കേരള സ്റ്റൈൽ മോര് കറി, ഇനി ഈ രീതിയിൽ ഉണ്ടാക്കൂ

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മോര് കരി ഉണ്ടാക്കിയാലോ. ഓണം ആയതു കൊണ്ട് തന്നെ സദ്യയിലെ പ്രധാന വിഭവങ്ങളിൽ ഒന്നാണ് ഈ മോര് കറി. അതും തേങ്ങാ അരച്ചിട്ടാണ് ഈ കറി തയ്യാറാക്കി ഇരിക്കുന്നത്. അപ്പോൾ നോക്കാം എങ്ങനെയാണ് ഈ കറി ഉണ്ടാക്കുന്നത് എന്ന്. അതിനായി ആദ്യം നാല് ടേബിൾ സ്പൂൺ തേങ്ങാ ചിരകിയതും, കുറച്ചു കാന്താരി മുളകും, മൂന്നു അല്ലി വെളുത്തുള്ളിയും, രണ്ട് ചുവന്നുള്ളി, ഒരു ചെറിയ കഷ്ണം ഇഞ്ചി, ഇത്രയും കൂടി ഒരു മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുക്കുക.

ഇനി കാൽ ടീസ്പൂൺ ജീരക പൊടിയും, കുറച്ചു മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി അരച്ചെടുക്കുക. ഇനി അര ലിറ്റർ തൈര് എടുക്കുക. അധികം പുളിപ്പില്ലാത്ത എന്നാൽ നല്ല കട്ടിയായ തൈരാണ്‌ ഈ മോര് കറിക്ക് വേണ്ടത്. ഇനി തൈര് നല്ല പോലെ ഉടച്ചെടുത്ത ശേഷം നേരത്തെ അരച്ച് വെച്ച തേങ്ങയുടെ മിക്‌സും കൂടി ചേർത്ത് ഇളക്കുക. ഇനി ഒരു ചട്ടി എടുക്കുക. എന്നിട്ട് അതിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക.

ഇനി ചൂടായി വന്ന എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ഇനി രണ്ട് ചുവന്നുള്ളി ചെറുതായി അരിഞ്ഞതും, വറ്റൽമുളകും, കറിവേപ്പിലയും, ചേർത്ത് മൂപ്പിച്ച ശേഷം കാൽ ടീസ്പൂൺ ഉലുവ പൊടിച്ചതും ചേർത്ത് മിക്‌സാക്കുക. ഇനി കാൽ റ്റീസ്പൂണിലും താഴെ മുളക്പൊടിയും ചേർത്ത് ഇളക്കിയ ശേഷം മിക്‌സാക്കി വെച്ചിട്ടുള്ള തൈര് ചേർത്ത് ഇളക്കുക. ഇനി കറി നല്ല പോലെ ചൂടാക്കിയ ശേഷം കറി അടുപ്പിൽ നിന്നും മാറ്റാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ മോര് കറി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഈ ഓണത്തിന് ഇങ്ങനെ ഒന്ന് മോര് കറി ഉണ്ടാക്കാൻ മറക്കല്ലേ. ഹോട്ട് ഫുഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page