വെറും 5 മിനിറ്റ് മതി, കറികളില്ലാതെ കഴിക്കാം

എന്നും ഒരേ പലഹാരം കഴിക്കാൻ ഇഷ്ടമില്ലാത്തവരാണ് നമ്മളോരോരുത്തരും. അതുകൊണ്ടുതന്നെ ഇന്ന് നമുക്ക് ഒരു അടിപൊളി പലഹാരം തയ്യാറാക്കിയാലോ. ബ്രേക്ക്ഫാസ്റ്റായിട്ട് തയ്യാറാക്കാൻ പറ്റുന്ന വളരെ രുചികരമായിട്ടുള്ള ഒരു വിഭവമാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ പലഹാരം തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കോഴി മുട്ട പൊട്ടിച്ചു ഒരു പാത്രത്തിലേക്ക് വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് രണ്ട് ടേബിൾ സ്പൂൺ പഞ്ചസാര ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം നല്ലപോലെ അടിച്ചെടുത്ത മുട്ടയിലേക്ക് 3 ടേബിൾ സ്പൂൺ ഗോതമ്പുമാവ് ചേർത്തിളക്കുക. ശേഷം മൂന്ന് ടേബിൾസ്പൂൺ വെള്ളവും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ മിക്‌സാക്കിയ ശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. ചൂടായി വന്ന പാനിലേക്ക് കുറച്ച് എണ്ണ തടവുക. ശേഷം ഒരു തവി മാവ് പാനിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് നല്ലപോലെ പരത്തുക. ശേഷം വെന്തു വന്ന പലഹാരത്തിലേക്ക് ഒരു ടീസ്പൂൺ ജാം വച്ച് കൊടുക്കുക. എന്നിട്ട് പലഹാരത്തെ രണ്ടായി മടക്കുക.

എന്നിട്ട് ഒന്നുകൂടി തിരിച്ചിട്ട ശേഷം മൂപ്പിച്ചു എടുക്കുക. എല്ലാ മാവിനെയും ഇതുപോലെതന്നെ ചുട്ട് എടുക്കാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള പലഹാരം ഇവിടെ തയ്യാറായിട്ടുണ്ട്. ഉള്ളിൽ ജാം ഉള്ളതുകൊണ്ട് തന്നെ നല്ല ടേസ്റ്റാണ് ഇത് കഴിക്കാൻ. കറികൾ ഒന്നുമില്ലാതെ തന്നെ ഈ പലഹാരം നമുക്ക് കഴിക്കാവുന്നതാണ്. എല്ലാവരും ഈ രീതിയിൽ ഒരു പലഹാരം തയ്യാറാക്കി നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page