ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സീറ്റ് റെസിപ്പി പരിചയപ്പെട്ടാലോ. രാവിലെ ബ്രേക്ക്ഫാസ്റ്റായും, സ്നാക്കായുമെല്ലാം കഴിക്കാൻ ഏറെ നല്ലതാണ് ഈയൊരു പലഹാരം. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 250 ml കപ്പിൽ ഒരു കപ്പ് ഗോതമ്പുമാവ് എടുക്കുക. ശേഷം അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യും ചേർത്ത് കൈകൊണ്ട് നല്ലപോലെ മിക്സ് ആക്കുക.
ശേഷം മാവിനെ കുറേശ്ശെയായി വെള്ളം ചേർത്ത് ചപ്പാത്തിക്ക് മാവ് കുഴക്കുന്ന പരുവത്തിൽ കുഴച്ചെടുക്കുക. ശേഷം നല്ല സോഫ്റ്റായി കുഴ ച്ചെടുത്ത മാവിനെ ചെറിയ ബോളുകളായി ഉരുട്ടിയെടുത്ത ശേഷം ചപ്പാത്തിപ്പലകയിൽ വെച്ച് പരത്തിയെടുക്കുക. എന്നിട്ട് ഒരേ കനത്തിൽ ചെറിയ സ്ക്വയർ പീസുകളായി ഈ മാവിനെ മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. നെയ്യ് മെൽറ്റായി വരുമ്പോൾ കാൽ കപ്പ് തേങ്ങാ ക്കൊത്ത് ചേർത്ത് വറുത്തെടുക്കുക.
ഒരു ഗോൾഡൻ കളറായി വന്ന തേങ്ങ കൊത്തിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഗോതമ്പു മാവ് ചേർത്ത് നല്ലപോലെ ഇളക്കുക. ലോ ഫ്ളൈമിലിട്ട് നല്ലപോലെ ഇളക്കിയെടുത്ത മാവിലേക്ക് ഒരു കപ്പ് പാൽ ചേർത്ത് ഇളക്കുക. ഒട്ടും കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ ഒന്നു കുറുകി വരുമ്പോൾ നാല് കപ്പ് വെള്ളം ചേർത്ത് നല്ലപോലെ കലക്കി യോജിപ്പിക്കുക. ശേഷം അതിലേക്ക് അര ടീസ്പൂൺ ഏലക്കാ പൊടിച്ചതും ചേർത്ത് ഇളക്കുക. എന്നിട്ട് പാലും വെള്ളവും നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ പരത്തി മുറിച്ചു വച്ചിട്ടുള്ള മാവിനെ അതിലേക്ക് ചേർത്ത് കൊടുക്കുക.
എന്നിട്ട് ഇടയ്ക്കിടെ ഇളക്കി മാവിനെ പാകത്തിന് വേവിച്ചെടുക്കുക. വെന്തു വന്ന മാവിലേക്ക് ഒരു കപ്പ് ശർക്കര പാനി ചേർത്ത് ഇളക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം ഒന്ന് തിളച്ചുവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ഗോതമ്പു മാവും പാലും കൊണ്ട് വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. ആർക്കും സിമ്പിളായി ഇത് ചെയ്തെടുക്കാം. എല്ലാവരും ഈ രീതിയിൽ ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
