ഇന്ന് നമുക്ക് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു ഡെസേർട്ട് പരിചയപ്പെട്ടാലോ. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ ടേസ്റ്റിയായി ട്ടുള്ളതുമായ നല്ലൊരു സ്വീറ്റ് റെസിപ്പിയാണിത്. കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന തികച്ചും വ്യത്യസ്തമായിട്ടുള്ള ഒരു ഐറ്റം. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ഡെസേർട്ട് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം അതിലേക്ക് ഒരു ലിറ്റർ ഫുൾ ഫാറ്റ് മിൽക്ക് ചേർക്കുക. ശേഷം പാൽ നല്ലപോലെ ചൂടായി വരുമ്പോൾ മധുരത്തിന് ആവശ്യമായിട്ടുള്ള മുക്കാൽ കപ്പ് പഞ്ചസാര ചേർത്തിളക്കുക.
ശേഷം ഒരു ബൗളിലേക്ക് ഒരു ടേബിൾസ്പൂൺ കസ്റ്റാഡ് പൗഡർ എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ പാൽ ചേർത്ത് കട്ടയില്ലാതെ കലക്കിയെടുക്കുക. എന്നിട്ട് നല്ലപോലെ ചൂടായി വന്ന പാലിലേക്ക് ചേർത്തിളക്കുക. ശേഷം കൈ വിടാതെ ഇളക്കി പകുതിയോളം വറ്റിച്ചെടുക്കുക. ചെറുതായി കുറുകി വന്ന പാലിനെ ഫ്‌ളൈയിം ഓഫ് ചെയ്തു തണുക്കാനായി മാറ്റി വയ്ക്കുക. ഇനി വേറൊരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് അര ഭാഗത്തോളം വെള്ളം ചേർത്ത് കൊടുക്കുക. എന്നിട്ട് അരക്കപ്പ് ചവ്വരി വെള്ളത്തിലേക്ക് ചേർത്ത് നല്ലപോലെ വേവിച്ചെടുക്കുക.
ചൗവ്വരി നല്ലപോലെ വെന്ത് ഗ്ലാസ് പോലെ ആയി വരുമ്പോൾ ഫ്‌ളൈയിം ഓഫ് ചെയ്യുക. എന്നിട്ട് ഒരു അരിപ്പയിലൂടെ അരിച്ചെടുക്കുക. എന്നിട്ട് കുറച്ച് പച്ചവെള്ളം കൂടി ചൗവ്വരിയിലേക്ക് ചേർത്ത് കഴുകിക്കളയുക. ശേഷം നല്ലപോലെ തണുത്തു വന്ന പാലിനെ ഒരു മിക്സിയുടെ ജാറിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് ഒരു കപ്പ് നല്ല പഴുത്ത മാമ്പഴം ചേർത്ത് കൊടുക്കുക. എന്നിട്ട് പാലും മാങ്ങയും കൂടി നല്ലപോലെ അരച്ചെടുക്കുക.
അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റുക. ശേഷം മറ്റൊരു ബൗളിലേക്ക് ഒന്നര ടീസ്പൂൺ കസ്കസ് വെള്ളത്തിലിട്ട് കുതിർത്തെടുക്കുക. ശേഷം പാലും മാമ്പഴവും അടിച്ചെടുത്ത മിക്സിലേക്ക് കുറച്ച് നട്സ് ചെറുതായി അരിഞ്ഞതും, രണ്ട് ടേബിൾസ്പൂൺ പിസ്ത ചെറുതായി അരിഞ്ഞതും, രണ്ട് ടേബിൾ സ്പൂൺ ബദാം ചെറുതായി അരിഞ്ഞതും,
കുറച്ച് മാമ്പഴം ചെറുതായി അരിഞ്ഞതും ചേർക്കുക. ശേഷം അതിനൊപ്പം നേരത്തെ കുതിർത്തെടുത്ത കസ്കസ് കൂടി ചേർക്കുക.
ഇനി നേരത്തെ വേവിച്ചു വെച്ചിട്ടുള്ള ചൗവരി കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി യോജിപ്പിക്കുക. ശേഷം എല്ലാംകൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം ഫ്രിഡ്ജിലേക്ക് വച്ച് നല്ലപോലെ തണുത്തതിനുശേഷം സെർവ് ചെയ്യാം. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്നതും വളരെ ടേസ്റ്റിയായിട്ടുള്ളതുമായിട്ടുള്ള കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടുന്ന ഒരു ഹെൽത്തിയായ വിഭവമാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
