നാരങ്ങാവെള്ളം രുചികരമാക്കാൻ ഈ രീതിയിൽ തയ്യാറാക്കൂ

ഏത് സമയത്തും നമുക്ക് കുടിക്കാൻ വളരെ നല്ലതായ ഒരു ഡ്രിങ്കാണ് ലെമൺ ജ്യൂസ്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ലെമൺ ജ്യൂസ് എങ്ങനെ തയ്യാറാക്കാം എന്ന് നോക്കാം. അതിനായി രണ്ട് നാരങ്ങാ തൊലി മാറ്റിയ ശേഷം ചെറിയ പീസുകളായി മുറിക്കുക. എന്നിട്ട് അതിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. എന്നിട്ട് അതിനൊപ്പം ഒരു ക്യാരറ്റിൽ നിന്നും മൂന്നു പീസ് മുറിച്ചതും ചേർത്ത് കൊടുക്കുക. ശേഷം ഒരു കപ്പ് വെള്ളവും ചേർത്ത് ഇതിനെ നല്ല പോലെ അടിച്ചെടുക്കുക.

ശേഷം അടിച്ചെടുത്ത മിക്സിനെ ഒരു പാത്രത്തിലേക്ക് അരിച്ചു വീഴ്ത്തുക. ശേഷം അരിച്ചെടുത്ത ജ്യൂസിനെ മിക്സിയുടെ ജാറിലേക്ക് തന്നെ വീണ്ടും മാറ്റുക. എന്നിട്ട് അതിനൊപ്പം പത്തു പീസ് കാഷ്യൂ പതിനഞ്ച് മിനിറ്റോളം വെള്ളത്തിൽ കുതിർത്തിയ ശേഷം ഈ ജ്യൂസിലേക്ക് മാറ്റുക. എന്നിട്ട് അതിലേക്ക് കുറച്ചു പുതിനയിലയും, ഒരു പിഞ്ച് ഉപ്പും, ശേഷം നാരങ്ങാ വെള്ളത്തിനാവശ്യമായ പഞ്ചസാരയും ചേർത്ത് നല്ല പോലെ ജ്യൂസ് അടിച്ചെടുക്കുക. കാഷ്യൂ അരഞ്ഞുകിട്ടാൻ പാകത്തിന് വേണം വെള്ളം ചേർക്കാൻ. ശേഷം നല്ല സ്മൂത്തായി അടിച്ചെടുക്കുക.

ശേഷം എല്ലാം നല്ല പാകത്തിന് അടിച്ചെടുത്ത ശേഷം ഒരു പാത്രത്തിലേക്ക് അരിച്ചെടുക്കുക. എന്നിട്ട് കുറച്ചു ഐസ് ക്യൂബ്‌സും ചേർത്ത് ജ്യൂസ് സെർവ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ ലേമെൻ ജ്യൂസ് തയ്യാറായിട്ടുണ്ട്. ശരീര ക്ഷീണത്തിനും ദാഹമടങ്ങാനും ഏറെ ഉത്തമമാണ് ഈ ജ്യൂസ്. വിരുന്നുകാരൊക്കെ പെട്ടന്ന് കയറി വന്നാൽ അവർക്ക് സിമ്പിളായി തയ്യാറാക്കി കൊടുക്കാൻ പറ്റിയ വ്യത്യസ്തമായ ഒരു ലൈം ജ്യൂസാണ് ഇത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ.

Leave a Reply

You cannot copy content of this page