പല തരത്തിലുള്ള ഡ്രിങ്കുകൾ കുടിച്ചിട്ടുള്ളവരായിരിക്കും നമ്മളിൽ പലരും. എന്നാൽ കല്യാണി ഷേക്ക് നിങ്ങൾ കുടിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായ ഈ ഡ്രിങ്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു പാത്രത്തിലേക്ക് 500 ml പാലൊഴിക്കുക. എന്നിട്ട് പാലിലേക്ക് ഒരു ഗ്ലാസ് വെള്ളവും ചേർത്ത് അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടേബിൾ സ്പൂൺ കസ്റ്റാഡ് പൗഡർ ചേർക്കുക. ശേഷം അതിലേക്ക് കാൽ കപ്പ് ചൂടായിവന്ന പാലിനെ ചേർത്ത് കലക്കുക. കട്ടയില്ലാതെ കലക്കിയെടുത്ത മിക്സിനെ അടുപ്പിൽ വെച്ചിട്ടുള്ള പാലിലേക്ക് ചേർത്തിളക്കുക.
ശേഷം പാലിലേക്ക് രണ്ടര ടേബിൾ സ്പൂൺ പഞ്ചസാരയും ചേർത്ത് ഇളക്കി യോജിപ്പിക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് പാൽ ചെറുതായി കുറുകി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് പാലിനെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചൂടാറാനായി മാറ്റി വെക്കുക. ശേഷം ചൂടാറി വന്ന പാലിനെ ഫ്രിഡ്ജിൽ വെച്ച് തണുപ്പിക്കുക. ശേഷം തണുപ്പിച്ചെടുത്ത ഈ ജ്യൂസിലേക്ക് മൂന്നര ടേബിൾ സ്പൂൺ ഗ്രേപ്പ് ക്രഷ് ചേർത്തിളക്കുക. ശേഷം അതിനൊപ്പം തന്നെ ഒരു ആപ്പിൾ തൊലി കളഞ്ഞെടുക്കുക.
ശേഷം ആപ്പിളിന്റെ പകുതിയോളം ഗ്രേറ്റാക്കി എടുക്കുക. എന്നിട്ട് അതിനേയും ഈ ഷേക്കിലേക്ക് ചേർത്തിളക്കുക. ഇനി കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് കൊടുക്കുക. എന്നിട്ട് ഒരു സെർവിങ് ഗ്ലാസ്സിലേക്ക് ഈ ഷേക്ക് മാറ്റിയ ശേഷം മുകളിലായി കുറച്ചു പിസ്ത മുറിച്ചതും ചേർത്ത് സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ കല്യാണി ഷേക്ക് തയ്യാറായിട്ടുണ്ട്. നല്ല ഹെൽത്തിയായ ഒരു ഷേക്കാണിത്. പാൽ കുടിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കൊക്കെ കൊടുക്കാൻ പറ്റിയ നല്ലൊരു ഷേക്കാണിത്. നല്ല തണുപ്പോട് കൂടി കുടിക്കാനാണ് ടേസ്റ്റ്. എല്ലാവരും ഈ കല്യാണി ഷേക്ക് തയ്യാറാക്കി നോക്കണേ.
