റെസ്റ്റോറെന്റിലെ അതെ രുചിയിലുള്ള വെജിറ്റബിൾ സ്ടൂ വീട്ടിലും തയ്യാറാക്കാം സിമ്പിളായി

റെസ്റ്റോറെന്റുകളിൽ കിട്ടുന്ന കറികളിൽ നമുക്ക് ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് വെജിറ്റബിൾ സ്റ്റൂ. എന്നാൽ ഇന്ന് നമുക്ക് റെസ്റ്റോറെന്റിലെ അതെ രുചിയുള്ള വെജിറ്റബിൾ സ്റ്റൂ എങ്ങനെ വീട്ടിൽ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി ഒരു കടായി അടുപ്പിൽ വച്ച് ചൂടാക്കി എടുക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് രണ്ട് ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം ചൂടായ എണ്ണയിലേക്ക് രണ്ടു കഷണം പട്ടയും, മൂന്ന് ഏലക്ക, മൂന്ന് പീസ് ഗ്രാമ്പൂവും ചേർത്ത് നല്ലപോലെ ചൂടാക്കുക. ശേഷം മൂത്ത് വന്ന മസാലയിലേക്ക് ഒരു സവാളയുടെ കാൽഭാഗം സ്ലൈസ് ആക്കിയത് ചേർത്ത് ഒന്ന് വഴറ്റുക.

ശേഷം ഒരു ടേബിൾ സ്പൂൺ ഇഞ്ചിയും, ഒരു ടേബിൾസ്പൂൺ വെളുത്തുള്ളിയും, കൂടി നീളത്തിൽ അരിഞ്ഞ ശേഷം അതും ചേർത്ത് വഴറ്റുക. ഇനി മൂന്ന് പച്ചമുളക് ചെറുതായി അരിഞ്ഞതും കൂടി ചേർത്ത് നന്നായി വഴറ്റുക. ശേഷം കുറച്ചു കറിവേപ്പിലയും ചേർത്ത് കൊടുക്കുക. ഇനി ആവശ്യമായ പച്ചക്കറികൾ ചേർത്ത് കൊടുക്കാം. അതിനായി ഒരു ക്യാരറ്റ് ചെറിയ പീസുകളായി അരിഞ്ഞതും, ഒരു ഉരുളക്കിഴങ്ങ് ചെറിയ പീസുകളായി അരിഞ്ഞതും, 3 ബീൻസും ചെറുതായി അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് നന്നായി വഴറ്റുക.

ശേഷം കാൽ കപ്പ് ഫ്രഷ് ഗ്രീൻപീസ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം എല്ലാം നല്ലപോലെ ഇളക്കി ഒന്ന് വാടി വരുമ്പോൾ ആവശ്യത്തിന് ഉപ്പും അര ടീസ്പൂൺ കുരുമുളക് പൊടിയും ചേർത്തു നന്നായി ഇളക്കുക. ശേഷം ഒരു കപ്പ് തേങ്ങയുടെ രണ്ടാം പാലും, അരക്കപ്പ് ചൂടുവെള്ളവും ചേർത്ത് നല്ലപോലെ ഇളക്കി അടച്ചു വച്ച് പച്ചക്കറികൾ എല്ലാം നല്ലപോലെ വേവിച്ചെടുക്കുക. ശേഷം പച്ചക്കറികളെല്ലാം മുക്കാൽ ഭാഗത്തോളം വെന്തു വരുമ്പോൾ ഒരു ടേബിൾസ്പൂൺ മൈദ കുറച്ചു വെള്ളത്തിൽ കലക്കി ഈ സ്ടൂയിലേക്ക് ചേർത്ത് ഇളക്കുക.

ശേഷം വീണ്ടും ലോ ഫ്ളൈമിൽ വെച്ച് കുറച്ച് നേരം കൂടി പച്ചക്കറികളെല്ലാം ഒന്നു തിളപ്പിച്ചെടുക്കുക. ശേഷം കറിയൊന്ന് കുറുകി വരുമ്പോൾ ഒരു കാൽക്കപ്പ് തേങ്ങയുടെ ഒന്നാം പാൽ ചേർത്ത് തിളച്ചു വരാറാകുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. ശേഷം ഒരു ടീസ്പൂൺ വെളിച്ചെണ്ണ കൂടി മുകളിലായി ചേർത്ത് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള വെജിറ്റബിൾ സ്ടൂ തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ വെജിറ്റബിൾ സ്ടൂ തയ്യാറാക്കി നോക്കണേ. പലഹാരങ്ങൾക്കൊപ്പവും ചോറിനൊപ്പവും കഴിക്കാൻ ഇത് വളരെ രുചികരമാണ്. തയ്യാറാക്കി നോക്കാൻ മറക്കല്ലേ.

Leave a Reply

You cannot copy content of this page