ലഡ്ഡുവും ജിലേബിയും പോലെ എല്ലാവർക്കും ഒരുപാട് ഇഷ്ടമുള്ള സ്വീറ്റുകളിൽ ഒന്നാണ് മൈസൂർ പാക്ക്. വളരെ ടേസ്റ്റിയായ ഈ സ്നാക്ക് മിക്കവാറും പേരും കടയിൽ നിന്നും വാങ്ങിക്കുന്നതല്ലേ പതിവ്. അതുകൊണ്ട് തന്നെ ഇന്ന് നമുക്കൊരു കിടിലൻ മൈസൂർ പാക്ക് എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം ഒരു കപ്പ് കടലമാവ് എടുക്കുക. അതുപോലെ തന്നെ മുക്കാൽ കപ്പ് കപ്പ് നെയ്യും കൂടി എടുക്കുക. ഇനി ഒരു പാനിലേക്ക് മുക്കാൽ കപ്പ് നെയ്യും, കാൽ കപ്പ് സൺ ഫ്‌ളവർ ഓയിലും ചേർക്കുക. ശേഷം ഫ്ളൈയിം ഓണാക്കി ഇവ രണ്ടും ഒന്ന് ചൂടാക്കി എടുക്കുക.
ഇനി ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചട്ടിയിലേക്ക് രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് കൊടുക്കുക. ശേഷം അര കപ്പ് കടലമാവ് ചേർത്ത് ലോ ഫ്ളൈമിൽ ഇളക്കുക. കടലമാവിന്റെ പച്ച മണം മാറുന്നത് വരെ ഇളക്കുക. ഇനി വറുത്തെടുത്ത ഈ പൊടിയെ ഒരു അരിപ്പയിലേക്ക് ചേർക്കുക. ശേഷം അതിനൊപ്പം ഒരു നുള്ളു ഉപ്പും, ഒരു നുള്ളു മഞ്ഞൾപ്പൊടിയും ചേർത്ത് അരിച്ചെടുക്കുക. ശേഷം നേരത്തെ ചൂടാക്കി വെച്ചിട്ടുള്ള നെയ്യിൽ നിന്നും രണ്ട് ടേബിൾ സ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക.
ഇനി ഒരു ട്രേയിൽ നെയ്യ് തടവുക. ശേഷം ഒരു ചട്ടിയിലേക്ക് അര കപ്പ് ഷുഗർ ചേർക്കുക. ശേഷം കാൽ കപ്പ് വെള്ളവും ചേർത്ത് ഇളക്കുക. ശേഷം ഒന്ന് ഒട്ടുന്ന പരുവമായാൽ നേരത്തെ മിക്‌സാക്കി വെച്ചിട്ടുള്ള കടലമാവ് ചേർത്ത് ഇളക്കുക. ലോ ഫ്ളൈമിലിട്ടു വേണം ഇളക്കുവാൻ. ഇനി തിക്കായി വരുന്നത് വരെ കൈ വിടാതെ ഇളക്കുക. ശേഷം ഒന്ന് കട്ടിയായി വരുമ്പോൾ രണ്ട് ടീസ്പൂൺ നെയ്യ് ചേർത്ത് ഇളക്കുക. ഇതിങ്ങനെ കുറുകി വരുന്നതിനനുസരിച്ചു നെയ്യ് ചേർത്ത് ഇളക്കുക.
ഇനി എല്ലാ നെയ്യും ഇതുപോലെ ചേർത്ത് മിക്‌സാക്കിയ ശേഷം കുറുകി വരുമ്പോൾ ഫ്ളയിം ഓഫ് ചെയ്തു ചൂടോടുകൂടി നെയ്യ് തടകി വെച്ചിട്ടുള്ള ട്രേയിലേക്ക് ഈ മിക്സ് ഒഴിച്ച് കൊടുക്കുക. ശേഷം മുകൾ ഭാഗം ഒരു സ്പൂൺ കൊണ്ട് ഷെയ്പ്പാക്കുക. എന്നിട്ട് തണുക്കാനായി രണ്ട് മണിക്കൂറോളം മാറ്റി വെക്കുക. അപ്പോൾ രണ്ട് മണിക്കൂറായപ്പോൾ മൈസൂർ പാക്ക് സെറ്റായി കിട്ടിയിട്ടുണ്ട്. വളരെ ടേസ്റ്റിയായ ഒരു സ്വീറ്റാണ് ഇത്. എല്ലാവരും ഉറപ്പായും ഈ സ്നാക്ക് ട്രൈ ചെയ്തു നോക്കണേ. കടയിൽ നിന്നും വാങ്ങുന്ന അതെ രുചി തന്നെയാണ് വീട്ടിൽ ഇങ്ങനെ ഉണ്ടാക്കിയാലും.
