നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് പെറോട്ട. എന്നാൽ പെറോട്ട ഉണ്ടാക്കുന്നത് കുറച്ചു പ്രയാസമുള്ള കാര്യം തന്നെയാണ്. എന്നാൽ ഇന്ന് നമുക്ക് പെറോട്ടയെക്കാൾ രുചിയിൽ മൈദ കൊണ്ട് ഒരു അടിപൊളി ബ്രേക്ഫാസ്റ്റ് ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഈ കിടിലൻ ബ്രേക്ഫാസ്റ്റ് എങ്ങനെ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് അര കിലോ മൈദ ചേർക്കുക. ശേഷം മൈദയിലേക്ക് ആവശ്യത്തിന് ഉപ്പും ഒരു ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് നന്നായി ഇളക്കിയ ശേഷം കുറെച്ചെയായി സാദാരണ വെള്ളം ചേർത്ത് മാവിനെ കുഴച്ചെടുക്കുക.
നല്ല സോഫ്റ്റായി കുഴച്ചെടുത്ത മാവിനെ കുറച്ചു എണ്ണ തടകിയ ശേഷം ഒരു മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഒരു മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ചപ്പാത്തിക്ക് മാവ് എടുക്കുന്നതിനേക്കാൾ കുറച്ചു കൂടി വലിപ്പത്തിലുള്ള ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ഒരു ബോൾ എടുത്തതിനു ശേഷം ബാക്കിയുള്ള ബോളുകൾ അടച്ചു വെക്കുക. ഇനി ഓരോ ബോളും കുറച്ചു മൈദ വിതറിയ ശേഷം പരത്തി എടുക്കുക. ശേഷം പരത്തിയെടുത്ത മാവിന്റെ മുകളിലായി കുറച്ചു ഓയിൽ തടകിയ ശേഷം കുറച്ചു മൈദ മുകളിലായി തൂകി കൊടുക്കുക. ശേഷം നേരെ നടുവിലായി ഒരു ഒന്ന് കീറി കൊടുക്കുക.
എന്നിട്ട് ഒരു സൈഡിൽ നിന്നും മാവിനെ റോളാക്കി എടുക്കുക. എന്നിട്ട് ഒരു പൂവ് പോലെ കിട്ടുമ്പോൾ ഒന്ന് കൈ കൊണ്ട് പ്രസ്സാക്കിയ ശേഷം കുറച്ചു ഓയിൽ തടകി വെക്കുക. എന്നിട്ട് ബാക്കിയുള്ള ബോളുകളെയെല്ലാം ഇതുപോലെ പരത്തി റോളാക്കി എടുക്കുക. ശേഷം ഇങ്ങനെ ആക്കി വെച്ച ഓരോ ലേയറുകളെയും പരത്തി എടുക്കുക. എന്നിട്ട് ഒരു ബൗളിലേക്ക് ഒരു മുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ഒരു ടേബിൾ സ്പൂൺ പാലും ആവശ്യത്തിന് ഉപ്പും, കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഇളക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം പാനിലേക്ക് പരത്തിയെടുത്ത ഓരോ പെറോട്ടയെ ഇട്ടു കൊടുക്കുക.
ശേഷം ഒരു ബ്രഷ് കൊണ്ട് മുട്ടയുടേയും പാലിന്റെയും മിക്സ് പെറോട്ടയുടെ മുകളിലായി തേച്ചു പിടിപ്പിക്കുക. രണ്ട് സൈഡും ഇതുപോലെ ചെയ്തു കൊടുക്കുക. മീഡിയം ഫ്ളൈമിലിട്ടു വേണം ഈ പെറോട്ട ചുട്ടെടുക്കാൻ. ശേഷം രണ്ട് സൈഡും മൂത്തു പൊങ്ങി വരുമ്പോൾ പാനിൽ നിന്നും എടുത്തു മാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ പെറോട്ട തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് പെറോട്ട തയ്യാറാക്കി നോക്കണേ. വളരെ ടേസ്റ്റിയായ ഒരു പലഹാരമാണ് ഇത്. ഉള്ളിൽ ലേയറുകൾ പോലെ തന്നെ പെറോട്ട കിട്ടിയിട്ടുണ്ട്.
