ഇനിയുള്ള ദിവസങ്ങളിൽ ഇതാകട്ടെ നമ്മുടെ ഡിന്നർ. തൂവാല പോലുള്ള റൊമാലി റൊട്ടി

എല്ലാവർക്കും കഴിക്കാൻ ഏറെ ഇഷ്ടമുള്ള ഒരു ആഹാരമാണ് ചപ്പാത്തി. ചപ്പാത്തിയിൽ തന്നെ പല തരമുണ്ട്. എന്നാൽ ഇന്ന് പരിചയപ്പെടുത്തുന്നത് റുമാലി റൊട്ടി എങ്ങനെ തയ്യാറാക്കാം എന്നതാണ്. ആദ്യം ഒരു മുക്കാൽ കപ്പോളം മൈദാ എടുക്കുക. ഇനി അര കപ്പ് ആട്ട, ഇനി ആവശ്യത്തിന് ഉപ്പും ചേർത്ത് നല്ല പോലെ മിക്‌സാക്കുക. ആദ്യം ഒരു ബൗളിലേക്ക് അര ഗ്ലാസ് വെള്ളം ഒഴിക്കുക. ഇനി മികസാക്കിയ മാവ് കുറെച്ചെയായി ചേർത്ത് കൈ കൊണ്ട് നനച്ചെടുക്കുക. ഇനി നല്ല പോലെ കൈ കൊണ്ട് തിരുമ്മി കുഴച്ചെടുക്കുക. ഇനി ഈ മാവിനെ ഒരു ഇരുപത് മിനിറ്റോളം അടച്ചു വെക്കാം.

ഇനി ഒരു പ്ലേറ്റിലേക്ക് കുറച്ചു അരിപ്പൊടി എടുക്കുക. ഇനി ഒരു പ്ലേറ്റിലേക്ക് കുറച്ചു ആട്ടയോ മൈദയോ കൂടി എടുക്കുക. ഇനി കുഴച്ചെടുത്ത മാവ് നല്ല പോലെ പരുവമായി വന്നിട്ടുണ്ട്. അതിൽ ചെറിയ ഒരു ബോൾ മാവ് എടുക്കുക. ഇനി വീണ്ടും അതെ പോലത്തെ മറ്റൊരു ബോൾ എടുക്കുക. ഇനി ഉരുട്ടിയെടുത്ത മാവിനെ കൗണ്ടർ ടോപ്പിലിട്ട് കൈ കൊണ്ട് ഒന്ന് പ്രെസ്സാക്കി കൊടുത്ത ശേഷം മാവിന്റെ മുകളിലായി കുറച്ചു എണ്ണ തടവി കൊടുക്കുക. ഇനി അരിപ്പൊടിയിൽ ജസ്ററ് ഒരു സൈഡ് കോട്ടാക്കിയ ശേഷം മറ്റേ ബോളിന്റെ ഒരു സൈഡും അരിപ്പൊടി കോട്ടാക്കി കൊടുക്കുക. എന്നിട്ട് രണ്ടു ബോളും കൈ വെച്ച്
പ്രെസ്സാക്കി കൊടുത്ത ശേഷം അതിന്റെ മറു സൈഡുകൾ ആട്ട പൊടിയിൽ മിക്‌സാക്കി എടുക്കുക.

ഇനി കൗണ്ടർ ടോപ്പിലിട്ട് നല്ല പോലെ ചപ്പാത്തി റോളർ വെച്ച് പരത്തിയെടുക്കുക. രണ്ടു ബോൾ മാവിനെ ഒട്ടിച്ചു വെച്ചിരിക്കുന്നത് കൊണ്ട് തന്നെ ഇത് പരത്തുമ്പോൾ നല്ല പോലെ ഒട്ടിപ്പിടിച്ചു കൊള്ളും. ഇനി നല്ല പോലെ പരത്തിയെടുത്ത മാവിനെ ചുട്ടെടുക്കാം. അതിനായി ഒരു തവ അടുപ്പിലേക്ക് വെച്ച് നല്ല പോലെ ചൂടാക്കി എടുക്കുക. ഇനി നല്ല ചൂടായി വന്ന പാനിലേക്ക് ഈ റൊട്ടി ഇട്ടു കൊടുക്കുക. ഇനി ഒരു സൈഡ് കുമിളകൾ പോലെ അയി വരുമ്പോൾ റൊട്ടിയെ തിരിച്ചിടുക. അപ്പോൾ നല്ല പോലെ ഫ്രൈ ആയി വന്ന റോമാലി റൊട്ടി തവയിൽ നിന്നും എടുത്തു മാറ്റുക. ഇനി റോട്ടിയെ നേരത്തെ രണ്ടു റൊട്ടിയുടെ മാവാല്ലേ ഒരു മിച്ചു വെച്ച് പരത്തിയത് അതിൽ നിന്നും ഒന്നിനെ പതുക്കെ ഇളക്കി എടുക്കുക.

അപ്പോൾ ഇങ്ങനെ ഇളക്കിയുടുത്ത റോട്ടിയെ നാലായിട്ട് മടക്കി വെക്കുക.
ഇതാണ് റോമാലി റൊട്ടി വളരെ സോഫ്‌റ്റും നല്ല നൈസുമാണ്. കഴിക്കാൻ ഒരു രക്ഷയുമില്ലാത്ത ടേസ്റ്റുമാണ് എല്ലാവരും ഈ റെസിപ്പി ട്രൈ ചെയ്തു നോക്കണേ. വീണാസ് കറി വേൾഡ് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply