിയ ലഡ്ഡുവിന്റെ പരുവത്തിലുള്ള ഉരുള പോലെ എടുത്തു നല്ല പോലെ ഉരുട്ടി കൈ കൊണ്ട് ഒന്ന് പ്രെസ് ചെയ്തു പരത്തി മുകളിലായി എന്തെങ്കിലും മോഡൽ കൊടുക്കുക. ഇനി സെൻറർ ഭാഗത്തായി കൈ കൊണ്ട് ഒന്ന് പ്രസ് ചെയ്തു കൊടുക്കുക.
ഇനി എല്ലാം ഇങ്ങനെ ചെയ്ത ശേഷം ഫ്രൈ പാനിൽ വെച്ച് കൊടുത്ത ശേഷം മറ്റൊരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഈ കേക്ക് വെച്ച പാൻ വെച്ച് കൊടുക്കുക. ഇനി ലോ ഫ്ളൈമിൽ ബെക്കാക്കി എടുക്കുക. ഇനി അടപ്പ് വെച്ച് അടച്ചു വേണം ബേക്ക് ചെയ്യാൻ. അപ്പോൾ വളരെ ടേസ്റ്റിയായ കേക്ക് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ല.
