നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് മാമ്പഴ പുളിശ്ശേരി. നല്ല പഞ്ചാര മാങ്ങ കൊണ്ട് മാമ്പഴ പുളിശ്ശേരി ഉണ്ടാകുമ്പോഴാണ് അതിൻറെതായ രുചിയുണ്ടാകുന്നത്. അപ്പോൾ ഇനി നമുക്ക് നല്ല പഴുത്ത മാങ്ങ കൊണ്ടുള്ള മാമ്പഴ പുളിശ്ശേരി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കിയാലോ. മാമ്പഴ പുളിശ്ശേരി തയ്യാറാക്കാനായി നല്ല പഴുത്ത മാങ്ങ എടുക്കുക. അതിനായി എട്ടു മാമ്പഴമാണ് എടുത്തിട്ടുള്ളത്. ശേഷം മാങ്ങയുടെ പുറംതൊലി നല്ലപോലെ മാറ്റുക. എന്നിട്ട് മാങ്ങയെ ഒരു മൺ ചട്ടിയിലേക്ക് മാറ്റുക.
ശേഷം ചട്ടിയിലേക്ക് എരിവിനാവശ്യമായ 4 പച്ചമുളകും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, മാമ്പഴം മുങ്ങിക്കിടക്കാൻ പാകത്തിന് വെള്ളവും ചേർത്ത് അടുപ്പിൽ വെക്കുക. ശേഷം കറിക്ക് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കി അടച്ചു വച്ച് മാമ്പഴം
ഒരു മൂന്നു മിനിട്ടോളം മീഡിയം ഫ്ളൈമിൽ വെച്ച് അടച്ചുവെച്ച് വേവിച്ചെടുക്കുക. ശേഷം ഒരു മിക്സിയുടെ ജാറിലേക്ക് ഒരു കപ്പ് തേങ്ങയും രണ്ടു ചെറിയ ഉള്ളിയും, അര ടീസ്പൂൺ ഫ്രഷ് ആയിട്ടുള്ള കുരുമുളകും, അര ടീസ്പൂൺ ചെറിയ ജീരകവും ചേർത്ത് നല്ലപോലെ അരച്ചെടുക്കുക.
വളരെ കുറച്ചുമാത്രം വെള്ളം ചേർത്ത് വേണം തേങ്ങ അരച്ചെടുക്കാൻ. നല്ല പേസ്റ്റ് പോലെ വേണം തേങ്ങാ അരച്ചെടുക്കാൻ. ശേഷം അരച്ചെടുത്ത തേങ്ങാ മിക്സിനെ കൂടി മാമ്പഴത്തിൽ ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി ഒന്നുകൂടി തിളപ്പിക്കുക. ശേഷം തേങ്ങ നല്ലപോലെ തിളച്ചു വന്നു കഴിഞ്ഞാൽ രണ്ട് കപ്പ് തൈര് ചേർത്ത് കൊടുക്കുക. തൈര്
നല്ല കട്ടി ആയിരിക്കുന്നു എങ്കിൽ മിക്സിയിൽ ഇട്ട് അടിച്ചിട്ട് വേണം കറിയിലേക്ക് ചേർത്തു കൊടുക്കാൻ. തൈര് ചേർത്ത് നല്ലപോലെ ഇളക്കി ആവശ്യത്തിനു ഉപ്പും കൂടി ചേർത്ത് കൊടുക്കുക. എന്നിട്ട് ഫ്ളയിം ഓഫ് ചെയ്തു കൊടുക്കുക. ശേഷം ഒരു ചട്ടി അടുപ്പിൽ വെച്ച് ചൂടാക്കുക.
ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് ഒരു ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. ശേഷം കടുക് പൊട്ടി വരുമ്പോൾ ഒരു നാലഞ്ചു വറ്റൽമുളക് ഒന്ന് അരിഞ്ഞ ശേഷം എണ്ണയിലേക്ക് ചേർത്ത് കൊടുക്കുക. അതിൻറെ കൂടെ തന്നെ കുറച്ച് കറിവേപ്പിലയും കൂടി ചേർത്ത് നല്ലപോലെ മൂപ്പിച്ചു മാമ്പഴപുളിശ്ശേരിലേക്ക് ചേർത്തു കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മാമ്പഴപുളിശ്ശേരി തയ്യാറായിട്ടുണ്ട്. എല്ലാവരും ഇതുപോലെ മാമ്പഴപുളിശ്ശേരി തയ്യാറാക്കി നോക്കണേ.
