വൈകുന്നേരങ്ങളിൽ ചായക്കൊപ്പം എന്തെങ്കിലും സ്നാക്ക് വേണം എന്നത് നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള കാര്യമാണ്. അതുകൊണ്ട് തന്നെ പെട്ടന്ന് തയ്യാറാക്കുന്ന സ്നാക്കായിരിക്കും എല്ലാവർക്കും ഏറെ ഇഷ്ടം. എന്നാൽ ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് ഒരു അടിപൊളി സ്നാക്ക് തയ്യാറാക്കിയാലോ. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടമുള്ള ഒരു സ്നാക്കായിരിക്കും ഇത്. അപ്പോൾ നമുക്കിത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി 10 സ്‌ലൈസ്ഡ് ബ്രെഡ് എടുക്കുക. ശേഷം ബ്രെഡിനെ ഒരു അടപ്പ് കൊണ്ട് വട്ടത്തിൽ മുറിച്ചെടുക്കുക.
ഇനി വട്ടത്തിൽ മുറിച്ചെടുത്ത ബ്രെഡിനെ ബ്രെഡിന്റെ അളവിൽ നിന്നും കുറച്ചു വട്ടം കുറവുള്ള ബ്രെഡായി മുറിച്ചെടുക്കുക. ശേഷം ഒരു പാത്രത്തിലേക്ക് 3 കോഴിമുട്ട പൊട്ടിച്ചു വീഴ്ത്തുക. ശേഷം മുട്ടയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞതും, ഒരു തക്കാളി പൊടിയായി അരിഞ്ഞതും, ഒരു ക്യാപ്സിക്കത്തിന്റെ കാൽ ഭാഗം പൊടിയായി അരിഞ്ഞതും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, കൂടി മുട്ടയിലേക്ക് ചേർക്കുക. എന്നിട്ട് ആവശ്യത്തിനുള്ള ഉപ്പും കൂടി മുട്ടയിലേക്ക് ചേർത്ത് നല്ലപോലെ അടിച്ചെടുക്കുക.
ശേഷം ഒരു കാടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായിവന്ന കടയിലേക്ക് ഒരു ടേബിൾ സ്പൂൺ എണ്ണ ഒഴിക്കുക. ശേഷം എണ്ണയിലേക്ക് ഒരു ഒരു റിങ് ബ്രെഡ് വെക്കുക. ശേഷം അതിന്റെ നടുവിലായി കലക്കിയെടുത്ത ബാറ്റെർ ഒഴിക്കുക. എന്നിട്ട് അതിന്റെ മുകളിലേക്ക് വട്ടത്തിൽ മുറിച്ചെടുത്ത ബ്രെഡ് പീസ് വെച്ച് കവർ ചെയ്യുക. എന്നിട്ട് ഒരു സൈഡ് വെന്തുവന്നാൽ ബ്രെഡിനെ തിരിച്ചിട്ട് കൊടുക്കുക.
എന്നിട്ട് രണ്ട് സൈഡും വെന്തുവന്നാൽ പാനിൽ നിന്നും എടുത്തുമാറ്റുക. അപ്പോൾ വളരെ ടേസ്റ്റിയായ ബ്രെഡ് സ്നാക്ക് തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്‌തെടുക്കാൻ കഴിയുന്ന രുചിയേറിയ ഒരു വിഭവമാണിത്. ബ്രെഡ് ഉണ്ടെങ്കിൽ എല്ലാവരും തയ്യാറാക്കി നോക്കണേ. വീട്ടിലെപ്പോഴും കാണുന്ന ചേരുവകളാണ് ഈ സ്നാക്കിനായി വേണ്ടത്. എല്ലാവരും വൈകുന്നേരങ്ങളിൽ ഈ സ്നാക്കും കൂടി തയ്യാറാക്കി നോക്കണേ.
