ഇനി പപ്സ് കഴിക്കാൻ ബേക്കറിയിൽ പോകുകയേ വേണ്ട.

ബേക്കറിയിൽ കിട്ടുന്ന പലഹാരങ്ങളിൽ എല്ലാവർക്കും ഏറെ പ്രിയപ്പെട്ട ഒരു പലഹാരമാണ് മുട്ട പപ്സ്. എന്നാൽ ഇന്ന് നമുക്ക് ഈ പലഹാരം എങ്ങനെയാണു വീട്ടിൽ ഉണ്ടാക്കുന്നത് എന്ന് നോക്കാം. അദ്ദ്യം പപ്‌സിന്റെ ഉള്ളിലെ ഫില്ലിംഗ് തയ്യാറാക്കാനായി മൂന്നു വലിയ സവാളയും, ഒരു വലിയ കഷ്ണം ഇഞ്ചി ചതച്ചതും, എരിവിനാവശ്യമായ പച്ചമുളകയും, ഒരു ചെറിയ കഷ്ണം തക്കാളിയും, ചെറുതായി അരിഞ്ഞെടുക്കുക. ഇനി ഒരു ചട്ടി വെച്ച് ചൂടാക്കുക. ശേഷം കുറച്ചു വെളിച്ചെണ്ണ ചട്ടിയിലേക്ക് ചേർത്ത് ചൂടാക്കിയ ശേഷം നീളത്തിൽ അരിഞ്ഞുവെച്ചിട്ടുള്ള സവാളയും, പച്ചമുളകും, ഇഞ്ചി വെളുത്തുള്ളി ചതച്ചതും ചേർത്ത് ഇളക്കുക.

ഇനി വഴറ്റിയെടുത്ത സവാളയിലേക്ക് കുറച്ചു ഉപ്പും, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, അര ടീസ്പൂൺ മുളക്പൊടി, രണ്ട് ടേബിൾ സ്പൂൺ മല്ലിപ്പൊടി, ഒരു ചെറിയ തക്കാളിയുടെ പകുതിയും, അര ടീസ്പൂൺ ഗരം മസാലയും ചേർത്ത് നന്നായി ഇളക്കുക. ശേഷം ലോ ഫ്ളൈമിലിട്ടു മസാലയെ വേവിച്ചു ഡ്രൈ ആക്കി എടുക്കുക. ഇനി പപ്‌സിന്റെ ഷീറ്റ് എടുക്കുക. ശേഷം ഒരു ഷീറ്റിനെ മൂന്നായി മുറിച്ച ശേഷം ചപ്പാത്തി കോലുകൊണ്ട് ഒന്ന് പരത്തി കൊടുക്കുക.

ഇനി നല്ല പോലെ ചൂടാറി വന്ന മസാലയെ ഈ ഷീറ്റിന്റെ ഉള്ളിലായി വെച്ച് കൊടുക്കുക. ശേഷം ഒരു മുട്ടയുടെ പകുതി കൂടി ഈ മസാലയുടെ മുകളിലായി വെച്ച് കൊടുക്കുക. ശേഷം പപ്‌സിന്റെ ഷീറ്റിനെ രണ്ട് സൈഡിൽ നിന്നും ചേർത്ത് ഒട്ടിക്കുക. ശേഷം കുറച്ചു ബട്ടർ മുകളിലെയും തേച്ച ശേഷം പപ്സ് ബേക്ക് ചെയ്തു എടുക്കുക. ഇനി ഒരു ഇരുമ്പിന്റെ പാൻ ചൂടാക്കുക. ശേഷം ചൂടായി വന്ന പാനിലേക്ക് കുറച്ചു കൂടുതൽ ഉപ്പ് ഇട്ടു കൊടുക്കുക. ശേഷം ഒരു പാൻ മുകളിലായി വെച്ച് ചൂടാക്കിയ ശേഷം ഈ പപ്സ് എല്ലാം വെച്ച് കൊടുക്കുക.

ശേഷം അടച്ചു വെച്ച് പപ്സ് ബേക്കാക്കി എടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായ മുട്ട പപ്സ് ഇവിടെ റെഡിയായി വന്നിട്ടുണ്ട്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. മിയ കിച്ചൺ എന്ന യൂട്യൂബ് ചാനലിൽ നിന്നും തിരഞ്ഞെടുത്ത ഈ റെസിപ്പി എല്ലാവർക്കും ഇഷ്ടമായി എങ്കിൽ ഈ ചാനൽ ലൈക് ചെയ്യാനും സബ്സ്ക്രൈബ് ചെയ്യാനും മറക്കല്ലേ.

Leave a Reply

You cannot copy content of this page