സുൽത്താൻ ബീഫ്, ഇത്രയും നാൾ ബീഫ് കൊണ്ടുള്ള ഈ മാജിക്കൽ റെസിപ്പി അറിയാതെ പോയല്ലോ

നിങ്ങൾ സുൽത്താൻ ബീഫ് കഴിച്ചിട്ടുണ്ടോ. വളരെ ടേസ്റ്റിയായിട്ടുള്ള ബീഫ് കൊണ്ട് തയ്യാറാക്കുന്ന ഒരു അടിപൊളി റെസിപ്പിയാണിത്. ഇത് ഒരു സ്പെഷ്യൽ ചേരുവ കൂടി ചേർത്ത് തയ്യാറാക്കുന്നത് കൊണ്ടാണ് ഇതിനെ സുൽത്താൻ ബീഫ് എന്ന് വിളിക്കുന്നത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ റെസിപ്പി തയ്യാറാക്കുന്നത് എന്ന് നോക്കാം.
അതിനായി ഒന്നര കിലോ ബീഫ് നല്ലപോലെ കഴുകി വൃത്തിയാക്കി ചെറിയ പീസുകളായി മുറിച്ചെടുക്കുക.

കട്ട് ചെയ്ത് എടുത്തിട്ടുള്ള ബീഫ് കഴുകി വൃത്തിയാക്കിയ ശേഷം ഒരു കുക്കറിലേക്ക് മാറ്റുക. ശേഷം ബീഫിലേക്ക് ആവശ്യത്തിനുള്ള ഉപ്പും, ഒരു ടീസ്പൂൺ മഞ്ഞൾ പ്പൊടിയും, ചേർത്തശേഷം കൈ കൊണ്ട് നല്ലപോലെ ബീഫുമായി മിക്‌സാക്കി എടുക്കുക. ശേഷം കുക്കർ അടച്ചുവെച്ച് നല്ല രീതിയിൽ ബീഫിനെ വേവിച്ചെടുക്കാം. ശേഷം 750 ഗ്രാം ചെറിയ ഉള്ളി നല്ലപോലെ കഴുകി വൃത്തിയാക്കി തൊലി കളഞ്ഞ് എടുക്കുക. ശേഷം വെന്തുവന്ന ബീഫിനെ മാറ്റിവെക്കാം.

ഇനി ഒരു മൺചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായ ചട്ടിയിൽ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്തു കൊടുക്കുക. ശേഷം കുറച്ച് കറിവേപ്പില ചേർത്ത് ഇളക്കുക. ഇനി വാടി വന്ന കറിവേപ്പിലയിലേക്ക് ചതച്ചെടുത്ത ചെറിയ ഉള്ളി ചേർത്ത് നന്നായി ഇളക്കുക. ഒരു ലൈറ്റ് ബ്രൗൺ കളർ ആകുന്നതുവരെ ചുവന്നുള്ളി വഴറ്റുക. ശേഷം ഒരു പാത്രത്തിലേക്ക് 7 ടേബിൾസ്പൂൺ വറ്റൽമുളക് ക്രഷ് ആക്കിയത് എടുക്കുക. പകുതി വീതം എരിവില്ലാത്ത വറ്റൽമുളകും, പകുതി വീതം എരിവുള്ള മുളകുമാണ് ചതച്ചെടുത്തിട്ടുള്ളത്.

ശേഷം അതും ഉള്ളിയിലേക്ക് ചേർത്ത് നല്ലപോലെ ഉള്ളിയുമായി ചേർത്ത് യോജിപ്പിക്കുക. ശേഷം വറ്റൽമുളകുമായി ചുമന്നുള്ളി നല്ലപോലെ യോജിപ്പിച്ച് കളർ മാറി വന്നു കഴിഞ്ഞാൽ വെന്തുവന്നിട്ടുള്ള ബീഫിനെ ആ വെള്ളത്തോടൊപ്പം തന്നെ ഈ മസാലയിലേക്ക് ചേർത്ത് നന്നായി ഇളക്കുക. ശേഷം ഗ്രേവി മുഴുവനായും അടച്ചുവെച്ച് വറ്റിച്ചെടുക്കുക. ശേഷം നല്ലപോലെ വെന്ത് വറ്റി വന്ന ബീഫിലേക്ക് ഒരു ടേബിൾ സ്പൂൺ വിനാഗിരി ചേർത്ത് നന്നായി ഇളക്കുക. എന്നിട്ട് കുറച്ച് കറിവേപ്പിലയും ആവശ്യമെങ്കിൽ ഉപ്പും ചേർത്ത് നന്നായി യോജിപ്പിക്കുക.

എന്നിട്ട് ഫ്ളയിം ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള സുൽത്താൻ ബീഫ് തയ്യാറായിട്ടുണ്ട്. കപ്പയ്ക്കൊപ്പം, ചോറിനൊപ്പം, പലഹാരങ്ങൾക്കൊപ്പം, എല്ലാത്തിനുമൊപ്പം, കഴിക്കാനും ഇത് വളരെ രുചികരമാണ്. എല്ലാവരും ഉറപ്പായും കഴിച്ചു നോക്കണേ.

Leave a Reply