കുട്ടികൾക്കും മുതിർന്നവർക്കും ഒരുപാട് ഇഷ്ടമുള്ള റെസിപ്പി ആണ് നൂഡിൽസ്. എന്നാൽ ഇന്ന് നമുക്ക് ഒരു അടിപൊളി ന്യൂഡിൽസ് തയ്യാറാക്കിയാലോ. വളരെ വ്യത്യസ്തമായാണ് ഈ നൂഡിൽസ് തയ്യാറാക്കുന്നത്. അപ്പോൾ നമുക്ക് നോക്കാം എങ്ങനെയാണ് നൂഡിൽസ്
തയ്യാറാക്കുന്നത് എന്ന്. അതിനായി ഒരു പാൻ അടുപ്പിലേക്ക് വെച്ച് ചൂടാക്കുക. ശേഷം ചൂടായ വന്ന പാനിലേക്ക് ഒന്നര ടേബിൾസ്പൂൺ സൺ ഫ്ലവർ ഓയിൽ ചേർത്തുകൊടുക്കാം. ശേഷം ചൂടായി വന്ന
ഓയിലിലേക്ക് നാലു അല്ലി വെളുത്തുള്ളി അല്ലി ചെറിയ പീസുകൾ ആയി മുറിച്ചെടുക്കാം. എന്നിട്ട് അത് എണ്ണയിലേക്ക് ചേർത്തുകൊടുക്കാം. എന്നിട്ട് അതിനൊപ്പം രണ്ട് പച്ചമുളക് അരിഞ്ഞതും ചേർത്ത് ഒന്ന് വഴറ്റുക.
ഇനി വാടി വന്ന വെളുത്തുള്ളിയിലേക്ക് ഒരു സവാള പൊടിയായി അരിഞ്ഞ ശേഷം വെളുത്തുള്ളി ക്കൊപ്പം ചേർത്തുകൊടുക്കാം. എന്നിട്ട് നല്ലപോലെ വഴറ്റുക. ഇനി കുറച്ച് ക്യാരറ്റ് പൊടിയായി അരിഞ്ഞതും കുറച്ച് ക്യാപ്സിക്കം പൊടിയായി അരിഞ്ഞതും ചേർത്തു കൊടുക്കാം എന്നിട്ട് നല്ലപോലെ വഴറ്റുക. ശേഷം വാടി വന്ന മിക്സി ലേക്ക് ഒരു ടീസ്പൂൺ മുളകുപൊടിയും, ഒരു ടീസ്പൂൺ മല്ലിപ്പൊടിയും കാൽ ടീസ്പൂൺ കുരുമുളകുപൊടിയും, രണ്ട് പിഞ്ച് മഞ്ഞൾപ്പൊടിയും ചേർത്ത് നന്നായി വഴറ്റുക. ശേഷം വാടി വന്ന മിക്സി ലേക്ക് ഒന്നര ടേബിൾ സ്പൂൺ ടൊമാറ്റോ കെച്ചപ്പ് ചേർത്ത് ഇളക്കുക. ശേഷം രണ്ട് കപ്പ് വെള്ളം കൂടി ചേർത്ത് തിളപ്പിക്കുക.
ശേഷം തിളച് വന്ന വെള്ളത്തിലേക്ക് ആവശ്യത്തിന് ഉപ്പും രണ്ടു പാക്കറ്റ് മാഗി നൂഡിൽസും ചേർത്ത് ഇളക്കുക. ശേഷം അടച്ചുവെച്ച് നൂഡിൽസ് വേവിച്ചെടുക്കുക. ശേഷം ഇടയ്ക്കിടെ ഇളക്കി നൂഡിൽസ് വേവിച്ചെടുക്കാം. രണ്ടു മിനിറ്റ് ആയപ്പോൾ ന്യൂഡിൽസ് വെള്ളം പകുതിയോളം വറ്റി വെന്തു വന്നിട്ടുണ്ട്. ഇനി ബാക്കിയുള്ള വെള്ളം കൂടി വറ്റിയശേഷം മാഗി മസാല കൂടി ചേർത്ത് ഇളക്കി ഒരു മിനിറ്റ് വേവിച്ചശേഷം ഫ്‌ളയിം ഓഫ് ചെയ്യുക. അപ്പോൾ വളരെ ടേസ്റ്റിയായ നൂഡിൽസ് തയ്യാറായിട്ടുണ്ട്. എല്ലാവരും ഈ രീതിയിൽ ന്യൂഡിൽസ് തയ്യാറാക്കി നോക്കണേ
