ഇന്ന് നമുക്ക് കറിക്കടല കൊണ്ട് നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വട തയ്യാറാക്കിയാലോ. വളരെ സിമ്പിളായി ചെയ്തെടുക്കാൻ കഴിയുന്ന നല്ല ടേസ്റ്റിയായിട്ടുള്ള ഒരു വിഭവമാണിത്. വളരെ പെട്ടെന്ന് തന്നെ നമുക്ക് ചെയ്തെടുക്കാൻ കഴിയുന്ന ഈ സ്നാക്ക് എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം. അതിനായി ഒരു കപ്പ് വെള്ളക്കടല ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം നല്ലപോലെ കഴുകിയെടുത്ത കടലയെ ഒരു രാത്രി മുഴുവൻ വെള്ളത്തിലിട്ട് കുതിരാനായി വെക്കുക. ശേഷം കുതിർന്നു കിട്ടിയ കടലയെ ഒരു മിക്സിയുടെ ജാറിലേക്ക് മാറ്റുക.
ശേഷം ഒന്ന് അടിച്ചെടുക്കുക. ഒരുപാട് അരഞ്ഞു പോകേണ്ട ആവശ്യമില്ല.
ശേഷം ഒന്ന് ചതച്ചെടുത്ത കടലയെ ഒരു പാത്രത്തിലേക്ക് മാറ്റുക. ശേഷം അതിനൊപ്പം ഒരു ചെറിയ സവാള പൊടിയായി അരിഞ്ഞത്, 2 പച്ചമുളക് ചെറുതായി അരിഞ്ഞത് ഒരു വലിയ പീസ് ഇഞ്ചി ചെറുതായി അരിഞ്ഞതും, ഒരു രണ്ടല്ലി വെളുത്തുള്ളി ചെറുതായി അരിഞ്ഞത്, കുറച്ച് കറിവേപ്പിലയും ചേർത്ത് ഒന്ന് ചതച്ചെടുക്കുക. ശേഷം അതിനൊപ്പം ഒരു ടേബിൾ സ്പൂൺ ഉണക്കമുളക് ചതച്ചത്, കാൽ ടീസ്പൂൺ മഞ്ഞൾ പ്പൊടിയും രണ്ട് ടീസ്പൂൺ കാശ്മീരി മുളകുപൊടിയും, കാൽ ടീസ്പൂൺ കായപ്പൊടിയും പാകത്തിനുള്ള ഉപ്പ്, രണ്ട് ടേബിൾസ്പൂൺ അരിപ്പൊടിയും, ചേർത്ത് നല്ല പോലെ ഇളക്കി യോജിപ്പിക്കുക.
എന്നിട്ട് ഏത് ഷെയ്പ്പിലാണ് വേണ്ടത് ആ ഷെയ്പ്പിൽ പരത്തിയെടുക്കുക. ഇവിടെ ഒരു വടയുടെ ഷെയ്പ്പിലാണ് റെഡിയാക്കി വച്ചിട്ടുള്ളത്. ഇനി ഒരു ചട്ടിയിൽ എണ്ണ ചൂടാക്കിയ ശേഷം എണ്ണയിലേക്ക് ഷെയ്പ്പാക്കി വെച്ചിട്ടുള്ള വട ചേർത്ത് കൊടുക്കുക. ശേഷം മീഡിയം ഫ്ളൈമിൽ വെച്ച് വട നല്ലപോലെ ഫ്രൈ ചെയ്തെടുക്കുക. നല്ലപോലെ ഫ്രൈയായി വന്ന കടലയെ എണ്ണയിൽ നിന്നും കോരി എടുക്കുക. എല്ലാവടയും ഇതുപോലെതന്നെ ഫ്രൈ ചെയ്ത് കോരിയെടുക്കുക. അപ്പോൾ വളരെ ടേസ്റ്റിയായിട്ടുള്ള കടല വട ഇവിടെ തയ്യാറായിട്ടുണ്ട്. വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ കഴിയുന്ന ഒരു വടയാണിത്. എല്ലാവരും ട്രൈ ചെയ്തു നോക്കണെ. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
