ചെകുത്താന്റെ പ്രണയം

സണ്ണി അമ്മുവിനെ ഒരു കടയുടെ മുന്നിൽ നിർത്തി…
“എന്താ വേണ്ടത് എങ്കിൽ വാങ്ങിക്കോ…എന്നിട്ട് വേഗം പോവാം നോക്ക്” ഗൗരവത്തിൽ അവൻ പറഞ്ഞു..

അമ്മു ചിരിച്ചു കൊണ്ട് പറഞ്ഞു..എങ്കിൽ കുറച്ച് കുപ്പി വള വാങ്ങിക്കാം….കറുപ്പ് വാങ്ങണോ ചുവപ്പ് വാങ്ങണോ ?? അമ്മു അവനോട് ചോദിച്ചു

“എന്തെങ്കിലും വാങ്ങിയിട്ട് വാടി” അവൻ അവളോട് ദേഷ്യത്തിൽ പറഞ്ഞു

“ചേട്ടാ….കരി വള ഒരു ഡസൻ എടുക്കു” കടയിലെ ചേട്ടനെ നോക്കി അമ്മു പറഞ്ഞു..

സണ്ണി ദേഷ്യത്തോടെ അടുത്ത സിഗരറ്റ് വലിക്കാൻ തുടങ്ങി…
“പിന്നെ ആ കൺമഷി….പിന്നെ ചുവന്ന സിന്ദൂരം ഇല്ലെ… അതും എടുത്തോ…” അമ്മു പറഞ്ഞു…
സണ്ണി അവളെ മൈൻഡ് ചെയ്യാനേ നിന്നില്ല.

അമ്മു അവനെ പിടിച്ചു വലിച്ച് അവൻ്റെ ചെവിയിൽ പറഞ്ഞു ” അതേ എൻ്റെ കയ്യിൽ കാശ് ഇല്ല…അച്ഛൻ അങ്ങ് ദൂരെ സ്റ്റേജിൻ്റെ അവിടെ ആണ്..നിങൾ കാശ് കൊടുത്ത് വാ ഇപ്പൊ..പിന്നെ അച്ഛൻ തരും ”

അവളുടെ പിടുത്തതിൽ അവൻ ആദ്യം ഒന്ന് പതറി എങ്കിലും ദേഷ്യത്തോടെ അവളെ നോക്കി…
“പിന്നെ എന്ത് ഒലത്താൻ ആണ്..ഇങ്ങോട്ട് ഇറങ്ങി ഓടിയത്..ഞാൻ എന്താ നിൻ്റെ കെട്ടിയോൻ ആണോ ഇതൊക്കെ നിനക്ക് വാങ്ങാൻ…നാശം” അത്രയും പറഞ്ഞു പോക്കറ്റിൽ നിന്ന് അവൻ കാശ് എടുത്ത് കൊടുത്തു….

“ഇവൾ വാങ്ങിച്ച അതേ സാധനം …വേറെ ഒരു സെറ്റ് കൂടി എടുത്തോ” കടക്കാരനെ നോക്കി പറഞ്ഞു..

“അത് ആർക്കാണ്…” അമ്മു ചോദിച്ചു

“പിന്നെ എൻ്റെ പൊടി മോൾക്ക്  വേണ്ടേ… നീ ഇതൊക്കെ സ്കൂളിൽ ഇട്ടു പോവുമ്പോൾ അവള് കാണില്ലേ..കുഞ്ഞിന് വിഷമം ആവും” സണ്ണി വളരെ പക്വതയോടെ പറഞ്ഞു

