നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും ദിവസങ്ങളിൽ
തയ്യാറാക്കാറുള്ള ഒരു പലഹാരമാണ് പാലപ്പം അല്ലെങ്കിൽ വെള്ളയപ്പം. എന്നാൽ പലർക്കും പെർഫെക്റ്റായി വെള്ളയപ്പം തയ്യാറാക്കാൻ കഴിയണമെന്നില്ല. അപ്പോൾ ഇന്ന് നമുക്ക് നല്ല പെർഫെക്റ്റായ വെള്ളയപ്പം എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി 2 കപ്പ് പച്ചരി ഒരു പാത്രത്തിലേക്ക് ചേർത്ത് നാലുമണിക്കൂറോളം വെള്ളത്തിൽ കുതിർത്തി എടുക്കുക. ശേഷം നല്ലപോലെ കുതിർന്നുകിട്ടിയ പച്ചരി കഴുകിയശേഷം മിക്സിയുടെ ജാറിലേക്ക് ചേർത്തുകൊടുക്കുക.
എന്നിട്ട് അതിനൊപ്പം ഒരു കപ്പ് തേങ്ങയും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക. ശേഷം നല്ലപോലെ അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അരച്ചെടുത്ത മിക്സിൽ നിന്ന് ഒരു തവി മാവ് വേറൊരു പാത്രത്തിലേക്ക് ഒഴിക്കുക. ശേഷം അതിലേക്ക് ഒരു കപ്പ് വെള്ളം കൂടി ചേർത്ത് അടുപ്പിൽ വെക്കുക. ശേഷം നല്ലപോലെ ഒന്ന് കുറുക്കിയെടുക്കുക. നല്ല പോലെ കുറുകി വന്ന മാവിനെ ഫ്ളയിം ഓഫ് ചെയ്തു തണുക്കാനായി വയ്ക്കുക. ശേഷം അതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
എന്നിട്ട് അതിനൊപ്പം അര ടീസ്പൂൺ ഈസ്റ്റും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, ആവശ്യത്തിന് ഉപ്പും, കുറച്ച് വെള്ളവും ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക. അരച്ചെടുത്ത മിക്സിനെ നേരത്തെ അരച്ച് വെച്ചിട്ടുള്ള മാവിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് കലക്കി വെച്ചിട്ടുള്ള മാവിനെ അഞ്ച് മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. 5 മണിക്കൂർ കഴിഞ്ഞപ്പോൾ മാവ് നല്ല പോലെ പൊങ്ങി പാകമായി വന്നിട്ടുണ്ട്.
ശേഷം മാവിനെ ഒന്നും കൂടി ഇളക്കിയ ശേഷം അപ്പം ചുട്ടെടുക്കാം. ഇനിയൊരു ചട്ടി ചൂടാക്കി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു തവി മാവൊഴിച്ചു ഒന്നു ചുറ്റിച്ചു കൊടുക്കുക. മുകളിലായി കുമിളകൾ പോലെ വരുമ്പോൾ അടച്ചു വച്ച് നല്ലപോലെ വേവിച്ചെടുക്കുക. എല്ലാർക്കും ഇതുപോലെ വളരെ ടേസ്റ്റിയായിട്ടുള്ള പാലപ്പം അല്ലെങ്കിൽ വെള്ളയപ്പം തയ്യാറാക്കാവുന്നതാണ്. എല്ലാവരും ഈ രീതിയിൽ വെള്ളയപ്പം തയ്യാറാക്കി നോക്കണേ. നല്ല സോഫ്‌റ്റും ടേസ്റ്റിയുമായ ഒരു
വെള്ളയപ്പമാണിത്. ആർക്കും സിമ്പിളായി തന്നെ തയ്യാറാക്കി എടുക്കാൻ കഴിയും.
