ഇനി ദോശക്കൊപ്പവും ഇഡ്ഡലിക്കൊപ്പവും ഇതാകട്ടെ ചട്ട്ണി.

ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു ചട്ട്ണി ഉണ്ടാക്കിയാലോ. സ്പ്രിങ് ഒണിയൻ കൊണ്ടാണ് ഈ ചട്ട്ണി ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ഒരു ആറ് പീസ് ഉള്ളി തണ്ട് നല്ല പോലെ കഴുകി ചെറിയ പീസുകളായി മുറിച്ചെടുക്കുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് രണ്ട് ടീസ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ഇനി ചൂടായി വന്ന ഓയിലിലേക്ക് ഒരു ടേബിൾ സ്പൂൺ കടല പരിപ്പ് ചേർത്ത് കൊടുക്കുക.

ശേഷം പരിപ്പിനെ ഒന്ന് റോസ്റ്റാക്കി എടുക്കുക. ഒരു മിനിറ്റോളം പരിപ്പിനെ റോസ്റ്റാക്കിയ ശേഷം അരിഞ്ഞു വെച്ചിട്ടുള്ള സ്പ്രിങ് ഒണിയൻ ചേർത്ത് ഇളക്കുക. ഇനി കുറച്ചു ഉപ്പും കുറച്ചു കറിവേപ്പിലയും ചേർത്ത് മിക്‌സാക്കുക. ശേഷം സ്പ്രിങ് ഒണിയൻ ഒന്ന് വഴറ്റി എടുക്കുക. ഇനി വഴറ്റി എടുത്ത മിക്സിനെ ഫ്ളൈയിം ഓഫ് ചെയ്തു തണുക്കാനായി വെക്കുക. ശേഷം തണുത്തു വന്ന മിക്സിനെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക. അതിന്റെ കൂടെ എരിവിനാവശ്യമായ പച്ചമുളക് ചേർത്ത് കൊടുക്കുക. ഇനി ഒരു ചെറിയ കഷ്ണം ഇഞ്ചിയും, ഒരു ചെറിയ കഷ്ണം വാളൻ പുളിയും, അര കപ്പ് തേങ്ങയും അര ഗ്ലാസ് വെള്ളവും ചേർത്ത് കുറച്ചു തരികളോടുകൂടി ചട്ട്ണി അരച്ചെടുക്കുക.

ശേഷം ഒരു ചട്ടിയിൽ കുറച്ചു വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് ചേർത്ത് പൊട്ടിക്കുക. എന്നിട്ട് കുറച്ചു വറ്റൽമുളകും, കുറച്ചു കറിവേപ്പിലയും ചേർത്ത് മൂപ്പിച്ചു ചട്ട്ണിയിലേക്ക് ചേർത്ത് കൊടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ സ്പ്രിങ് ഒണിയൻ ചട്ട്ണി റെഡിയായി വന്നിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു ചട്ട്ണിയാണ് ഇത്. ദോശക്ക് ഒപ്പവും ഇഡ്ഡലിക്ക് ഒപ്പവും എല്ലാം ഈ ചട്ട്ണി വളരെ ടേസ്റ്റിയാണ്. എല്ലാവരും ഇത് തയ്യാറാക്കി നോക്കണേ. അത്തീസ് കുക്ക് ബുക്ക് എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply