കേക്ക് ഉണ്ടാക്കുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ.

ഇപ്പോൾ പുതുതായി കേക്ക് ബേക്ക് ചെയ്യുന്നവർക്കുള്ള ഒരു പരാതിയാണ് കേക്ക് ശരിയാകുന്നില്ല എന്നത്. എന്നാൽ ഇന്ന് നമുക്ക് എന്തൊക്കെ കാരണങ്ങൾ കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത് എന്ന് നോക്കാം. ആദ്യമായി കേക്ക് ഉണ്ടാക്കുന്നവർക്കെല്ലാം ഉള്ള ഒരു പ്രശ്നമാണ് കേക്ക് ഡ്രൈ ആകുന്നതും പൊടിഞ്ഞു പോകുന്നതും. അത് എന്ത് കൊണ്ടാണ് എന്നാൽ ഓവനാണ് കേക്ക് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത് എങ്കിൽ അതിലെ ടെമ്പേറിച്ചറിൽ ഉണ്ടാകുന്ന വേരിയേഷൻ കൊണ്ടാണ് പ്രധാനമായും ഇങ്ങനെ സംഭവിക്കുന്നത്.

അത് മാത്രമല്ല കേക്കിനു വേണ്ട ഡ്രൈ ഇൻഗ്രീഡിയൻറ്സ് എടുക്കുമ്പോൾ കൂടുതലായി എടുക്കുന്നത്. അല്ലെങ്കിൽ അത് മിക്സ് ചെയ്യാനായി എടുക്കുന്ന മുട്ടയുടെയോ ബട്ടറിന്റെയോ ഓയിലോ കുറവാകുകയോ ചെയ്താലും കേക്ക് ഉണ്ടാക്കുമ്പോൾ ഡ്രൈ ആയി പോകാനും പൊടിഞ്ഞു പോകാനും സാധ്യത ഏറെയാണ്. ഇനി മിക്കവാറുമുള്ളവർക്ക് സംഭവിക്കുന്ന മറ്റൊരു കാര്യമാണ് കേക്ക് വേണ്ടപോലെ പൊങ്ങി വരാതെ പാൻ കേക്കായി പോകുന്നത്. അതിനു എന്താ കാരണം എന്നാൽ കേക്ക് ബാറ്റർ ഓവർ മിക്‌സാക്കുന്നത് കൊണ്ടാണ്.

ഇനി മിക്കവാറുമുള്ളവർക്ക് സംഭവിക്കുന്ന മറ്റൊരു കാര്യമാണ് കേക്കിന്റെ പുറം ഭാഗം വേവുകയും ഉൾഭാഗം വേവാതിരിക്കുകയും ചെയ്യുന്നത്. അപ്പോൾ ഈ കേക്കിനെ പുറത്തേക്ക് എടുത്തിട്ട് അതിനെ ഒരു ഫോയിൽ പേപ്പർ വെച്ച് കവർ ചെയ്തിട്ട് പിന്നീട് കുറച്ചു നേരം കൂടി കുക്കാക്കി എടുക്കുക. ഇനി കേക്ക് ഉണ്ടാക്കുമ്പോൾ സംഭവിക്കുന്ന മറ്റൊരു പ്രശ്നമാണ് കേക്കിന്റെ മുകളിലായി ക്രാക്ക് ഉണ്ടാകുന്നത്. അത് എന്ത് കൊണ്ട് എന്നാൽ കേക്കുണ്ടാകുമ്പോൾ ഉണ്ടാകുന്ന ടെമ്പറേച്ചർ വേരിയേഷൻ കൊണ്ടും ഇങ്ങനെ സംഭവിച്ചേക്കാം.

ഇനി ഇങ്ങനെ സംഭവിക്കാതിരിക്കാൻ കേക്ക് വേവാൻ എത്ര സമയമാണോ വേണ്ടത് ആ സമയം മാത്രം കുക്കാകുക. പിന്നെ മറ്റൊരു സാധ്യത ബേക്കിങ് ട്രേക്ക് അകത്തേക്ക് ബാറ്റർ ഒഴിക്കുമ്പോൾ മുക്കാൽ ഭാഗം മാത്രം ബാറ്റർ ഒഴിച്ച് കൊടുക്കുക. ഇനി ഇത്തരത്തിലുള്ള കാര്യങ്ങളെ കുറിച്ച് കൂടുതലായി അറിയുവാനായി ചുവടെയുള്ള വീഡിയോ കണ്ടുനോക്കൂ. നീതുസ് മലബാർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഏറെ ഉപകാരപ്പെട്ടു എന്ന് തോന്നിയാൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

https://youtu.be/GTuQg6ZvUW0

Leave a Reply

You cannot copy content of this page