ബേക്കറി രുചിയിൽ ജിലേബി ആർക്കും സിമ്പിളായി ഉണ്ടാക്കാം.

നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു സ്വീറ്റാണ് ജിലേബി. എന്നാൽ കടയിൽ കിട്ടുന്ന അതെ ടേസ്റ്റിൽ ജിലേബി വീട്ടിൽ ഉണ്ടാക്കുന്നത് എങ്ങനെ എന്ന് നോക്കാം. അതിനായി ഒരു കപ്പ് ഉഴുന്ന് ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ഉഴുന്നിന നന്നായി കഴുകി എടുക്കുക. ഇനി ഉഴുന്നിനെ നാലുമണിക്കൂറോളം വെള്ളത്തിലിട്ട് കുതിർത്തുക. ശേഷം കുതിർന്നു കിട്ടിയ ഉഴുന്നിനെ വെള്ളം മാറ്റിയ ശേഷം മിക്സിയുടെ ചെറിയ ജാറിലിട്ട് അരച്ചെടുക്കുക. ഇത് അരഞ്ഞു കിട്ടാൻ പാകത്തിനുള്ള വെള്ളം മാത്രം ചേർത്ത് വേണം ഉഴുന്ന് അരച്ചെടുക്കാൻ.

നല്ല സ്മൂത്തായി അരച്ചെടുത്ത മാവിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. അരച്ചെടുത്ത ഉഴുന്ന് മിക്സിലേക്ക് ആവശ്യത്തിനുള്ള ഉപ്പും രണ്ട് ടേബിൾ സ്പൂൺ അരിപ്പൊടിയും ചേർത്ത് കട്ടയില്ലാതെ ഇളക്കുക. ശേഷം നല്ല സ്മൂത്തായി വന്ന മിക്സിലേക്ക് ഏതെങ്കിലും മൂന്നു ഡ്രോപ്പ് ഫുഡ് കളർ ചേർത്ത് നന്നായി ഇളക്കി മിക്‌സാക്കുക. ശേഷം ഒരു പൈപ്പിംഗ് ബാഗിലേക്ക് മാവിനെ ആക്കുക. എന്നിട്ട് അടി ഭാഗത്തായി ഒന്ന് ടൈറ്റായി കെട്ടുക. ഇനി ഒരു സോസ് പാനിലേക്ക് രണ്ട് കപ്പ് ഷുഗർ ചേർത്ത് കൊടുക്കുക. ശേഷം ഷുഗറിലേക്ക് മുക്കാൽ കപ്പ് വെള്ളം ചേർത്ത് പഞ്ചസാര ഇളക്കി മിക്‌സാക്കുക. ശേഷം ഹൈ ഫ്ളൈമിലിട്ടു പഞ്ചസാര മേൽറ്റാക്കി എടുക്കുക. എന്നിട്ട് ഷുഗർ സിറപ്പിലേക്ക് ഒരു ടീസ്പൂൺ നാരങ്ങാ നീരും കൂടി ചേർത്ത് ഇളക്കുക.

എന്നിട്ട് നല്ല ഉരുകി വന്ന പഞ്ചസാര ഫ്ളൈയിം ഓഫ് ചെയ്തു മാറ്റി വെക്കുക. ഇനി ഒരു ചട്ടിയിൽ അര ഭാഗത്തോളം എണ്ണ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന എണ്ണയിലേക്ക് പൈപ്പിംഗ് ബാഗിന്റെ മുകൾ ഭാഗം വെട്ടിയ ശേഷം എണ്ണയിലേക്ക് മാവിനെ ജിലേബിയുടെ ഷെയ്പ്പിൽ ചുറ്റിച്ചു വീഴ്ത്തുക. ശേഷം രണ്ട് സൈഡും തിരിച്ചും മറിച്ചുമിട്ട് ജിലേബി ഫ്രൈ ആക്കി എടുക്കുക. എന്നിട്ട് ആ ചൂടോടുകൂടി തന്നെ ഷുഗർ സിറപ്പിലേക്ക് ഇട്ടു വെക്കുക. ശേഷം എല്ലാ ജിലേബിയും ഇതുപോലെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ജിലേബി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ ജിലേബി ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page