മൂന്ന് നാരങ്ങാ എടുക്കാനുണ്ടോ ? എങ്കിൽ ഡിഷ് വാഷ് ലികുഡ് സിമ്പിളായി വീട്ടിൽ ഉണ്ടാക്കാം.

നമ്മുടെ അടുക്കളയിൽ പ്രധാനമായും ആവശ്യമായ ഒരു സാധനമാണ് ഡിഷ്വാഷ് സോപ്പോ ലിക്ക്‌ടോ. എന്നാൽ ഇനിമുതൽ ഈ ലിക്കുഡ് വീട്ടിൽ തന്നെ ഉണ്ടാക്കിയാലോ. അപ്പോൾ നമുക്ക് ഇത് ഈസിയായി എങ്ങനെയാണുവീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. വീട്ടിലുള്ള സാദാരണ സാധനങ്ങൾ കൊണ്ടാണ് ഈ ലിക്കുഡ് തയ്യാറാക്കുന്നത്. ആദ്യം ഒരു സോസ് പാനിൽ മൂന്ന്‌ ഗ്ലാസ്സോളം വെള്ളം ഒഴിക്കുക. ശേഷം ഈ വെള്ളം അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന വെള്ളത്തിലേക്ക് മൂന്ന് ടേബിൾ സ്പൂണോളം ബേക്കിങ് സോഡാ ചേർക്കുക.

ഈ വെള്ളം ചൂടാക്കുന്നത് പെട്ടന്ന് തന്നെ സോഡാപ്പൊടി അലിഞ്ഞു കിട്ടാൻ വേണ്ടിയാണ് . ഇനി ഒരു നാല് നാരങ്ങാ എടുക്കുക. ശേഷം ഈ നാരങ്ങയെ രണ്ടായി മുറിച്ച ശേഷം ഈ വെള്ളത്തിലേക്ക് പിഴിഞ്ഞ് ചേർക്കുക. എല്ലാ നാരങ്ങയും പിഴിഞ്ഞ് വെള്ളം ചേർത്ത ശേഷം ഒരു സ്പൂൺ കൊണ്ട് നന്നായി മിക്‌സാക്കുക. ശേഷം ഇതിലേക്ക് കാൽ കപ്പോളം വിനാഗിരി ചേർത്ത് ഇളക്കുക. വിനാഗിരി എടുക്കുമ്പോൾ വൈറ്റ് വിനെഗർ എടുക്കുവാൻ ശ്രദ്ധിക്കുക. ശേഷം ഈ വെള്ളത്തിലേക്ക് സോപ്പ് വെള്ളത്തിന്റെ പത വരാൻ വേണ്ടി നാല് ടേബിൾ സ്പൂൺ ഡിഷ്‌വാഷ് ലികുഡ് ചേർത്ത് ഇളക്കുക.

ഡിഷ്‌വാഷ് ലികുഡ് ചേർക്കാതെ വേണമെങ്കിലും നമുക്ക് ഇത് ഉപയോഗിക്കാവുന്നതാണ്. ശേഷം എല്ലാം കൂടി നല്ല പോലെ മിക്‌സാക്കി പതിനഞ്ച് മിനിറ്റോളം മാറ്റി വെക്കുക. പതിനഞ്ച് മിനിട്ടിനു ശേഷം ഒരു ബോട്ടിലിൽ നിറച്ചു വെക്കുക. എന്നിട്ട് പാത്രം കഴുകുമ്പോൾ ആവശ്യത്തിന് മാത്രം ഒരു പാത്രത്തിൽ എടുത്തു കുറച്ചു വെള്ളവും ചേർത്ത് മിക്‌സാക്കി പത്രങ്ങൾ കഴുകാവുന്നതാണ്. ഈ കുറച്ചു ലികുഡ് കൊണ്ട് ഒത്തിരി പാത്രങ്ങൾ കഴുകി എടുക്കാവുന്നതാണ്. ഇനി കടയിൽ നിന്നും ഡിഷ്‌വാഷ് ലിക്‌ടോ സോപ്പോ വാങ്ങേണ്ട ആവശ്യമില്ല. എല്ലാവരും ട്രൈ ചെയ്യൂ നിങ്ങൾക്ക് ഒരുപാട് ഉപകാരപ്പെടും.

Leave a Reply

You cannot copy content of this page