“സ്കൂൾ അല്ല ഞാൻ ഇപ്പൊ..ഡിഗ്രീ ഫൈനൽ ഇയർ സ്റ്റുഡൻ്റ് ആണ്…പിന്നെ നിങ്ങളുടെ പൊടി മോൾ അത്ര ചെറിയ കുഞ്ഞൊന്നും അല്ല…. ഞങൾ രണ്ട് പേർക്കും 20 വയസ്സ് കഴിഞ്ഞു… എപ്പോ നോക്കിയാലും ഉണ്ടാവും..നിങ്ങള്ക് ഞങളെ ചെറിയ കുഞ്ഞ് ആകുന്ന വർത്തമാനം” ദേഷ്യം കൊണ്ട് അമ്മുവിൻ്റെ  ചുണ്ട് വിറച്ചു

“അതിന് നീ എന്തിനാ കിടന്നു വിറക്കുന്ന…നിന്നെ ഇനി ഞാൻ മുതിർന്ന ഒരു പെണ്ണ് ആയി കാണണോ.. അതിന് ആണോ ഈ പ്രസംഗം” സണ്ണി ചോദിച്ചു

“അതേ…എല്ലാം കൊണ്ട് പ്രായ പൂർത്തിയായ പെണ്ണ് ആണ് ഞാൻ…ശാരീരികമായും മാനസികമായും ഉള്ള വളർച്ച എനിക്കുണ്ട്…നിങൾ അത് മനസ്സിൽ ആകണം” അമ്മു പറഞ്ഞു ഒപ്പിച്ചു

അപ്പോഴാണ് സണ്ണി അവളെ തല മുതൽ പാദം വരെ ഒന്ന് നോക്കിയത്
“ശെരിയാണ്…വളർച്ച  ഓക്കേ ഉണ്ട്” സണ്ണി ചെറുതായി  പിറു പിരുത്ത്…

“എന്താ..എന്താ…പറഞ്ഞാ” അമ്മു ചോദിച്ചു

“ഒന്നുമില്ല മേടം… മേടത്തിനെ ഇനി ബഹുമാനിച്ചു കൊണ്ട് നടക്കണമല്ലോ എന്ന് ഓർത്തു പോയതാണ്” സണ്ണി കളി ആകി

“ഇച്ചായ കളി ആകാൻ നിൽക്കണ്ട….എന്നെ അമ്മു വിളിച്ച മതി” അമ്മു അവനെ നോക്കി പറഞ്ഞു

“നിൻ്റെ ശെരിക്കും ഉള്ള പേര് എന്തായിരുന്നു..അമൃത…അല്ല അഭിരാമി..എന്താ കൊച്ചെ മറന്നു പോയി”സണ്ണി അവളെ നോക്കി പറഞ്ഞു

“അമൃത….ഈ പേര് ഇനി ഒരിക്കലും മറക്കാൻ പാടില്ല ..നിങൾ മറക്കില്ല…അതിന് ഉള്ള വഴി ഓക്കേ എനിക് അറിയാം” അമ്മു കളി ആകി പറഞ്ഞു

സണ്ണി അവളെ വലിച്ച് അവൻ്റെ നെഞ്ചോട് ചേർത്തി…
” ആണുങ്ങളോട് കാണിക്കുന്ന പഞ്ചാര കളി എന്നോട് എടുക്കാം എന്ന് മോൾ കരുതുന്നുണ്ടോ…..ഇത് സണ്ണി ആണ്…എനിക് ഒരു കാട്ടാളൻ സ്വഭാവം ഉണ്ട്..മോൾക്ക് താങ്ങുന്ന തടിയിൽ പോയി തൂങ്ങിക്കോ…ഈ തടിയിൽ വേണ്ട….നിൻ്റെ പഞ്ചാരയും ഇളക്കവൂം ഞാൻ തമാശ ആയിട്ട് കണ്ടിട്ടുള്ളൂ..പക്ഷേ അതിര് വിട്ടാൽ…..പിന്നെ നിൻ്റെ തന്തക്ക്  നിൻ്റെ എല്ലു പോലും കിട്ടൂല..കൊന്നു കുഴിച്ചു മൂടും ഞാൻ” അവൻ്റെ കണ്ണുകൾ ചുവന്നു പോയി..ശെരിക്കും അമ്മു പേടിച്ച് പോയിരുന്നു..

