ചിക്കനും മുട്ടയും ഒന്നുമില്ലാതെ ഒരു കിടിലൻ സ്നാക്ക് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് വൈകുന്നേരങ്ങളിൽ ചായക്കൊപ്പം കഴിക്കാൻ ഏറെ ടേസ്റ്റിയാണ്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് ഉണ്ടാക്കുന്നത് എന്ന് നോക്കാം. ആദ്യം ഒരു പാത്രത്തിലേക്ക് രണ്ട് കപ്പ് മൈദ മാവ് എടുക്കുക. ഇനി മൈദയിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ചേർത്ത് നന്നായി കൈ കൊണ്ട് മിക്‌സാക്കുക. നല്ല ചൂടുള്ള വെള്ളം കുറെച്ചെയായി ചേർത്ത് മാവ് കുഴക്കുക. ശേഷം ഇളം ചൂടുള്ള പാൽ കുറെച്ചെയായി ചേർത്ത് മാവിനെ നല്ല സ്മൂത്തായി കുഴക്കുക. ഇനി രണ്ട് ടീസ്പൂൺ ഓയിൽ കൂടി ചേർത്ത് മാവിനെ ഒന്നും കൂടി സ്മൂത്താക്കുക.
എന്നിട്ട് അടച്ചു വെച്ച് അര മണിക്കൂറോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു കപ്പ് ചിരകിയ തേങ്ങാ എടുക്കുക. ശേഷം തേങ്ങയിലേക്ക് കുറച്ചു നട്ട്സും, കിസ്സ്മിസ്സും, ടൂട്ടി ഫ്രൂട്ടിയും, ബദാമും, ചെറി പഴവും, കാൽ കപ്പ് പൊടിച്ച പഞ്ചസാരയും ചേർത്ത് ഇളക്കി മിക്‌സാക്കുക. ഇനി അര മണിക്കൂറായപ്പോൾ മാവ് നല്ല സ്മൂത്തായി കിട്ടിയിട്ടുണ്ട്. ശേഷം മാവിനെ ഒരേപോലത്തെ നാല് ബോളുകളായി ഉരുട്ടി എടുക്കുക. ഇനി ഒരു ചപ്പാത്തി പലകയിൽ കുറച്ചു പൊടി വിതറിയ ശേഷം ഓരോ ബോളും പരത്തി എടുക്കുക.
ഇനി പരത്തിയ മാവിന്റെ മുകളിലേക്ക് കുറച്ചു നെയ്യ് തടവുക. ശേഷം മുകളിലായി പൊടി വിതറുക. എന്നിട്ട് പരത്തിയ രണ്ടാമത്തെ മാവും മുകളിലായി വെച്ച് കൊടുക്കുക. ഇനി അതിലേക്ക് കുറച്ചു നെയ്യ് സ്പ്രെഡ്ടാക്കുക. ശേഷം മുകളിൽ കുറച്ചു പൊടി തൂകിയ ശേഷം മൂന്നാമത്തെ ലെയറും മുകളിലായി വെച്ച് നെയ്യ് തടകി പൊടി വിതറി കൊടുക്കുക. ശേഷം വീണ്ടും മാവിനെ വെച്ച് ഇതുപോലെ ചെയ്തു എടുക്കുക. ശേഷം നാല് മാവും കൂടി ഒരു സൈഡിൽ നിന്നും റോളാക്കി എടുക്കുക. എന്നിട്ട് കുറുകെ ഒൻപത് പീസുകളായി മുറിക്കുക.
ഇനി മുറിച്ചെടുത്ത ഓരോ പീസും കൗണ്ടർ ടോപ്പിലിട്ട് പരത്തുക. ശേഷം ഉള്ളിലായി ഫില്ലിംഗ് വെച്ച് കൊടുക്കുക. ശേഷം ഫില്ലിംഗ് ഉള്ളിൽ വരത്തക്ക വിധം മാവിനെ രണ്ടറ്റവും ചേർത്ത് ഒട്ടിക്കുക. കുറച്ചു പാൽ കൊണ്ട് ഒട്ടിച്ചു കൊടുത്താൽ മതിയാകും. എന്നിട്ട് ഒരു സ്റ്റിക്ക് കൊണ്ട് അരികുവശം ഒന്ന് ഡിസൈൻ ചെയ്തു കൊടുക്കുക. എല്ലാം ഇതുപോലെ ചെയ്തെടുക്കുക. ശേഷം ഒരു ചട്ടിയിൽ എണ്ണ വെച്ച് ചൂടാക്കുക. ശേഷം എണ്ണയിൽ ഇവ ഓരോന്നും ഫ്രൈ ആക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ പലഹാരം തയ്യാറായിട്ടുണ്ട്. എല്ലാവരും ഇങ്ങനെ ഒന്ന് സ്നാക്ക് തയ്യാറാക്കി നോക്കണേ.
