ഉഴുന്ന് ചേർക്കാതെ നല്ല മൊരിഞ്ഞ ദോശയും തേങ്ങാ ചേർക്കാത്ത കിടിലൻ ചട്ട്ണിയും.

 

നാമെല്ലാം മിക്കവാറും ദിവസങ്ങളിൽ കഴിക്കുന്ന പലഹാരമാണ് ദോശയും ചട്ട്ണിയും. ഉഴുന്ന് ചേർത്തിട്ടാണ് ദോശ തയ്യാറാക്കുന്നത് അതേപോലെ ചട്ട്ണി ഉണ്ടാക്കുന്നത് തേങ്ങാ ചേർത്തിട്ടും. എന്നാൽ ഇന്ന് നമുക്ക് ഉഴുന്ന് ചേർക്കാതെ ദോശയും തേങ്ങാ ചേർക്കാതെ ചട്ട്ണിയും എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം മിക്സിയുടെ ജാറിലേക്ക് രണ്ട് ടേബിൾ സ്പൂൺ ചോർ ചേർത്ത് കൊടുക്കുക. ശേഷം രണ്ട് കപ്പ് പച്ചരി കുതിർത്തിയ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. മുക്കാൽ ടീസ്പൂൺ ഉലുവയും കൂടി കുതിർത്തിയ ശേഷം മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ഇനി അര കപ്പ് അവലും കൂടി വെള്ളത്തിലിട്ട് കുതിർത്തി എടുക്കുക.

ഇനി ആവശ്യത്തിനുള്ള വെള്ളവും ചേർത്ത് നന്നായി അരച്ചെടുക്കുക. ശേഷം പന്ത്രണ്ട് മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. പന്ത്രണ്ട് മണിക്കൂറായപ്പോൾ മാവ് നല്ല പാകമായി വന്നിട്ടുണ്ട്, എന്നിട്ട് മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് ഇളക്കി മിക്‌സാക്കുക. ശേഷം ഒരു നോൺ സ്റ്റിക്ക് തവ ചൂടാക്കിയ ശേഷം മാവ് കോരിയൊഴിച്ചു ദോശ ചുട്ടെടുക്കുക. കനം കുറച്ചു മൊരിഞ്ഞ ദോശ വേണമെങ്കിലും ചെറിയ തട്ട് ദോശ പോലെയും ഈ മാവ് കൊണ്ട് ദോശ ചുട്ടെടുക്കാൻ കഴിയും. ഇനി ദോശയുടെ മുകളിലായി കുറച്ചു നല്ലെണ്ണ കൂടി സ്‌പ്രെഡ്ടാക്കി കൊടുക്കുക. ശേഷം ദോശ മൊരിച്ചെടുക്കുക.

ഇനി തേങ്ങാ ചേർക്കാതെ ചട്ട്ണി എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി അര കപ്പ് കടല പരിപ്പും, ഒരു വലിയ സവാളയും, ഒരു കഷ്ണം ഇഞ്ചിയും, ഒരു നെല്ലിക്ക വലിപ്പത്തിലുള്ള പുളിയും, ആറ് വറ്റൽമുളകും, രണ്ട് കാശ്മീരി മുളകും, രണ്ട് ചെറിയ പീസ് ശർക്കരയുമാണ് ഈ ചട്ട്ണിക്ക് വേണ്ട ചേരുവകൾ. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് കടലപ്പരിപ്പും വറ്റൽമുളകും ചേർത്ത് പൊടിക്കുക. ഇനി ഇഞ്ചിയും, സവാളയും, ശർക്കരയും, പുളിയും, ചേർത്ത് അരക്കുക. ഇനി ആവശ്യത്തിനുള്ള ഉപ്പും, വെള്ളവും ചേർത്ത് നന്നായി ചട്ട്ണി അരച്ചെടുക്കുക. ശേഷം നല്ലെണ്ണയിൽ കടുക് ചേർത്ത് പൊട്ടിച്ച ശേഷം വറ്റൽമുളക് ചേർത്ത് മൊരിക്കുക.

ശേഷം കുറച്ചു ചെറിയ ഉള്ളി അരിഞ്ഞത് ചേർത്ത് മൂപ്പിച്ചു കുറച്ചു കറിവേപ്പിലയും ചേർത്ത് ഇളക്കി കുറച്ചു കായപ്പൊടിയും ചേർത്ത് താളിച്ച ശേഷം ചൂട് ചട്ട്ണിയിലേക്ക് ചേർക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ദോശയും ചട്ട്ണിയും തയ്യാറായിട്ടുണ്ട്. ഉഴുന്ന് ചേർക്കാതെ തയ്യാറാക്കിയ ദോശയും തേങ്ങാ ചേർക്കാതെ ഉണ്ടാക്കിയ ചട്ട്ണിയും എല്ലാവർക്കും ഇഷ്ടമായി എന്ന് കരുതുന്നു. ഇഷ്ടമായി എങ്കിൽ മിയ കിച്ചൺ എന്ന യൂട്യൂബ് ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page