“ഹേയ്…എനിക് എന്ത് പഞ്ചാര..ഞാൻ..ഞാന്…അലീന യുടെ  ചാച്ചൻ അല്ലേ..അത് പോലെ തന്നെ കാണുന്നുള്ളൂ…” അമ്മു പേടിച്ച് വിറച്ച് പറഞ്ഞു..

“അത് എനിക് അറിയാം….പക്ഷേ  നിൻ്റെ പൈങ്കിളി ഡയലോഗ് എന്നോട് പറയരുത് എന്നെ പറഞ്ഞുള്ളൂ” അവൻ കുറച്ച് മയത്തിൽ പറഞ്ഞു..

രണ്ട് പേരും പിന്നെ ഒന്നും മിണ്ടാതെ നടന്നു..
“നാളെ വരില്ലേ….വീട്ടിൽ അച്ഛമ്മ യുടെ പിറന്നാള് ആണ്” അമ്മു ചോദിച്ചു

“നിൻ്റെ അച്ഛന് കയ്യിൽ കാശ് ഉണ്ട്..അതിൻ്റെ പത്രാസ് കാണിക്കാൻ അല്ലേ…ഈ സദ്യ വെപ്പും…പരിപാടിയും ” സണ്ണി പറഞ്ഞു

“അങ്ങനെ ഒന്നും പറയരുത്..എൻ്റെ അച്ഛൻ പാവം ആണ്… എത്ര പേർക്ക് അന്ന ദാനം കൊടുക്കും അറിയോ ഞങളുടെ ആരുടെ പിറന്നാള് ആയാലും…അത് പതിവ് ആണ്…അമ്മു പറഞ്ഞു

“മംഗലത്ത് ക്കാരുടെ നന്മ നീ എനിക് പറഞ്ഞു തരേണ്ട….ഞാൻ ഈ നാട്ടിൽ ജനിച്ച് വളർന്ന തന്നെ ആണ്…പിന്നെ നിൻ്റെ തന്ത പാവം തന്നെ ആണ്…നിൻ്റെ ബാകി ഉള്ള കുടുംബ ക്കാരെ വെച്ച് നോക്കുമ്പോൾ” സണ്ണി അവളെ നോക്കി പറഞ്ഞു…

അപ്പോഴേക്കും  മാധവൻ അവരുടെ അടുത്തേക്ക് വന്നു…

” എന്താ…സണ്ണി..അമ്മു ബുദ്ധിമുട്ടിച്ചോ?? മാധവൻ ചിരിച്ചു കൊണ്ട് ചോദിച്ചു

“ഹേയ് ഇല്ലാ..”സണ്ണി ചെറിയ ചിരിയിൽ പറഞ്ഞു

“അപ്പോ നാളെ കാണാം…വരില്ലേ” മാധവൻ ഒന്ന് കൂടി ചോദിച്ചു

“നോക്കട്ടെ..ഉറപ്പ് ഇല്ലാ ..ഞാൻ വന്നില്ലെങ്കിലും ജയൻ ഉണ്ടാവും” സണ്ണി ചിരിച്ചു കൊണ്ട് പറഞ്ഞു

“എന്തായാലും വരാൻ നോക്ക്..ശെരി എന്നാല്” മാധവൻ ചിരിച്ചു കൊണ്ട് യാത്ര പറഞ്ഞു

അമ്മു അവനെ നോക്കി കണ്ണുകൾ കൊണ്ട് പോവാന് എന്ന് യാത്ര പറഞ്ഞു…
അവനും അവൾക് നേരെ ശെരി എന്ന അർത്ഥത്തിൽ തല ആട്ടി…

തലയിൽ മായവിയുടെ കൊമ്പ് പോലെ ചുവപ്പ് ലൈഫ് കത്തുന്ന  ബാൻഡ് ഇട്ടു കൊണ്ടു ജയൻ വന്നു…

“അയ്യോ..അമ്മു കുട്ടി പോയോ” സണ്ണിയുടെ തോളിൽ കയ്യിട്ട് അവൻ ചോദിച്ചു..

