ഇന്ന് നമുക്ക് വെള്ളക്കടല കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പി തയ്യാറാക്കിയാലോ. ചോറിനൊപ്പവും, ചപ്പാത്തിക്കൊപ്പവും, ചുമ്മാതെ കഴിക്കാനുമെല്ലാം വളരെ ടേസ്റ്റിയായിട്ടുള്ള ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ വിഭവം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് വെള്ളക്കടല എട്ടു മണിക്കൂറോളം വെള്ളത്തിൽ കുതിർത്ത് എടുക്കുക. ശേഷം കുതിർന്നു കിട്ടിയ കടലയെ ഒരു കുക്കറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കടല മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് കൊടുക്കുക.
ശേഷം അര ടീസ്പൂൺ കുരുമുളക് പൊടിയും, പാകത്തിന് ഉപ്പും ചേർത്ത് അടച്ചുവെച്ച് കടല വേവിച്ചെടുക്കുക. ഒരു 5 വിസിലായപ്പോൾ കടല പാകത്തിനു വെന്തു വന്നിട്ടുണ്ട്. ശേഷം വെന്തു വന്ന കടലയെ വെള്ളത്തിൽ നിന്ന് ഊറ്റിയ ശേഷം ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ സ്പൂൺ കോൺഫ്ലവർ പൗഡറും ചേർത്ത് നല്ലപോലെ മിക്‌സാക്കി എടുക്കുക. ശേഷം നല്ലപോലെ കോൺഫ്ലോർ പിടിച്ചു കിട്ടിയ കടലയെ ഒരു പാത്രത്തിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെള്ളം ഒന്ന് തളിച്ചു കൊടുക്കുക. എന്നിട്ട് നേരത്തെ പോലെ തന്നെ ഒന്ന് ഇളക്കിക്കൊടുക്കുക.
ശേഷം കടലക്കൊപ്പം വീണ്ടും മൂന്ന് ടേബിൾ സ്പൂൺ കോൺ ഫ്ലോർ ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് ചൂടായി വന്ന കടായിലേക്ക് അര ഭാഗത്തോളം എണ്ണ വീഴ്ത്തി കൊടുക്കുക. ശേഷം എന്ന് ചൂടായി വരുമ്പോൾ കോൺഫ്ലോർ മിക്‌സാക്കി വെച്ചിട്ടുള്ള കടല എണ്ണയിലേക്ക് ഇട്ടു നല്ലപോലെ ഒന്ന് ഫ്രൈ ചെയ്തു കോരിയെടുക്കുക. ഇനി വേറെ ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾസ്പൂൺ എണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് മൂന്ന് ടേബിൾ സ്പൂൺ വെളുത്തുള്ളി ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക.
ശേഷം അതിനൊപ്പം ഒരു സവാള പൊടിയായി അരിഞ്ഞത് ചേർത്ത് ഇളക്കുക. ശേഷം രണ്ട് പച്ചമുളക് ചെറുതായി അരിഞ്ഞത്, കുറച്ച് മല്ലിയില പൊടിയായി അരിഞ്ഞതും, ചേർത്ത് കൊടുക്കുക. ശേഷം സവാളയും വെളുത്തുള്ളിയും ക്യാപ്സിക്കവുമെല്ലാം ഒന്നു മൂത്തു വരുമ്പോൾ മൂന്ന് ടേബിൾ സ്പൂൺ ചില്ലി സോസ്, ഒരു ടേബിൾ സ്പൂൺ സോയാ സോസ്, ഒരു ടേബിൾസ്പൂൺ ടോമാറ്റോ സോസ് ചേർത്ത് കൊടുക്കുക. എന്നിട്ടു നല്ലപോലെ ഒന്ന് ഇളക്കി വഴറ്റിയെടുക്കുക. ശേഷം അതിലേക്ക് അര ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ തിളപ്പിക്കുക.
ശേഷം അര ടീസ്പൂൺ പഞ്ചസാരയും ഒരു ടീസ്പൂൺ വിനാഗിരിയും ചേർത്ത് നല്ലപോലെ ഇളക്കുക. എന്നിട്ട് ഫ്രൈ ചെയ്തു വെച്ചിട്ടുള്ള കടലയും ചേർത്ത് നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം കുറച്ച് മല്ലിയിലയും കൂടി മുകളിലായി ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള വെള്ളക്കടല കൊണ്ട് തയ്യാറാക്കിയ റെസിപ്പി തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
