കറികളൊന്നും വേണ്ട. മിനിട്ടുകൾക്കുള്ളിൽ ദോശ ഉണ്ടാക്കാം

എന്നും വ്യത്യസ്തമായ രുചിയേറിയ ഭക്ഷണങ്ങൾ കഴിക്കാനാണ് എല്ലാവരും ഇഷ്ടപ്പെടുന്നത് അല്ലെ. അതുകൊണ്ട് തന്നെ ഇന്ന് നമുക്ക് വളരെ പുതുമയേറിയ ഒരു പലഹാരം ഉണ്ടാക്കിയാലോ. മസാല ദോശയാണ് തയ്യാറാക്കുന്നത് എങ്കിലും ഇതിലെ ദോശ തികച്ചും വ്യത്യസ്തമായാണ് ഉണ്ടാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ പലഹാരം ഉണ്ടാക്കുന്നത് എന്ന്. ആദ്യം ഒരു ബൗളിലേക്ക് ഒരു കപ്പ് റവ ചേർക്കുക. വറുക്കാത്ത റവയാണ് വേണ്ടത്. ഇനി അര കപ്പ് തൈരും കൂടി റവയുടെ കൂടെ ചേർക്കുക.

ഇനി അര കപ്പ് വെള്ളവും ചേർത്ത് നന്നായി മിക്‌സാക്കുക. ശേഷം പത്തു മിനിറ്റോളം മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി ഒരു പാൻ അടുപ്പിലേക്ക് വെക്കുക. ശേഷം ഒരു ടേബിൾ സ്പൂൺ ഓയിലും അര ടീസ്പൂൺ കടുകും, ചേർത്ത് പൊട്ടിക്കുക. ഇനി ഒരു ടീസ്പൂൺ ഉഴുന്ന് പരിപ്പും, രണ്ട് വറ്റൽമുളക് കീറിയതും ചേർത്ത് മൂപ്പിക്കുക. ഇനി ഒരു സവാള ചെറുതായി അരിഞ്ഞത് ചേർത്ത് വഴറ്റുക. ഇനി ഒരു പച്ചമുളക് ചെറുതായി അരിഞ്ഞതും, ഒരു ചെറിയ കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, കുറച്ചു കറിവേപ്പിലയും കുറച്ചു വെളുത്തുള്ളി അരിഞ്ഞതും ചേർത്ത് കൊടുക്കുക.

എന്നിട്ട് ഇതെല്ലാം കൂടി വഴറ്റിയ ശേഷം ആവശ്യത്തിന് ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, കാൽ ടീസ്പൂൺ മുളക്പൊടിയും ചേർത്ത് ഇളക്കിയ ശേഷം രണ്ട് മീഡിയം സൈസിലുള്ള പൊട്ടറ്റോ വേവിച്ചു ഉടച്ചത് ചേർത്ത് ഇളക്കുക. ഇനി നാല് ടേബിൾ സ്പൂൺ വെള്ളവും ചേർത്ത് മസാല ഇളക്കുക. ഇനി അടച്ചു വെച്ച് മസാല വേവിച്ചെടുക്കുക. ഇനി കുറച്ചു മല്ലിയില അരിഞ്ഞതും ചേർത്ത് ഫ്ളൈയിം ഓഫ് ചെയ്യുക. ഇനി നേരത്തെ റെഡിയാക്കി വെച്ച റവ മിക്സ് ഒരു ജാറിലേക്ക് മാറ്റിയ ശേഷം നന്നായി അരച്ചെടുക്കുക. ഇനി മാവിലേക്ക് കുറച്ചു മല്ലിയില കൂടി ചേർത്ത് ഇളക്കിയ ശേഷം ദോശ ചുട്ടെടുക്കുക.

എന്നിട്ട് ദോശ വെന്തു വന്നാൽ അതിന്റെ ഉള്ളിലേക്ക് ഫില്ലിംഗ് വെച്ച് കവർ ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മസാല ദോശ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കണ്ണൂർ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക്ക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page