“അയ്യോ…നിൻ്റെ ഒരു അമ്മു….എന്നെ ഒറ്റക്ക് ആകി പോയത് അല്ലേ നീ…അലവലാതി.”സണ്ണി ചോദിച്ചു

“അത്. പിന്നെ…എനിക് ഭാര്യ ഉള്ളത് അല്ലേ…അവൾക് ഇനി എന്നെ അവളുടെ കൂടെ കണ്ട് കുശുമ്പ് വേണ്ട കരുതി..നിനക്ക് പിന്നെ പെണ്ണും ഇല്ല പിട കോഴിയും ഇല്ല” ജയൻ പറഞ്ഞു

“എനിക് എന്തിനാ വേറെ പിട…. ആ പോയ സാധനം തന്നെ ഒന്നൊന്നോര പിട ആണ്…ഒന്ന് പേടിപ്പിച്ച് വിട്ടിട്ടുണ്ട് ഞാൻ…എൻ്റെ അടുത്ത് പഞ്ചാര എടുത്ത് വരല്ലേ എന്ന്…ഞാൻ അപ്പോ ചാചനേ പോലെ ആണ് പറഞ്ഞ്..വേഗം മുങ്ങി” സണ്ണി ചെറിയ ചിരിയോടെ പറഞ്ഞു…

“അല്ല പിന്നെ ….നിന്നെ പിന്നെ അവള് പ്രേമിക്കാൻ നിക്കോ…പൊട്ടാ…ഭൂലോക  മണ്ടൻ” ജയൻ അവൻ്റെ തലയിൽ അടിച്ചു കൊണ്ട് പറഞ്ഞു

“എന്താടാ..എനിക് ഒരു കുറവ്… എത്ര എണ്ണം എൻ്റെ പുറകെ വന്നത് ആണ്…പക്ഷേ ഒരുത്തി പോലും ഈ നെഞ്ചില് കയറിയിട്ടില്ല….ഒരുത്തിയെ പോലും ഞാൻ മോശം ആയി നോക്കിയിട്ടും ഇല്ല” സണ്ണി അങ്ങനെ പറഞ്ഞതും…ഇന്നലെ തൻ്റെ മുനുൽ മാർ മറക്കാൻ വേണ്ടി ഷാൾ പിടിച്ചു ഇടുന്ന അമ്മുവിൻ്റെ രൂപം അവൻ്റെ മനസ്സിൽ വന്നു…

പെട്ടന്ന് തന്നെ അവൻ ഒന്ന് തല കുടഞ്ഞു
“എൻ്റെ കർത്താവേ..അറിയാതെ..അറിയാതെ..ദൃഷ്ടി തെറ്റി പോയതാണ്..ക്ഷമിക്കണേ”  അവൻ മനസ്സിൽ പ്രാർത്ഥിച്ചു…

തിരിച്ചു വീട്ടിലേക്ക് മടങ്ങി പോവുമ്പോൾ….മുമ്പിൽ കണ്ട പുണ്യാളൻ്റെ നേർച്ചപെട്ടിയിൽ പ്രാർത്ഥിച്ചുകൊണ്ട് ഒരു നാണയ തുട്ടു അവൻ ഇട്ടു..തൻ്റെ വീട്ടിലേക്ക് പോയി ..

തുടരും

ജ്വാല

കുഞ്ഞി പാർട്ട് ആണ് guy’s…
ഇന്ന് പാലക്കാട് പുതിയ ലുലു മാളിൽ പോവേണ്ടി വന്നു..ഫുൾ കറക്കം ആണ് with family… തട്ടി കൂട്ടി എഴുതിയ ആണ്…
സമയം ഉണ്ടെങ്കിൽ രാത്രി ഒന്ന് കൂടി ഇടാം

Leave a Reply

You cannot copy content of this page