എന്നും അരി അരച്ചിട്ടല്ലേ അപ്പം തയ്യാറാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് അരി അരക്കാതെ റവ വെച്ചിട്ട് ഒരു അടിപൊളി അപ്പം തയ്യാറാക്കിയാലോ. അപ്പോൾ നല്ല സോഫ്റ്റായ അപ്പം റവ കൊണ്ട് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം ഒരു ബൗളിലേക്ക് രണ്ട് കപ്പ് റവ ചേർക്കുക. വറുക്കാത്ത റവയാണ് എടുത്തിട്ടുള്ളത്. ശേഷം റവയിലേക്ക് ഒരു ടേബിൾ സ്പൂൺ പഞ്ചസാര ചേർക്കുക. എന്നിട്ട് അതിലേക്ക് പാകത്തിനുള്ള ഉപ്പും, നാല് ടേബിൾ സ്പൂൺ മൈദയും ചേർത്ത് ഇളക്കുക. ശേഷം റവയിലേക്ക് ചെറിയ ചൂടുള്ള രണ്ട് കപ്പ് വെള്ളം കുറെച്ചെയായി ഒഴിച്ച് കലക്കുക.
ശേഷം അഞ്ചു മിനിറ്റോളം റവയെ ഒന്ന് അടച്ചു വെച്ച ശേഷം മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് അര ടീസ്പൂൺ ഇൻസ്റ്റന്റ്റ് ഈസ്റ്റും, അര കപ്പ് തേങ്ങാ ചിരകിയതും, മൂന്നു പീസ് ചെറിയ ഉള്ളിയും, ഒരു അല്ലി വെളുത്തുള്ളിയും, കാൽ ടീസ്പൂൺ ജീരകവും ചേർത്ത് ഒന്ന് അരച്ചെടുക്കുക. ശേഷം നല്ല പോലെ അരച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം അര കപ്പ് വെള്ളവും ചേർത്ത് നല്ല പോലെ കലക്കുക.
ശേഷം മാവിനെ മുക്കാൽ മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. മുക്കാൽ മണിക്കൂറായപ്പോൾ മാവ് നല്ല പോലെ സെറ്റായി വന്നിട്ടുണ്ട്. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒരു തവി ബാറ്റർ ഒഴിച്ച് കൊടുക്കുക. എന്നിട്ട് അപ്പം ചുട്ടെടുക്കുക. ശേഷം അപ്പത്തിന്റെ മുകളിലായി ഹോളുകൾ പോലെ വന്നു തുടങ്ങുമ്പോൾ അടച്ചു വെക്കുക. എന്നിട്ട് മീഡിയം ഫ്ളൈമിൽ വെച്ച് അപ്പം വേവിച്ചെടുക്കുക.
എന്നിട്ട് എല്ലാ മാവ് കൊണ്ടും ഇതുപോലെ അപ്പം തയ്യാറാക്കി എടുക്കുക. ഇനി മുതൽ പച്ചരി ഇല്ലെങ്കിലും നല്ല സോഫ്റ്റായ ടേസ്റ്റിയായ അപ്പം നമുക്ക് തയ്യാറാക്കി എടുക്കാൻ കഴിയും. എല്ലാവരും ഈ രീതിയിൽ റവ അപ്പം തയ്യാറാക്കി നോക്കണേ. തലേ ദിവസം അരി കുതിർത്താൻ മറന്നുപോയാൽ രാവിലെ വളരെ സിമ്പിളായി തയ്യാറാക്കാൻ പറ്റിയ ഈ അപ്പം ട്രൈ ചെയ്തു നോക്കിയാൽ മതി. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമാകും.
