കിഴി പെറോട്ട തോറ്റുപോകും ഈ കിഴി പത്തിരിക്ക് മുന്നിൽ

എന്നും ഒരേ പലഹാരം കഴിച്ചു മടുത്തെങ്കിൽ ഇതാ ഒരു കിടിലൻ ബ്രെക്ഫാസ്റ്റ്. ചിക്കനും പത്തിരിയും ആയതു കൊണ്ട് തന്നെ എല്ലാവർക്കും ഏറെ ഇഷ്ടമായിരിക്കും ഇത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത് എന്ന്. ആദ്യം വൃത്തിയാക്കി വെച്ചിട്ടുള്ള അര കിലോ ചിക്കനിലേക്ക് ഒരു ടേബിൾ സ്പൂൺ മുളക്പൊടി, അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഒരു ടീസ്പൂൺ വലിയ ജീരകം, ഒരു ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, ആവശ്യമായ ഉപ്പ്, ഒരു ടേബിൾ സ്പൂൺ കോൺഫ്‌ളർ, ഒരു ടീസ്പൂൺ നാരങ്ങാനീര്, ചേർത്ത് നന്നായി മിക്‌സാക്കുക.

ശേഷം ഈ ചിക്കനെ ഡീപ്പ് ഫ്രൈ ആക്കി എടുക്കുക. ഇനി ഒരു ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ ഇഞ്ചി, രണ്ട് പച്ചമുളക്, കുറച്ചു കറിവേപ്പില, ചേർത്ത് നന്നായി മൂപ്പിച്ച ശേഷം ഒരു സവാളയും ഒരു ടേബിൾ സ്പൂൺ ഉണക്കമുളകും, ചേർത്ത് ഇളക്കുക. എന്നിട്ട് ഫ്രൈ ആക്കി വെച്ചിട്ടുള്ള ചിക്കൻ ചേർത്ത് ഇളക്കുക. ഇനി കുറച്ചു എണ്ണയിൽ സവാളയും, കുറച്ചു കറിവേപ്പിലയും, അര ടേബിൾ സ്പൂൺ മുളക്പൊടി, മുക്കാൽ ടേബിൾ സ്പൂൺ കുരുമുളക്പൊടി, ചേർത്ത് വഴറ്റുക. ഇനി ഒരു തക്കാളിയുടെ പകുതിയും, ബീഫ് വേവിച്ചതും ചേർത്ത് വറ്റിച്ചെടുക്കുക.

ഇനി നൈസ് പത്തിരി തയ്യാറാക്കിയ ശേഷം വാഴയില അടുപ്പിൽ വെച്ച് വാട്ടുക. ശേഷം ഒരു വലിയ വാഴയിലയുടെ ഉള്ളിലേക്ക് ചെറിയ വാഴയില വെച്ച ശേഷം മൂന്നു പത്തിരി ചേർത്ത് കൊടുക്കുക. എന്നിട്ട് വേവിച്ചെടുത്ത ബീഫും മുകളിലായി ഇട്ടു അതിന്റെ മുകളിൽ വീണ്ടും പത്തിരി വെച്ച് അതിന്റെ മുകളിൽ ചിക്കൻ വച്ചു കൊടുക്കുക. ഇനി രണ്ട് കോഴി മുട്ട കൂടി മുകളിലായി വെച്ച് കിഴി പോലെ കെട്ടി ഒരു ചട്ടിയിൽ ഇട്ടു പൊള്ളിച്ചടുക്കുക.

അപ്പോൾ വളരെ ടേസ്റ്റിയായ കിഴി പത്തിരി റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. നല്ല ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. വിശേഷ ദിവസങ്ങളിലും ഈ റെസിപ്പി ഒന്ന് ട്രൈ ചെയ്തു നോക്കണേ. ഫദ്ധ്വാസ് കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply