പുതുരുചിയിൽ കിടിലൻ ചിക്കൻ ഫ്രൈഡ് റൈസ്.

എല്ലാവർക്കും ഏറെ ഇഷ്ടമുള്ള ഒരു ചോറാണ് ഫ്രൈഡ് റൈസ്. എന്നാൽ ഈ ഫ്രൈഡ് റൈസ് ചിക്കൻ വെച്ചിട്ട് ഉണ്ടാക്കിയാലോ. അതെ അപ്പോൾ നമുക്ക് വളരെ സിമ്പിളായും ടേസ്റ്റിയായും എങ്ങനെ ഫ്രൈഡ് റൈസ് ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ബസുമതിയുടെ ഒരു ഗ്ലാസ് അരി നല്ല പോലെ കഴുകി എടുക്കുക. ഇനി ഒരു കുക്കറിൽ കുറച്ചു കൂടുതൽ വെള്ളം വെച്ച് തിളപ്പിക്കുക. ഇനി തിളക്കറായി വന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, രണ്ട് ടേബിൾ സ്പൂൺ ഓയിലും ചേർത്ത് കൊടുക്കുക. ഇനി അരി ചേർത്ത് വേവിക്കുക.

അരി പകുതി വെന്തു വന്നാൽ ചോറിനെ വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. ശേഷം ഒരു ക്യാപ്സിക്കവും, ഒരു ക്യാരറ്റും, കുറച്ചു ബീൻസും കൂടി പൊടിയായി അരിഞ്ഞെടുക്കുക. ഇനി ഒരു മീഡിയം സൈസിലുള്ള സവാളയും പൊടിയായി അരിഞ്ഞെടുക്കുക. ശേഷം ചിക്കനും പൊടിയായി അരിഞ്ഞെടുക്കുക. ഇനി ചിക്കനിലേക്ക് അര ടീസ്പൂൺ കുരുമുളക്പൊടിയും, ആവശ്യത്തിന് ഉപ്പും, ഒരു ടേബിൾ സ്പൂൺ സോയ സോസും, ചേർത്ത് മിക്‌സാക്കുക. ഇനി ചിക്കൻ ഫ്രൈ ആക്കി എടുക്കുക. ഇനി ആ ഓയിലിൽ നാല് മുട്ട ചേർത്ത് കൊടുക്കുക. ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് മുട്ട ചിക്കി എടുക്കുക.

ഇനി ആ പാനിൽ രണ്ട് ടേബിൾ സ്പൂൺ ഓയിൽ ചേർത്ത ശേഷം കുറച്ചു വെളുത്തുള്ളി പൊടിയായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി സവാള അരിഞ്ഞതും ചേർത്ത് വഴറ്റുക. ഇനി മറ്റുള്ള പച്ചക്കറികൾ ചേർത്ത് ഇളക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ സോയ സോസും, ഒരു ടേബിൾ സ്പൂൺ ചില്ലി സോസും, ഒരു ടേബിൾ സ്പൂൺ വിനാഗിരിയും, വേവിച്ചു വെച്ചിട്ടുള്ള റൈസും, ചേർത്ത് ഇളക്കുക. ഇനി വേവിച്ചു വെച്ചിട്ടുള്ള ചിക്കനും ചേർത്ത് ഇളക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ ചിക്കൻ ഫ്രൈഡ് റൈസ് റെഡിയായി വന്നിട്ടുണ്ട്. ഇനി മുതൽ ഇങ്ങനെ ഒന്ന് ഫ്രൈഡ് റൈസ് ഉണ്ടാക്കി നോക്കൂ. മുട്ടയും ചിക്കനും ചേർത്ത് ഉണ്ടാക്കുന്നത് കൊണ്ട് തന്നെ പ്രത്യേക ടേസ്റ്റാണ് ഈ ഫ്രൈഡ് റൈസിന്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിന്നൂസ് ടേസ്റ്റി കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

 

Leave a Reply

You cannot copy content of this page