ഇന്ന് നമുക്ക് അരിപ്പൊടി കൊണ്ട് തയ്യാറാക്കാൻ പറ്റുന്ന ഒരു അടിപൊളി റെസിപ്പി പരിചയപ്പെട്ടാലോ. വളരെ പെട്ടെന്ന് ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു സ്നാക്കാണിത്. അപ്പോൾ നമുക്ക് നോക്കാം വളരെ രുചികരമായ ഈ സ്നാക്ക് റെസിപ്പി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കിയ ശേഷം പാനിലേക്ക് ഒരു കപ്പ് ശർക്കര ചേർത്ത് കൊടുക്കുക. ശേഷം ശർക്കരയിലേക്ക് അര കപ്പ് വെള്ളവും ചേർത്ത് നല്ലപോലെ ഉരുക്കി എടുക്കുക.
നല്ല പോലെ ഉരുകി വന്ന ശർക്കരയെ ഒന്ന് അരിച്ചെടുക്കുക. ശേഷം ശർക്കര പാനിയെ വീണ്ടും ആ പാനിലേക്ക് തന്നെ ചേർത്തു കൊടുക്കുക. എന്നിട്ട് ശർക്കരപ്പാനികൊപ്പം ഒരു കപ്പ് തേങ്ങ ചിരകിയതും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു നുള്ള് ഏലക്കാ പൊടിയും കുറച്ചു കശുവണ്ടി ക്രഷ് ചെയ്തതും ചേർത്ത് നല്ലപോലെ ഇളക്കി ഇതൊന്ന് ഡ്രൈ ആക്കി എടുക്കുക. നല്ലപോലെ ഡ്രൈയായി വന്നാൽ ഒരു പാത്രത്തിലേക്ക് മാറ്റുക. ഇനി വേറൊരു പാത്രത്തിലേക്ക് 2 കപ്പ് അരിപ്പൊടി ചേർത്ത് കൊടുക്കുക.
ശേഷം മാവിലേക്ക് ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ലപോലെ മിക്സ് ആക്കുക. ശേഷം അരിപ്പൊടി അളന്നെടുത്ത അതേ കപ്പിൽ തന്നെ രണ്ടു കപ്പ് വെള്ളവും കൂടി ചേർത്ത് മിക്‌സാക്കുക. എന്നിട്ട് നല്ലപോലെ കുഴക്കുക. ശേഷം നല്ല സ്മൂത്തായി കുഴച്ചെടുത്ത മാവിനെ ഒരു സേവനാഴിയിലേക്ക് മാറ്റുക. എന്നിട്ട് കുറച്ചു വാഴയില കീറി വാട്ടി എടുക്കുക. ശേഷം ഇലയിലേക്ക് കുറച്ച് എണ്ണ തടവി കൊടുക്കുക. എന്നിട്ട് ഇലയിലേക്ക് മാവിനെ ഒന്നു ചുറ്റിച്ച് വീഴ്ത്തുക.
ശേഷം ചുറ്റിച്ചെടുത്ത മാവിൻറെ നടുവിലായി നേരത്തെ തയ്യാറാക്കി വച്ചിട്ടുള്ള ഫീലിംഗ് രണ്ട് ടീസ്പൂൺ ചേർത്ത് കൊടുക്കുക. എന്നിട്ട് പലഹാരത്തെ പകുതിയായി മടക്കി വെക്കുക. എല്ലാ പലഹാരവും ഇതുപോലെതന്നെ തയ്യാറാക്കി എടുക്കുക. ശേഷം ഒരു ഇഡ്ഡലിത്തട്ടിൽ വെള്ളം വെച്ച് തിളപ്പിച്ച ശേഷം അതിൻറെ മുകളിൽ തട്ട് വെച്ചു കൊടുക്കുക. എന്നിട്ട് തട്ടിനു മുകളിലേക്ക് ഓരോ പലഹാരവും ഈലയിൽ വെച്ച് ആവിയിൽ വേവിച്ചെടുക്കുക.
എല്ലാ പലഹാരവും ഇതുപോലെ തന്നെ തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള അരിപ്പൊടിയും ശർക്കരയും കൊണ്ട് തയ്യാറാക്കിയ നല്ല ടേസ്റ്റിയായ പലഹാരവും തയ്യാറായിട്ടുണ്ട്. രാവിലത്തെ ബ്രേക്ക്ഫാസ്റ്റ് ആയിട്ടും ഇത് സെർവ് ചെയ്യാവുന്നതാണ്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
