നമുക്കെല്ലാം ഒരുപാട് ഇഷ്ടമുള്ള ഒരു പലഹാരമാണ് കുബ്ബൂസ്. എന്നാൽ ഇന്ന് നമുക്ക് കടയിൽ നിന്നും വാങ്ങുന്ന അതെ രുചിയിലും സോഫ്റ്റിലും എങ്ങനെ വീട്ടിൽ കുബ്ബൂസ് ഉണ്ടാക്കാം എന്ന് നോക്കാം. ആദ്യം അര കപ്പ് ചെറിയ ചൂടുള്ള പാൽ എടുക്കുക. ശേഷം പാലിലേക്ക് ഒന്നേകാൽ ടീസ്പൂൺ ഈസ്റ്റും, രണ്ട് ടീസ്പൂൺ ഷുഗറും ചേർത്ത് നന്നായി മിക്‌സാക്കി വെക്കുക. ശേഷം പത്തു മിനിറ്റോളം പാലിനെ പൊങ്ങിവരാനായി മാറ്റി വെക്കുക. ഇനി ഒരു ബൗളിലേക്ക് രണ്ടര കപ്പ് മൈദ അരിച്ചു ഒരു ബൗളിലേക്ക് എടുക്കുക. ശേഷം ആവശ്യത്തിന് ഉപ്പും ചേർത്ത് പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ ഈസ്റ്റ് മിക്‌സാക്കി വെച്ച പാൽ മൈദയിലേക്ക് ചേർത്ത് മാവിനെ നന്നായി മിക്‌സാക്കുക.
ഇനി മൈദയെ ചപ്പാത്തി മാവിനേക്കാൾ കുറച്ചും കൂടി സോഫ്റ്റായ മാവാണ് ഈ കുബ്ബൂസിനായി വേണ്ടത്. ശേഷം ഇനിയും പാൽ വേണമെങ്കിൽ കുറെച്ചെയായി പാൽ ചേർത്ത് മാവിനെ സോഫ്റ്റായി കുഴച്ചെടുക്കുക. ഇനി കുഴച്ചെടുത്ത മാവിലേക്ക് ഒന്നര ടീസ്പൂൺ ഓയിൽ തടകി മാവിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു നനഞ്ഞ ടവ്വൽ കൊണ്ട് മാവിനെ പൊതിഞ്ഞു അര മണിക്കൂറോളം റെസ്റ്റ് ചെയ്യാനായി വെക്കുക. ഇനി പൊങ്ങി വന്ന മാവിനെ ഒന്നും കൂടി ഉരുട്ടിയ ശേഷം നീളത്തിൽ ഉരുട്ടി എടുക്കുക. എന്നിട്ട് ആവശ്യമുള്ള കനത്തിൽ മാവിനെ മുറിച്ചെടുക്കുക.
ഇനി കൗണ്ടർ ടോപ്പിൽ കുറച്ചു മൈദ വിതറിയ ശേഷം ഓരോ ബോളും പരത്തുക. ശേഷം എല്ലാം പരത്തിയ ശേഷം ഒരു ടവ്വൽ കൊണ്ട് മൂടിയിടുക. ശേഷം ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് ഓരോ കുബ്ബൂസായി ഇട്ടു കൊടുക്കുക. ശേഷം തിരിച്ചും മറിച്ചുമിട്ട് കുബ്ബൂസ് ചുട്ടെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ കുബ്ബൂസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ കുബ്ബൂസ് ട്രൈ ചെയ്തു നോക്കണേ. നല്ല സോഫ്‌റ്റും ടേസ്റ്റുമാണ് ഈ കുബ്ബൂസ്.
