തലേ ദിവസം ബാക്കിവന്ന ചോറ് കളയല്ലേ, നല്ല സൂപ്പർ സ്നാക്ക് തയ്യാറാക്കാം

നമ്മുടെയെല്ലാം വീടുകളിൽ എല്ലാ ദിവസവും തയ്യാറാക്കാറുള്ള ഒരു പലഹാരമാണ് ചോറ്. എന്നാൽ ഇന്ന് നമുക്ക് ചോറ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് റെസിപ്പി എങ്ങനെയാണ്‌ തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു ഗ്ലാസ് ചോറ് എടുക്കുക. തലേ ദിവസത്തെ ചോറാണ് എടുക്കുന്നത് എങ്കിൽ ഒന്ന് കഴുകിയ ശേഷം എടുക്കുക. എന്നിട്ട് ചോറിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് മുക്കാൽ ഗ്ലാസ് വെള്ളവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.

ശേഷം അരച്ചെടുത്ത മിക്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം അതിലേക്ക് രണ്ട് ഗ്ലാസ് മൈദയും, ഒരു സവാള പൊടിയായി അരിഞ്ഞതും, 3 പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു മല്ലിയില പൊടിയായി അരിഞ്ഞതും, ആവശ്യമായ ഉപ്പും, മുക്കാൽ ടീസ്പൂൺ ചെറിയ ജീരകവും, 2 ടേബിൾ സ്പൂൺ കട്ട തൈരും, ഒരു നുള്ള് സോഡാപ്പൊടിയും ചേർത്ത് നല്ലപോലെ മിക്‌സാക്കുക.

ശേഷം മാവിനെ നല്ലപോലെ കുഴച്ചെടുത്ത ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായ പാനിലേക്ക് കാൽ ഭാഗത്തോളം എണ്ണ ഒഴിക്കുക. എന്നിട്ട് എണ്ണയിലേക്ക് ഒരു സ്പൂൺ വീതം ഈ മിക്സിനെ കോരി എണ്ണയിലേക്ക് ഇടുക. എന്നിട്ട് ഫ്രൈ ചെയ്തെടുക്കുക. ഇനി ഈ വടക്കായുള്ള ചട്ട്ണിയും തയ്യറാക്കാം. അതിനായി ഒരു മിക്സിയുടെ ജാറിലേക്ക് അര കപ്പ് തേങ്ങാ ചിരകിയത് ചേർക്കുക. എന്നിട്ട് അതിനൊപ്പം ഒരു കഷ്ണം ഇഞ്ചിയും, 10 പീസ് കാന്താരിയും ചേർക്കുക.

എന്നിട്ട് അതിലേക്ക് രണ്ട് ടേബിൾ സ്പൂൺ തൈരും, അരച്ചെടുക്കാൻ പാകത്തിന് വെള്ളവും ചേർത്ത് നല്ല സ്മൂത്തായി അരച്ചെടുക്കുക. എന്നിട്ട് ഒരു പാനിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിക്കുക. ഇനി എണ്ണയിലേക്ക് കുറച്ചു കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം അതിനൊപ്പം കുറച്ചു കറിവേപ്പിലയും, കുറച്ചു വറ്റൽമുളകും ചേർത്ത് എണ്ണയിൽ മൂപ്പിച്ച ശേഷം ചട്ട്ണി അതിലേക്ക് ചേർക്കുക. എന്നിട്ട് ചട്ട്ണിക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കിയ ശേഷം ഫ്ളയിം ഓഫ് ചെയ്യുക.

Leave a Reply

You cannot copy content of this page