ഇന്ന് നമുക്ക് ഒരു അടിപൊളി മീൻ കറി ഉണ്ടാക്കിയാലോ. വളരെ ടേസ്റ്റി ആയിട്ടുള്ള തലേദിവസം കറി വച്ച് രാവിലെ കഴിക്കാൻ പറ്റിയ നല്ലൊരു കറിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ ടേസ്റ്റി മീൻകറി തയ്യാറാക്കുന്നത് എന്ന് നോക്കാം. ഈ മീൻകറി തയ്യാറാക്കാനായിട്ട് ഏതു മീൻ ആയാലും എടുക്കാവുന്നതാണ്. അതിനായി 400 ഗ്രാം നെയ്മീനാണ് എടുത്തിട്ടുള്ളത്. ശേഷം മീനിനെ നല്ലപോലെ കഴുകിയശേഷം വട്ടത്തിൽ മുറിച്ചെടുക്കുക.
ആദ്യം തന്നെ ഒരു മൺ ചട്ടിയിലേക്ക് 2 കുടംപുളി ഒരു കപ്പ് വെള്ള മൊഴിച്ച് തിളപ്പിക്കുക. ശേഷം മറ്റൊരു ചട്ടി അടുപ്പിൽ വച്ച് ചൂടാക്കുക. ശേഷം ചൂടായി വന്ന ചട്ടിയിലേക്ക് ഒന്നര ടേബിൾ സ്പൂൺ വെളിച്ചെണ്ണ ചേർക്കുക. ശേഷം എണ്ണയിലേക്ക് 2 പച്ചമുളക് ചെറുതായി അരിഞ്ഞതും, കുറച്ചു കടുകും ചേർത്ത് പൊട്ടിക്കുക. അതിനൊപ്പം കുറച്ചു കറിവേപ്പിലയും ചേർത്ത് നല്ലപോലെ മൂപ്പിച്ച ശേഷം ഒരു കഷ്ണം ഇഞ്ചി ചെറുതായി അരിഞ്ഞതും, 6 അല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞതും കൂടി എണ്ണയിലേക്ക് ചേർത്ത് നല്ലപോലെ മൂപ്പിക്കുക.
ശേഷം ലോ ഫ്ളൈമിലേക്ക് മാറ്റിയശേഷം രണ്ട് ടേബിൾസ്പൂൺ മുളകുപൊടിയും, അര ടീസ്പൂൺ മഞ്ഞൾപ്പൊടിയും ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം മസാലകൾ എല്ലാം നല്ലപോലെ മൂത്ത് വന്നാൽ നേരത്തെ തിളപ്പിച്ച് എടുത്ത പുളിവെള്ളം ചേർത്ത് കൊടുക്കുക. ശേഷം മുക്കാൽ കപ്പ് ചൂടുവെള്ളം ചേർത്ത് കറി നല്ലപോലെ തിളപ്പിക്കുക. ശേഷം കറിയിലേക്ക് പാകത്തിനുള്ള ഉപ്പും, മീനും ചേർത്തുകൊടുക്കുക.
ശേഷം നല്ലപോലെ തിളച്ചു വന്ന കറിയെ ലോ ഫ്ളൈമിലേക്ക് വെച്ച് നല്ല പോലെ വേവിക്കുക. ശേഷം മീൻ വെന്തുവന്നാൽ തുറന്നുവെച്ചു കറി പാകത്തിന് കുറുക്കി എടുക്കുക. നല്ലപോലെ കറി വെന്തു വരുമ്പോൾ ഒരു ടേബിൾ സ്പൂൺ വെളിച്ചെണ്ണയും കുറച്ച് കറിവേപ്പിലയും ചേർത്ത് ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ മീൻകറി തയ്യാറായിട്ടുണ്ട്. എല്ലാവരും നാളത്തേക്കുള്ള മീൻകറി ഇതുപോലെ ഇന്ന് കറിവെച്ചു വെക്കൂ. എന്നിട്ട് നാളെയാകുമ്പോൾ കറി നല്ല ടേസ്റ്റിയായിരിക്കും കഴിക്കാൻ. എല്ലാവരും ഈ രീതിയിൽ മീൻകറി തയ്യാറാക്കി നോക്കണേ.
