ഒരുപാട് ഗുണങ്ങളുള്ള ഒരു ഡ്രൈ ഫ്രൂട്ടാണ് ഈന്തപ്പഴം. എന്നാൽ ഈന്തപ്പഴം കൊണ്ട് നിങ്ങൾ പുളിങ്കറി ഉണ്ടാക്കിയിട്ടുണ്ടോ. ഈന്തപ്പഴം കൊണ്ട് വളരെ ടേസ്റ്റിയായ ഒരു കറി നമുക്ക് ഈസിയായി തയ്യാറാക്കാൻ കഴിയും. അപ്പോൾ നമുക്ക് ഈന്തപ്പഴം കൊണ്ട് എങ്ങനെയാണ് പുളിങ്കറി ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഈ കറി തയ്യാറാക്കാനായി പതിനഞ്ചു പീസ് ഈന്തപ്പഴം കുരു കളഞ്ഞെടുക്കുക. ശേഷം ഒരു പിടി ചെറിയ ഉള്ളിയും, വൃത്തിയാക്കി എടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക.
ശേഷം ചൂടായി വന്ന എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ അര ടീസ്പൂൺ ചെറിയ ജീരകം കൂടി ചേർത്ത് പൊട്ടിക്കുക. ഇനി ഒരു ടീസ്പൂൺ ഇഞ്ചിയും, ഒരു ടീസ്പൂൺ വെളുത്തുള്ളിയും കൂടി ചതച്ചു ചേർത്ത് മൂപ്പിക്കുക. ശേഷം വൃത്തിയാക്കി വെച്ചിട്ടുള്ള ചെറിയ ഉള്ളിയും, രണ്ട് പച്ചമുളകും, ചേർത്ത് നന്നായി വഴറ്റി എടുക്കുക. ഇനി എല്ലാം വാടി വരുമ്പോൾ ഈന്തപ്പഴം ചേർത്ത് ഇളക്കുക. ശേഷം ഈന്തപ്പഴം ഒന്ന് വഴറ്റി എടുക്കുക.
ശേഷം എല്ലാ വാടി വന്നാൽ അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, മുക്കാൽ ടീസ്പൂൺ മുളക്പൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, ആവശ്യത്തിന് ഉപ്പും, കുറച്ചു കറിവേപ്പിലയും, ചേർത്ത് പൊടിയുടെ പച്ചമണം മാറുന്നത് വരെ മൂപ്പിക്കുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻ പുളി പിഴിഞ്ഞെടുക്കുക. അതിനു ശേഷം ഒരു കപ്പോളം പുളി വെള്ളം കുറെച്ചെയായി കറിയിലേക്ക് ചേർത്ത് ഇളക്കുക. ശേഷം അടച്ചു വെച്ച് കറി തിളപ്പിക്കുക. ഇനി തിളച്ചു വരുമ്പോൾ കറി ലോ ഫ്ളൈമിലേക്ക് മാറ്റുക.
എന്നിട്ട് അഞ്ചു മിനിറ്റോളം ലോ ഫ്ളൈമിലിട്ട് കറി നന്നായി തിളപ്പിച്ച് വറ്റിച്ചെടുക്കുക. ഇനി കറി വറ്റി വരാറായി വരുമ്പോൾ ഒരു ടേബിൾ സ്പൂൺ ശർക്കര ഉരുക്കിയതും ചേർത്ത് ഇളക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ ഈന്തപ്പഴം പുളിങ്കറി തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ഈ കറി ട്രൈ ചെയ്തു നോക്കണേ. ഒരു ഒന്നൊന്നര ടേസ്റ്റിലുള്ള പുളിങ്കറിയാണ് ഇത്. ചോറിനൊപ്പം കഴിക്കാൻ ഈ ഒരു കറി മാത്രം മതി. ഈ കറിയിൽ ഉപ്പും, പുളിയും, മധുരവും, എരിവും പാകത്തിന് ഉള്ളത് കൊണ്ട് തന്നെ ചോറിനൊപ്പം കഴിക്കാൻ വളരെ ടേസ്റ്റിയാണ് ഇത്.
