റെസ്റ്റോറെന്റുകളിലെ നാവിൽ കൊതിയൂറും ഗോപി മഞ്ചൂരിയൻ.

റെസ്റ്റോറെന്റിലെ ആഹാരങ്ങളിൽ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള ഒരു കറിയാണ് ഗോപി മഞ്ചൂരിയൻ. കോളിഫ്ലൊഫെർ വെച്ച് തയ്യാറാക്കുന്ന ഈ കറി വളരെ വ്യത്യസ്ഥമായ രീതിയിലാണ് റെസ്റ്റോറെന്റുകളിലും ഹോട്ടലുകളിലും തയ്യാറാക്കുന്നത്. അതുകൊണ്ട് തന്നെ ഈ കറി എല്ലാവർക്കും ഏറെ പ്രിയപ്പട്ടതായിരിക്കും. ഇനി കാണാം റെസ്റ്റോറന്റ് സ്റ്റൈൽ ഗോപി മഞ്ചൂരിയൻ എങ്ങനെ തയ്യാറാക്കാം എന്ന്. ആദ്യം ഒരു നാല് ടേബിൾ സ്പൂൺ മൈദാ ഒരു ബൗളിലേക്ക് എടുക്കുക. ശേഷം മൂന്നു ടേബിൾ സ്പൂൺ കോൺ ഫ്ലോർ, അര ടേബിൾ സ്പൂൺ അരിപ്പൊടി, ഇനി ഇത് മൂന്നും കൂടി നന്നായി മിക്‌സാക്കുക. ഇനി നല്ല പോലെ മിക്‌സാക്കി എടുത്ത മാവിലേക്ക് ഒരു ടേബിൾ സ്പൂൺ സോയ സോസ് കൂടി ചേർത്ത് കൊടുക്കുക.

ശേഷം അര ടീസ്പൂൺ പെപ്പർ പൗഡർ, അര ടീസ്പൂൺ ഉപ്പ്, ഇനി ഇതെല്ലാം കൂടി നല്ല പോലെ യോജിപ്പിച്ച ശേഷം കുറേച്ചേ വെള്ളം ഒഴിച്ച് ബാറ്റർ ഒന്ന് കലക്കി എടുക്കുക. ഒരു തിക്ക് ഫോമിലാണ് ബാറ്റർ റെഡി ആക്കേണ്ടത്. ഇനി മഞ്ഞൾപൊടിയും ചൂടുവെള്ളത്തിലും കഴുകിയെടുത്ത കോളിഫ്‌ളവർ ഈ ബാറ്ററിലേക്ക് ചേർത്ത് കൊടുക്കുക. ഒരു ഇരുപത് മിനിറ്റെങ്കിലും ഇത് ഫ്രിഡ്ജിലേക്ക് വെച്ച് കൊടുക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെച്ച് കൊടുക്കുക. ശേഷം ഫ്രിഡ്ജിൽ വെച്ചിട്ടുള്ള കോളിഫ്ലവർ എണ്ണയിൽ പൊരിച്ചെടുക്കുക. ഒരു മീഡിയം ഫ്ളൈമിലിട്ട് വേണം ഇത് വറുത്തെടുക്കാൻ. ഇനി ഒരു കട്ടിയുള്ള പാത്രത്തിലേക്ക് രണ്ടു ടേബിൾ സ്പൂൺ ഓയിൽ ചേർത്ത് കൊടുക്കുക. ഇനി എണ്ണയിലേക്ക് ഒരു ടേബിൾ സ്പൂൺ ഇഞ്ചി,ഒരു ടേബിൾ സ്പൂൺ വെളുത്തുള്ളി, ഒരു ടേബിൾ സ്പൂൺ സ്പ്രിങ് ഒണിയൻ,ഇനി അര ടീസ്പൂൺ സെലേറി, ഇനി വളരെ ചെറുതായി അരിഞ്ഞെടുത്ത ഒരു സവാള, ഇത്രയും ചേർത്ത് ഒരു ഗോൾഡൻ കളർ ആകുന്നതു വരെ വഴറ്റുക.

സവാള ഏകദേശം വെന്തു വന്നാൽ ഒരു മൂന്നു പച്ചമുളക് കൂടി ചേർത്ത് കൊടുക്കുക. ഇനി സവാളയും പച്ചമുളകുമൊക്കെ നല്ല പോലെ വാടി വന്നാൽ സോസുകൾ ചേർത്ത് കൊടുക്കുക. ആദ്യം മൂന്നു ടേബിൾ സ്പൂൺ സോയ സോസ്, മൂന്നു ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ്, അര ടീസ്പൂൺ വിനെഗർ, അര ടീസ്പൂൺ ചില്ലി സോസ്, ഒരു ടീസ്പൂൺ പഞ്ചസാര, അൽപ്പം ഉപ്പ്, ഇത്രയും കൂടി ഒരു മിനിറ്റോളം നന്നായി മിക്‌സാക്കിയ ശേഷം ചൂടുവെള്ളം ചേർത്ത് കൊടുക്കുക. ഒരു രണ്ടു കപ്പോളം വെള്ളം ചേർത്ത് കൊടുക്കുക. ഇനി ഒരു ടീസ്പൂൺ കോൺഫ്ലോർ കുറച്ചു വെള്ളത്തിൽ കലക്കി ഇതിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കൈ വിടാതെ ഇളക്കുവാൻ ശ്രെദ്ധിക്കുക.

ഇനി വറുത്തെടുത്ത കോളിഫ്ലവർ കൂടി ഈ കറിയിലേക്ക് ചേർത്ത് കൊടുക്കുക. ഇനി കോളിഫ്ലവർ പൊടിയാതെ സോസുമായി നല്ല പോലെ മിക്‌സാക്കുക. പതുക്കെ വേണം ഇതുമായി മിക്‌സാക്കാൻ. അല്ലെങ്കിൽ ഗോപി മഞ്ചൂരിയൻ പൊടിഞ്ഞു പോകും. നല്ല ടേസ്റ്റാണ് കഴിക്കാൻ. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. റെസ്റ്റോറന്റ് രീതിയിൽ ഉണ്ടാക്കുന്നത് കൊണ്ട് തെന്നെ വളരെ രുചിയാണ് ഇത് കഴിക്കാൻ. വീണാസ് കറിവേൽഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page