ഇന്ന് നമുക്ക് മീനും മറ്റ് കറികളും ഇല്ലെങ്കിലും വയറുനിറയെ ചോറുണ്ണാൻ പറ്റിയ ഒരു അടിപൊളി ഉള്ളിത്തീയൽ പരിചയപ്പെട്ടാലോ. വളരെ ടേസ്റ്റിയായിട്ടുള്ള ഈ കറി വളരെ സിമ്പിളായിട്ട് നമുക്ക് ചെയ്തെടുക്കാൻ കഴിയും. അപ്പോൾ നമുക്ക് നോക്കാം കിടിലൻ ടേസ്റ്റിലുള്ള ഈ കറി എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന്. അതിനായി 250 ഗ്രാം ചെറിയ ഉള്ളി നല്ലപോലെ കഴുകിയശേഷം രണ്ട് പീസുകളായി മുറിച്ചെടുക്കുക.
ശേഷം 2 കപ്പ് തേങ്ങ ചിരകി എടുക്കുക. ശേഷം ഇതിലേക്ക് 4 ചെറിയ ഉള്ളി കനം കുറച്ചു വട്ടത്തിൽ അരിഞ്ഞത് ചേർക്കുക. ശേഷം കുറച്ചു കറിവേപ്പിലയും, 5 വറ്റൽമുളകും, കൂടി തേങ്ങയിലേക്ക് ചേർക്കുക. എന്നിട്ട് ഇവയെല്ലാം ഒരു പാനിലേക്ക് ചേർത്ത് നല്ലപോലെ വറുത്തെടുക്കുക. ഒരു ഗോൾഡൻ ബ്രൗൺ കളർ ആകുമ്പോൾ പൊടികളെല്ലാം ചേർക്കുക. ഒരു ടീസ്പൂൺ മല്ലിപ്പൊടിയും, രണ്ടു പിഞ്ചു ഉലുവപ്പൊടിയും, രണ്ടു പിഞ്ചു മഞ്ഞൾപൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക.
നല്ലപോലെ മൂത്ത് വന്ന തേങ്ങയെ ഫ്ളയിം ഓഫ് ചെയ്തു ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം ചെറിയ ചൂടോടുകൂടി തേങ്ങയെ നല്ലപോലെ അരച്ചെടുക്കുക. ഒട്ടും തന്നെ വെള്ളം ചേർക്കാതെ നല്ല പേസ്റ്റ് പോലെ അരച്ചെടുക്കുക. ശേഷം മറ്റൊരു പാൻ അടുപ്പിൽ വച്ച് ചൂടാക്കുക. എന്നിട്ട് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് കൊടുക്കുക. ശേഷം എണ്ണയിലേക്ക് അര ടീസ്പൂൺ കടുക് പൊട്ടിക്കുക. അതിനുശേഷം ഒരു വറ്റൽമുളകും കുറച്ച് കറിവേപ്പിലയും ചേർത്ത് നല്ലപോലെ മൂപ്പിക്കുക.
എന്നിട്ട് നേരത്തെ വൃത്തിയാക്കി വെച്ച ഉള്ളിയും പച്ചമുളകും കൂടി എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം ആവശ്യത്തിന് വാടി വന്ന ഉള്ളിയിലേക്ക് ഒന്നരകപ്പ് ചൂടുള്ള വെള്ളം ചേർത്തുകൊടുക്കുക. ശേഷം ആവശ്യത്തിനുള്ള ഉപ്പും കൂടി ചേർത്ത് കൊടുക്കുക. ഇനി ഒരു നെല്ലിക്ക വലിപ്പത്തിലുള്ള വാളൻപുളി പിഴിഞ്ഞ ശേഷം ആ വെള്ളം ഈ കറിയിലേക്ക് ചേർത്തു കൊടുക്കുക. പുളിയും ചേർത്ത് കഴിഞ്ഞാൽ നേരത്തെ അരച്ചെടുത്ത തേങ്ങാ മിക്സ് കൂടി കറിയിലേക്ക് ചേർത്ത് നല്ലപോലെ ഇളക്കി അടച്ചു വച്ച് കറി വേവിക്കുക.
ശേഷം പാകത്തിനുള്ള വെള്ളവും ചേർത്ത് ഇളക്കി അടച്ചുവെച്ച് കറി കുറുകി വെന്തുവരുമ്പോൾ ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ ഉള്ളിത്തീയൽ തയ്യാറായിട്ടുണ്ട്. മീനും മറ്റ് കറികളും ഇല്ലെങ്കിലും വയറുനിറച്ചു ചോറുണ്ണാൻ ഈ ഒരൊറ്റ കറി മാത്രം മതി. ഒരിക്കൽ ഈ കറി കൂട്ടി ചോറ് കഴിച്ചാൽ പിന്നെ എന്നും ഈ കറിയും കൂട്ടി ചോറ് കഴിക്കാൻ മാത്രമേ നമ്മൾ ഇഷ്ടപെടൂ. അത്രയും രുചിയാണ് ഈ കറിക്ക്. ട്രൈ ചെയ്തു നോക്കാൻ മറക്കല്ലേ.
