ഇനി ആർക്കും ചകിരി കമ്പോസ്റ്റ് ഈസിയായി തയ്യാറാക്കാം.

നല്ലൊരു ജൈവ വളമാണ് ചകിരി കമ്പോസ്റ്റ്. എന്നാൽ അതിനുപുറമെ മണ്ണിലെ വായുസഞ്ചാരം എളുപ്പമാക്കാനും, മണ്ണിലെ ഈർപ്പം നിലനിർത്താനും ഈ ചകിരി ചോറ് ഏറെ സഹായിക്കും. എന്നാൽ ചെടികളിലെ വേരുപടലത്തിന്റെ വേഗത കൂട്ടാനും ഇത് സഹായിക്കുന്നു. അപ്പോൾ ഇന്ന് നമുക്ക് എങ്ങനെ എളുപ്പത്തിൽ ചകിരി കമ്പോസ്റ്റ് തയ്യാറാക്കാം എന്ന് നോക്കാം. ആദ്യം വീട്ടിൽ ചകിരി ഉള്ളവർക്ക് എങ്ങനെ എളുപ്പത്തിൽ ചകിരി കമ്പോസ്റ്റ് ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം തേങ്ങയുടെ തൊണ്ടിനെ ഒരു ദിവസം ഫുള്ളും വെള്ളത്തിൽ ഇട്ട് വെക്കുക.

എന്നിട്ട് കുതിർന്നു കിട്ടിയ തോണ്ടിൽ നിന്നും ചകിരി ഇളക്കി എടുക്കുക. ശേഷം ഇളക്കി എടുത്ത ചകിരി വെള്ളത്തിലിട്ട് ഒന്നും കൂടി കഴുകി എടുക്കുക. എന്നിട്ട് ഈ ചകിരിയെ ചെറിയ പീസുകളിയി മുറിച്ച ശേഷം വെള്ളത്തിൽ ഒരു ദിവസം എങ്കിൽ ഇട്ട് വെക്കുക. എന്നിട്ട് ആ വെള്ളം എടുത്തു കളയുക. ശേഷം കിട്ടിയ ചകിരി ചോറിനെ കമ്പോസ്റ്റ് ആക്കാം. അതിനായി വേപ്പിൻ പിണ്ണാക്കും, കടല പിണ്ണാക്കും എല്ലുപൊടിയും, ഡോളോമേറ്റും ആവശ്യമാണ്.

ഇനി ഒരു പെട്ടിയിലേക്ക് നേരത്തെ തയ്യാറാക്കി വെച്ച ചകിരി ഒരു ലെയർ ഇടുക. ഇനി ഒരു ലെയർ ചീമക്കൊന്നയുടെ ഇല ഇട്ട് കൊടുക്കുക. ഇനി കുറച്ചു പച്ച ചാണകത്തിൽ കുറച്ചു ഡബ്ലിയു ടീസി ഒഴിച്ച് മിക്‌സാക്കുക. എന്നിട്ട് ചീമക്കൊന്ന ഇലയുടെ മുകളിൽ ഈ പച്ച ചാണകം മിക്സ് ഒരു ലെയർ ഒഴിക്കാം. ശേഷം അതിന്റെ മുകളിൽ ഒരു പിടി ഡോളോമൈറ്റ് ചേർക്കാം. ശേഷം അതിന്റെ മുകളിൽ ഒരു പിടി വേപ്പിൻ പിണ്ണാക്കും, ഒരു പിടി കടല പിണ്ണാക്കും, ചേർക്കുക.ശേഷം കുറച്ചു എല്ലുപൊടിയും ചേർക്കുക.

എന്നിട്ട് മുകളിൽ വീണ്ടും ചകിരി ഇട്ട് കവർ ആക്കുക. എന്നിട്ട് വീണ്ടും ഇതെല്ലാം ഒരു ലെയർ കൂടി ആക്കി കൊടുക്കുക. എന്നിട്ട് ഏറ്റവും മുകളിൽ വേസ്റ്റ് ഡീ കംബോസ്റ്റ് ഡൈലോട്ട് ചെയ്യാത്തത് മുകളിലായി ഒഴിക്കുക. എന്നിട്ട് അടച്ചു രണ്ട് ആഴ്ചയോളം ഇത് കംബോസ്റ്റ് തയ്യാറാക്കാനായി വെക്കുക. എന്നിട്ട് തുറന്നു നോക്കുക. തുറന്നു നോക്കുമ്പോൾ ഈർപ്പം കുറവാണു എങ്കിൽ വീണ്ടും വേസ്റ്റ് കംബോസ്റ്റ് ഒഴിച്ച് ഒന്നര മാസത്തോളം കംബോസ്റ്റ് റെഡിയാകാനായി വെക്കുക. ഒന്നര മാസമായപ്പോൾ ചകിരി കമ്പോസ്റ്റ് തയ്യാറായി കിട്ടിയിട്ടുണ്ട്. ഇനി ഇത് ഗ്രോ ബാഗിൽ മണ്ണിനൊപ്പം നിറച്ചു ചെടികൾ നടാവുന്നതാണ്.

Leave a Reply