നമ്മൾ മലയാളികൾക്ക് മീൻ ഇല്ലാത്ത ഒരു ദിവസം കുറച്ചു ബുദ്ധിമുട്ടുള്ളത് തന്നെ ആയിരിക്കും. പല തരത്തിലുള്ള മീൻ റെസിപ്പികൾ നമ്മൾ തയ്യാറാക്കാറുണ്ട്. എന്നാൽ ഇന്ന് നമുക്ക് വളരെ ടേസ്റ്റിയായ ഒരു മീൻ പെരട്ട് ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റിയായ ഒരു റെസിപ്പിയാണ് ഇത്. അപ്പോൾ നമുക്ക് ഇത് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. ഏത് മീനും ഈ രീതിയിൽ തയ്യാറാക്കാവുന്നതാണ്. അതിനായി 300 ഗ്രാം മീൻ എടുക്കുക. ശേഷം ഒരു ബൗളിലേക്ക് രണ്ട് ടീസ്പൂൺ മുളക്പൊടി, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടി, മീനിന് ആവശ്യമായ ഉപ്പും ചേർത്ത് ഇളക്കുക.
ശേഷം ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർത്ത് മസാല മിക്സാക്കി എടുക്കുക. എന്നിട്ട് എടുത്തു വെച്ചിട്ടുള്ള മീനിലേക്ക് മസാല തേച്ചു പിടിപ്പിക്കുക. ശേഷം ഇരുപത് മിനിറ്റോളം മീനിനെ റെസ്റ്റ് ചെയ്യാനായി വെക്കുക. ശേഷം ഒരു പാനിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിൽ ഈ മീനിനെ ചേർത്ത് ഷാലോ ഫ്രൈ ചെയ്തു എടുക്കുക. ശേഷം ഒരു കടായി അടുപ്പിൽ വെച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന കടായിലേക്ക് ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് ഒന്നര ടീസ്പൂൺ വെളുത്തുള്ളി അരിഞ്ഞതും, ഒരു ടീസ്പൂൺ ഇഞ്ചി അരിഞ്ഞതും ചേർത്ത് വഴറ്റുക.
ഇനി രണ്ട് സവാള സ്ലൈസാക്കിയത് ചേർത്ത് നന്നായി വഴറ്റുക, ശേഷം അര ടീസ്പൂൺ ഉപ്പും ചേർത്ത് സവാള നല്ല പോലെ വഴറ്റി എടുക്കുക. ഇനി വഴറ്റി എടുത്ത ഉള്ളിയിലേക്ക് രണ്ട് പച്ചമുളക് അരിഞ്ഞതും, ഒരു തക്കാളി ചെറുതായി അരിഞ്ഞതും ചേർത്ത് വഴറ്റുക. ശേഷം വാടിവന്ന മിക്സിലേക്ക് രണ്ടു ടീസ്പൂൺ കാശ്മീരി മുളക്പൊടി, രണ്ടു ടീസ്പൂൺ കുരുമുളക്പൊടി, മൂന്നു ടീസ്പൂൺ മല്ലിപ്പൊടി, ഒരു ടീസ്പൂൺ പെരിഞ്ജീരകം പൊടിച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് മസാലകളെല്ലാം കൂടി നല്ല പോലെ വഴറ്റുക.
ശേഷം മസാല നല്ലപോലെ വഴറ്റി എടുത്താൽ കുറച്ചു മാത്രം വെള്ളം ചേർത്ത് മസാല ഇളക്കുക, ശേഷം മസാല തിളച്ചു വരാൻ തുടങ്ങുമ്പോൾ ഫ്രൈ ആക്കി വെച്ചിട്ടുള്ള മീൻ ചേർത്ത് ഇളക്കുക. ശേഷം മീനിനെ ഒന്ന് തിരിച്ചിട്ട് കൊടുക്കുക. എന്നിട്ട് അടച്ചു വെച്ച് കുറച്ചുനേരം വേവിക്കുക. ഇനി മുകളിലായി കുറച്ചു കറിവേപ്പിലയും വിതറി മീൻ പെരട്ട് ഫ്ളൈയിം ഓഫ് ചെയ്യാവുന്നതാണ്. അപ്പോൾ വളരെ ടേസ്റ്റിയായ മീൻ പെരട്ട് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ മീൻ പെരട്ട് തയ്യാറാക്കി നോക്കണേ.
