യൂട്യൂബിലെ വൈറൽ താരം ഇനി നമ്മുടെ വീടുകളിലും

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ട്രെൻഡായി മാറിയ ഒരു ചിക്കൻ റെസിപ്പിയാണ് ടർക്കിഷ്. അതീവ രുചിയിലുള്ള ഈ ചിക്കൻ റെസിപ്പി എല്ലാ പ്രായക്കാർക്കും ഒത്തിരി ഇഷ്ടമുള്ളതായിരിക്കും. അപ്പോൾ നമുക്കിത് എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കിലോ ചിക്കൻ ക്‌ളീനാക്കി വെച്ചിട്ടുണ്ട്. ചെറിയ പീസുകളായിവേണം എടുക്കാൻ. ശേഷം ചിക്കനിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈര് ചേർക്കുക. ഇനിമുക്കാൽ ടീസ്പൂൺ ചെറിയ ജീരകം പൊടിച്ചത്, ഒരു ടീസ്പൂൺ കുരുമുളക് പൊടി, രണ്ട് ടേബിൾ സ്പൂൺ ടൊമാറ്റോ സോസ്, എന്നിവ ചേർത്ത് കൊടുക്കുക

ശേഷം രണ്ട് ടീസ്പൂൺ മുളക്പൊടി, അര ടീസ്പൂൺ ഗരം മസാല, രണ്ട് ടീസ്പൂൺ വിനാഗിരി, ആവശ്യത്തിനുള്ള ഉപ്പ്, രണ്ട് ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റും ചേർത്ത് നന്നായി മിക്‌സാക്കി എടുക്കുക. എന്നിട്ട് ഒന്നര മണിക്കൂറോളം ചിക്കൻ അടച്ചു ഫ്രിഡ്ജിലേക്ക് വെക്കുക. എന്നിട്ട് റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു സോസ് പാൻ ചൂടാക്കുക. ശേഷം പാനിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർക്കുക, ഇനി ഓയിലിലേക്ക് നാല് അല്ലി വെളുത്തുള്ളയും ചേർത്ത് ഇളക്കുക. എന്നിട്ട് ഒന്നര ടേബിൾ സ്പൂൺ മൈദയും ചേർത്ത് ഇളക്കുക,

ശേഷം ഒരു കപ്പ് പാൽ ഈ മൈദയിലേക്ക് ചേർത്ത് കട്ടയില്ലാതെ യോജിപ്പിക്കുക. ശേഷം സോസിലേക്ക് ഒരു ടീസ്പൂൺ ചില്ലി ഫ്‌ളേക്‌സും, അര ടീസ്പൂൺ കുരുമുളക് പൊടി, ആവശ്യത്തിനുള്ള ഉപ്പ് എന്നിവ ചേർത്ത് നല്ലപോലെ ഇളക്കി ക്രീം തിക്കായി വന്നാൽ ഫ്ളയിം ഓഫ് ചെയ്യുക. ഇനി ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ സൺ ഫ്ലാവർ ഓയിൽ ചേർക്കുക. ശേഷം ഓയിലിലേക്ക് മസാല തേച്ചു വെച്ചിട്ടുള്ള ചിക്കൻ ചേർത്തിളക്കുക. എന്നിട്ട് ചിക്കൻ അടച്ചു വെച്ച് വേവിക്കുക.

ശേഷം വെന്തുവന്ന ചിക്കൻറെ മുകളിലേക്ക് നേരത്തെ തയ്യാറാക്കിയ വൈറ്റ് സോസ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് കുറച്ചു ചീസ് ഗ്രേറ്റാക്കിയതും ചേർത്ത് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് ലോ ഫ്ളൈമിൽ വെക്കുക. ചീസ് മെൽറ്റായി വരുന്നത് വരെ. രണ്ട് മിനിറ്റായപ്പോൾ ചീസോക്കെ മെൽറ്റായി വന്നിട്ടുണ്ട്. ശേഷം ചിക്കൻ സെർവ് ചെയ്യാം. അപ്പോൾ വളരെ ടേസ്റ്റിയായ ടർക്കിഷ് ചിക്കൻ തയ്യാറായിട്ടുണ്ട്. ഈ പെരുന്നാളിന് ഇതും കൂടി ഉണ്ടെങ്കിൽ സൂപ്പറായിരിക്കും. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply