സദ്യയിലെ ഒഴിച്ചുകൂടാൻ പറ്റാത്ത ഒരു വിഭവമാണ് സാമ്പാർ. ഓണം അടുത്ത് വരികയല്ലേ ഈ ഓണത്തിന് നമുക്ക് തേങ്ങാ വറുത്തരച്ച ഒരു സാമ്പാർ ഉണ്ടാക്കിയാലോ. അതെ വളരെ ടേസ്റ്റിയായ ഈ സാമ്പാർ എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു ചട്ടി അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ഇനി ആ ചട്ടിയിൽ ഒരു ചെറിയ പീസ് കട്ട കായം എണ്ണയിൽ ഇട്ടു വറുത്തെടുക്കുക. ഇനി മൊരിഞ്ഞു വന്ന കായത്തെ ഓയിലിൽ നിന്നും എടുത്തു മാറ്റുക. ശേഷം മറ്റൊരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ ഉഴുന്ന് ചേർത്ത് കൊടുക്കുക.
ഇനി ഒരു ടേബിൾ സ്പൂൺ കടല പരിപ്പ്, അഞ്ചു ടേബിൾ സ്പൂൺ മല്ലി, അര ടീസ്പൂൺ ഉലുവ, ഒരു പതിനഞ്ചു പീസ് വറ്റൽമുളക്, ഒന്ന് വറുത്തെടുക്കുക. ശേഷം മൂന്നു പിടി തേങ്ങാ ഈ മിക്സിലേക്ക് ചേർത്ത് വറുക്കുക. ഇനി മൂത്തു വന്ന തേങ്ങയിലേക്ക് ഒരു ടേബിൾ സ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് കൊടുക്കുക. ഇനി നല്ല പോലെ മൂത്തു വന്ന തേങ്ങാ ഫ്ളൈയിം ഓഫ് ചെയ്യുക. ശേഷം ചൂടോടുകൂടി തന്നെ എണ്ണയിൽ വറുത്തെടുത്ത കായം ചേർത്ത് കൊടുക്കുക. ഇനി ഒന്നേകാൽ കപ്പ് പരിപ്പ് കഴുകിയ ശേഷം ഒരു
വലിയ കപ്പിന് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് പരിപ്പ് വേവിച്ചെടുക്കുക.
ഇനി ആവശ്യമായ പച്ചക്കറികൾ അരിഞ്ഞെടുക്കുക. ഇനി വെന്തു വന്ന പരിപ്പിലേക്ക് അരിഞ്ഞു വെച്ചിട്ടുള്ള പച്ചക്കറികൾ ചേർത്ത് കൊടുക്കുക. ഇനി നേരത്തെ വറുത്തു വെച്ചിട്ടുള്ള തേങ്ങാ നല്ല പോലെ അരച്ചെടുക്കുക. ശേഷം ഈ മിക്‌സും കൂടി പച്ചക്കറിയിലേക്ക് ചേർത്ത് മിക്‌സാക്കുക. ഇനി മിക്സിയുടെ ജാറിലേക്ക് ഒരു ജാർ വെള്ളം കൂടി ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് അടച്ചു വെച്ച് വേവിച്ചെടുക്കുക. ഇനി നാരങ്ങാ വലിപ്പത്തിലുള്ള പുളി വെള്ളവും കൂടി ചേർത്ത് കൊടുക്കുക.
ഇനി വെന്തു വന്ന സാമ്പാറിലേക്ക് കടുകും,ഉലുവയും, വറ്റൽമുളകും, ചെറിയ ഉള്ളിയും എണ്ണയിൽ താളിച്ചു ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ തേങ്ങാ വറുത്തരച്ച സാമ്പാർ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.
