മക്കറോണി ഇനി അടിപൊളി ടേസ്റ്റിൽ ഉണ്ടാക്കാം.

ഇന്നത്തെ തലമുറക്ക് ഏറ്റവും ഇഷ്ടമുള്ള ഒരു വിഭവമാണ് മക്കറോണി. എന്നാൽ ഈ മക്കറോണി എങ്ങനെ കിടിലൻ ടേസ്റ്റിൽ ഉണ്ടാക്കാം എന്ന് നോക്കാം. അതിനായി ഒന്നര കപ്പ് മക്കറോണി എടുക്കുക. എന്നിട്ട് ഒരു പാത്രത്തിൽ മുക്കാൽ ഭാഗം വെള്ളം അടുപ്പിലേക്ക് വെക്കുക. ശേഷം ആ വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും, അര ടീസ്പൂൺ വെജിറ്റബിൾ ഓയിലും ചേർത്ത് കൊടുക്കുക. ശേഷം തിളച്ചു വന്ന വെള്ളത്തിലേക്ക് മക്കറോണി ചേർത്ത് കൊടുക്കുക.

ശേഷം നല്ല പോലെ ഇളക്കി വേവിച്ചടുക്കുക. ശേഷം വെള്ളത്തിൽ നിന്നും ഊറ്റി എടുക്കുക. എന്നിട്ട് മറ്റൊരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം കുറച്ചു സൺ ഫ്‌ളവർ ഓയിൽ ഈ പാനിലേക്ക് ചേർത്ത് കൊടുക്കുക. ഇനി ഒന്നര ടീസ്പൂൺ ഇഞ്ചി വെളുത്തുള്ളി ചെറുതായി അരിഞ്ഞത് എണ്ണയിലേക്ക് ചേർക്കുക. ശേഷം ഒരു മീഡിയം സവാള ചെറുതായി അരിഞ്ഞത് ചേർത്ത് ഒന്ന് വഴറ്റുക. എന്നിട്ട് പകുതി വെന്തു വന്ന സവാളയിലേക്ക് ചെറുതായി അരിഞ്ഞെടുത്ത ഒരു ക്യാരറ്റും, ഒരു ക്യാപ്‌സിക്കം ചെറുതായി അരിഞ്ഞതും, ഒരു തക്കാളിയും ആവശ്യത്തിന് ഉപ്പും ചേർത്ത് മിക്‌സാക്കുക.

ഇനി എല്ലാം കൂടി ഒന്ന് വേവിച്ചെടുത്ത ശേഷം അര ടീസ്പൂൺ ഗരം മസാലയും, ഒന്നര ടീസ്പൂൺ മുളക്പൊടിയും, ഇനി കുറച്ചു ചിക്കൻ ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് വേവിച്ചത് ഇതിലേക്ക് ചേർത്ത് ഇളക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ ചില്ലി സോസും, കുറച്ചു ടൊമാറ്റോ സോസും ചേർത്ത് മിക്‌സാക്കുക. ഇനി നേരത്തെ വേവിച്ചു ഊറ്റി വെച്ച മക്കറോണി ചേർത്ത് ഇളക്കുക. ശേഷം കുറച്ചു മല്ലിയില കൂടി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്.

അപ്പോൾ വളരെ ടേസ്റ്റിയായ മക്കറോണി ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. ഇനി മക്കറോണി കിട്ടുമ്പോൾ ഇങ്ങനെ ഒന്ന് ട്രൈ ചെയ്തു നോക്കൂ. ഉപ്പും മുളകും എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page