ഇനി തലേദിവസം അരി അരച്ചുവെച്ചു ഇഡ്ഡലി തയ്യാറാക്കുകയെ വേണ്ട.

നമ്മുടെയെല്ലാം വീടുകളിൽ മിക്കവാറും തയ്യാറാക്കാനുള്ള ഒരു പലഹാരമാണ് ഇഡ്ഡലി. എന്നാൽ എന്നും ഇഡ്ഡലി പച്ചരി അരചു വെച്ചിട്ടല്ലേ ഉണ്ടാക്കുന്നത്. എന്നാൽ ഇന്ന് നമുക്ക് റവ വച്ചിട്ട് ഒരു അടിപൊളി ഇഡ്ഡലി തയ്യാറാക്കിയാലോ. നല്ല സോഫ്റ്റ് ആയിട്ടുള്ള ഒരു ഇഡ്ഡലിയാണിത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് ഈ സോഫ്റ്റ് ഇഡ്ഡലി തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ സൺ ഫ്‌ളവർ ഓയിൽ ​ഒഴിക്കുക.

ശേഷം ചൂടായി വന്ന എണ്ണയിലേക്ക് കുറച്ച് ജീരകവും കുറച്ച് തോരൻ പരിപ്പും ചേർത്ത് ഒന്ന് ചൂടാക്കുക. ശേഷം കുറച്ച് കറിവേപ്പില പൊടിയായി അരിഞ്ഞതും, ശേഷം കാൽ ടീസ്പൂൺ കായപ്പൊടിയും, ഒരു പച്ചമുളക് പൊടിയായി അരിഞ്ഞതും, ഒരു ചെറിയ കഷണം ഇഞ്ചി പൊടിയായി അരിഞ്ഞതും, മൂന്ന് ടേബിൾസ്പൂൺ ക്യാരറ്റ് ഗ്രേറ്റ് ആക്കിയതും ചേർത്ത് നല്ലപോലെ വഴറ്റുക. ശേഷം നല്ലപോലെ വാടി വന്ന മിക്സിലേക്ക് കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി ചേർത്ത് ഇളക്കുക. ശേഷം കാൽകപ്പ് തേങ്ങയും കൂടി ചേർത്തു കൊടുക്കുക.

എന്നിട്ട് ഇതെല്ലാം നല്ലപോലെ ഒന്ന് ചൂടായി കഴിഞ്ഞാൽ രണ്ട് കപ്പ് റവ ചേർത്ത് മസാലയുമായി നല്ലപോലെ മിക്സ് ആക്കുക. ലോ ഫ്ളൈമിൽ വെച്ച് മസാല യോജിപ്പിച്ചു കഴിഞ്ഞാൽ ഫ്ളയിം ഓഫ് ചെയ്യുക. എന്നിട്ട് ചൂടാറാനായി വെക്കുക. ശേഷം ചൂടാറി മിസ്സിനെ ഒരു ബൗളിലേക്ക് മാറ്റിയ ശേഷം ഒരു കപ്പ് അധികം പുളിയില്ലാത്ത തൈര് ചേർത്ത് കൊടുക്കുക. ശേഷം ആവശ്യത്തിന് വെള്ളവും ചേർത്ത് ഇഡ്ഡലി മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക.

ശേഷം മാവിലേക്ക് ആവശ്യത്തിനുള്ള ഉപ്പും ചേർത്ത് കുറച്ചു നേരം മാവിനെ റസ്റ്റ് ചെയ്യാനായി വെക്കുക. 15 മിനിറ്റ് ആയപ്പോൾ റവ കുറച്ചു കട്ടിയായി വന്നിട്ടുണ്ട്. എന്നിട്ട് വീണ്ടും ആവശ്യത്തിനു വെള്ളം ചേർത്ത് മാവിനെ പരുവത്തിൽ കലക്കിയ ശേഷം ഒരു ഇഡ്ഡലി പാത്രത്തിലേക്ക് വെള്ളം വെച്ച് തിളപ്പിക്കുക. ശേഷം തിളച് വന്ന വെള്ളത്തിന്റെ മുകളിലേക്ക് തട്ട് വെച്ച് കൊടുക്കുക.

​എന്നിട്ട് കുറച്ച് എണ്ണ തട്ടിലേക്ക് തടവിയ ശേഷം മാവിനെ അതിലേക്ക് ഒഴിച്ച് കൊടുക്കുക. എന്നിട്ട് സാധാരണ ഇഡ്ഡലി വേവിക്കുന്നത് പോലെ തന്നെ ഈ ഇഡ്ഡലിയും തയ്യാറാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റി ആയിട്ടുള്ള ഇഡ്ഡലി തയ്യാറായിട്ടുണ്ട്. എല്ലാവരും ഏത് രീതിയിൽ ഇഡ്ഡലി തയ്യാറാക്കി നോക്കണേ. നല്ല പഞ്ഞിപോലെ സോഫ്റ്റായ ഇഡ്ഡലിയാണിത്. കുട്ടികൾക്കൊക്കെ ഒരുപാട് ഇഷ്ടപ്പെടുന്ന നല്ല ഹെൽത്തിയായ ഒരു പലഹാരം കൂടിയാണിത്. തയ്യാറാക്കി എടുക്കാൻ മറക്കരുതേ.

Leave a Reply

You cannot copy content of this page