ബ്രെഡ് കൊണ്ട് ഇങ്ങനെ ഒരു ഹൽവ ആരും ഇതുവരെ കഴിച്ചുകാണില്ല

ഇന്ന് നമുക്ക് ബ്രെഡ് കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു സ്വീറ്റ് റെസിപ്പി തയ്യാറാക്കിയാലോ. വളരെ എളുപ്പത്തിലും നല്ല ടേസ്റ്റിയായും ചെയ്തെടുക്കാൻ കഴിയുന്ന ഒരു സ്വീറ്റ് റെസിപ്പിയാണിത്. അപ്പോൾ നമുക്ക് എങ്ങനെയാണ് ഈ സ്വീറ്റ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഏഴ് സ്ലൈസ് ബ്രെഡ് എടുക്കുക. എന്നിട്ട് ബ്രെഡിന്റെ നാല് സൈഡിലായി കാണുന്ന മൊരിഞ്ഞ ഭാഗം മുറിച്ചു മാറ്റുക. എന്നിട്ട് ബ്രെഡിനെ ചെറിയ പീസുകളായി മുറിച്ചെടുക്കുക. ഇനി ഒരു പാൻ അടുപ്പിൽ വെച്ച് ചൂടാക്കുക. എന്നിട്ട് അതിലേക്ക് കുറച്ചു ഓയിൽ ചേർത്ത് കൊടുക്കുക. ശേഷം കുറച്ച് നട്ട്സും, കുറച്ച് കിസ്മിസ് കൂടി വറുത്തെടുക്കുക.

ശേഷം ചൂടായ എണ്ണയിലേക്ക് മുറിച്ചു വച്ചിട്ടുള്ള ബ്രഡ് പീസെസ് ഇട്ടു കൊടുക്കുക. എന്നിട്ട് തിരിച്ചും മറിച്ചുമിട്ട് നല്ലപോലെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. ഒരു ബ്രൗൺ കളറാകുമ്പോൾ എണ്ണയിൽ നിന്നും കോരി എടുക്കുക. ഇനി എണ്ണ വേണ്ട എന്നു ണ്ടെങ്കിൽ കുറച്ച് നെയ്യ് ഒഴിച്ച ശേഷം ബ്രെഡ് റോസ്റ്റാക്കി. എടുത്താൽ മതിയാകും. എല്ലാ ബ്രെഡ് പീസുകളും ഫ്രൈ ചെയ്ത് മാറ്റിവയ്ക്കുക. ഇനി മൂന്ന് ടേബിൾ സ്പൂൺ പാൽ ചൂടാക്കിയെടുക്കുക. എന്നിട്ട് അതിലേക്ക് നാല് ടേബിൾ ബ്ലാക്ക് ചോക്ലേറ്റ് ചേർത്ത് കൊടുക്കുക. എന്നിട്ട് അതിനൊപ്പം ഒരു ടീസ്പൂൺ ബട്ടർ കൂടി ചേർത്ത് ഇളക്കുക.

ശേഷം പാലിൽ കിടന്നു ചോക്ലേറ്റ് നല്ലപോലെ മെൽറ്റായി വരുമ്പോൾ മാറ്റി വെക്കുക. ശേഷം ഒരു പാനിലേക്ക് അര കപ്പ് പഞ്ചസാര ചേർത്ത് കൊടുക്കുക. എന്നിട്ട് അതിലേക്ക് മുക്കാൽ കപ്പ് വെള്ളവും ചേർത്ത് ഉരുക്കി എടുക്കുക. ശേഷം പഞ്ചസാര നല്ലപോലെ ഉരുകി വരുമ്പോൾ അതിലേക്ക് അര ടേബിൾ സ്പൂൺ കൊക്കോ പൗഡറും, രണ്ട് ടേബിൾസ്പൂൺ കണ്ടൻസ്ഡ് മിൽക്കും, അര ടീസ്പൂൺ ഏലക്കാപൊടിയും ചേർത്ത് നല്ലപോലെ തിളച്ചു വരുമ്പോൾ നേരത്തെ ഫ്രൈ ചെയ്തു മാറ്റി വെച്ചിട്ടുള്ള ബ്രഡ് മിക്സ് ചേർത്ത് നല്ലപോലെ ഇളക്കുക. ശേഷം നേരത്തെ റെഡിയാക്കി വെച്ചിട്ടുള്ള ചോക്ലേറ്റ് സിറപ്പും കൂടി ഇതിലേക്ക് ചേർത്ത് കൊടുക്കുക. എന്നിട്ട് നല്ലപോലെ ഇളക്കി യോജിപ്പിക്കുക.

ശേഷം പാനിൽ നിന്നും വിട്ടുവരുന്ന പരുവമാകുമ്പോൾ ഒരു ടീസ്പൂൺ നെയ്യും കൂടി ചേർത്ത് നല്ലപോലെ ഇളക്കി എടുക്കുക. ശേഷം നേരത്തെ വറുത്തു മാറ്റിവെച്ചിട്ടുള്ള കാഷ്യൂവും കിസ്സ്മിസ്സും കൂടി ചേർക്കുക. എന്നിട്ട് എല്ലാം കൂടി നല്ലപോലെ ഇളക്കി എടുത്തശേഷം ഫ്ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള ബ്രെഡ് ഹൽവ ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ സിമ്പിളായും,ടേസ്റ്റിയായും ചെയ്ത് എടുക്കാൻ കഴിയുന്ന ഒരു റെസിപ്പിയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണേ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply

You cannot copy content of this page