ഇന്ന് നമുക്ക് ഒരു അടിപൊളി കുബ്ബൂസ് ഉണ്ടാക്കിയാലോ. വളരെ സോഫ്റ്റായ നല്ല ടേസ്റ്റിയായ റവ കൊണ്ടുള്ള കുബ്ബൂസാണ് ഇന്ന് പരിചയപ്പെടുത്തുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു കപ്പ് ഇളം ചൂടുള്ള പാൽ ഒരു മിക്സിയുടെ ജാറിലേക്ക് ചേർക്കുക. ശേഷം അര കപ്പ് റവ പാലിലേക്ക് ചേർത്ത് കൊടുക്കുക. ഇനി രണ്ട് ടേബിൾ സ്പൂൺ സൺ ഫ്ളവറും, രണ്ട് ടേബിൾ സ്പൂൺ പഞ്ചസാരയും, രണ്ട് ടീസ്പൂൺ ഈസ്റ്റും ചേർത്ത് ഒരു മിനിറ്റോളം നന്നായി അടിച്ചെടുക്കുക.
ശേഷം കുറച്ചു വലിയ പാത്രത്തിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം അടച്ചു വെച്ച് പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് കപ്പ് മൈദാ എടുക്കുക. എന്നിട്ട് മൈദയിലേക്ക് നേരത്തെ റെസ്റ്റ് ചെയ്യാനായി വെച്ചിരുന്ന മിക്‌സും ആവശ്യത്തിന് ഉപ്പും ചേർത്ത് മാവിനെ നല്ല സോഫ്റ്റായി കുഴച്ചെടുക്കുക. ശേഷം ഒരു വലിയ പാത്രത്തിൽ കുറച്ചു ഓയിൽ തടകിയ ശേഷം മാവിനെ അതിലേക്ക് വെച്ച് കൊടുക്കുക. ഇനി മാവിലേക്ക് കുറച്ചു ഓയിൽ തടകിയ ശേഷം അടച്ചു വെച്ച് ഒരു മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക.
ഒരു മണിക്കൂറായപ്പോൾ മാവ് നല്ല സോഫ്റ്റായി പൊങ്ങി വന്നിട്ടുണ്ട്. ശേഷം മാവിനെ ഒന്നും കൂടി കുഴച്ച ശേഷം ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഓരോ പീസിനേയും കൗണ്ടർ ടോപ്പിലിട്ട് പരത്തി എടുക്കുക. എല്ലാ മാവിനേയും കുറച്ചു കനത്തിൽ പരത്തി എടുക്കുക. ശേഷം ഒരു പാൻ ചൂടാക്കി അതിലേക്ക് ഓരോ കുബ്ബൂസായി ഇട്ട് ചുട്ടെടുക്കുക.
അപ്പോൾ വളരെ ടേസ്റ്റിയായ കുബ്ബൂസ് റെഡിയായി വന്നിട്ടുണ്ട്. നല്ല സോഫ്റ്റായ ടേസ്റ്റിയായ കുബ്ബൂസാണ് ഇത്. എല്ലാവരും ഇനി ഇങ്ങനെ ഒന്ന് കുബ്ബൂസ് ഉണ്ടാക്കി നോക്കണേ. ടിയാൻസ് കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ. ഇനിയും ഇത്തരം റെസിപ്പികൾക്കായി ഈ ചാനൽ ഫോള്ളോ ചെയ്തു വെച്ചോളൂ.
